Friday, July 24, 2009

ഉത്തരം, പിന്നെ ഒരു ചോദ്യം

കുരിശുങ്കല്‍ വക്കച്ചന്‍
ജനനം- സ്വാതന്ത്ര്യത്തിനു മുന്‍പ്.
മരണം- ഇന്ന്
മരണ കാരണം- ഹൃദയ സ്തംഭനം.

പക്ഷെ മരണകാരണം കല്ലറയില്‍ കൊത്തിവെക്കാറില്ലല്ലോ? ശരിക്കും അതും കൂടി വേണ്ടതാണ് . ഇന്ന ആള്‍ ഇത്രകാലം ഇവിടെ ജീവിച്ചിരുന്നു, ഇങ്ങിനെ പര്യവസാനിച്ചു. അപ്പോള്‍ വായിക്കുന്ന ആര്‍ക്കും ഒരു സംശയവും ബാക്കി ഉണ്ടാവില്ല. വക്കച്ചന്റെ ആത്മാവിന് നിത്യ ശാന്തി നേരുമ്പോള്‍ ഫിലിപ്പോസ്സച്ചന്‍ ആലോചിച്ചു.
സ്ടംഭിച്ചുപോയെങ്കിലും നല്ല ഹൃദയമുള്ളവനായിരുന്നു വക്കച്ചന്‍. പള്ളിയില്‍ അധികം പോകാരുണ്ടായിരുന്നില്ലെങ്കിലും നല്ല ഒരു പരസഹായിയായിരുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

നാട്ടുകാരുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ ഫിലിപ്പോസ്സച്ചന്‍ ഈ മലമൂട്ടില്‍ വന്നിട്ട് കാലമൊരുപാടായി. വൈന്‍ ഒരുപാടു കുടിക്കുന്ന നരച്ച ബുള്‍ഗാന്‍ താടിക്കാരന്‍. തികഞ്ഞ ദൈവ വിശ്വാസി. ഒരു വികാരിയായത്തില്‍ അച്ചന് സന്തോഷം തോന്നാറുള്ളത് കുമ്പസാരക്കൂട്ടിലിരിക്കുമ്പോള്‍ മാത്രമാണ്. എല്ലാവരുടെയും ചെറുതും വലുതുമായ തെറ്റുകള്‍ , വിലകൂടിയതും ,കുറഞ്ഞതുമായ രഹസ്യങ്ങള്‍....അങ്ങിനെ ഒരു രഹസ്യഖനിയായിരുന്നു ഫിലിപ്പോസച്ചന്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള രഹസ്യങ്ങള്‍ പുറത്തേയ്ക്കുള്ള വഴിതേടി മടുത്ത് വെള്ളലോഹക്കുള്ളില്‍ അന്ത്യവിശ്രമം കൊണ്ടു. ഈ ഇടവകയില്‍ അദ്ദേഹം അറിയാതെ ഒരു കിളിപോലും പറക്കുന്നില്ല...., ഇണചെരുന്നില്ല...., മുട്ടയിടുന്നില്ല...

ഒരു ശനിയാഴ്ച വൈകീട്ട് എക്സ്‌ മിലിട്ടറി ചാക്കോച്ചന്‍ , അച്ഛനെ കാണാനെത്തി. അയാളുടെ മകന്‍ ബെന്നിയും ,മരിച്ചുപോയ വക്കച്ചന്റെ മകള്‍ സെലീനയും തമ്മില്‍ പ്രണയത്തിലാണെന്നും, വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.

" അത്..., അതിപ്പോ...." മുഖഭാവത്തില്‍ നിന്നു അച്ചനത്ര ത്രിപ്തിയല്ലെന്നു ചാക്കോച്ചന് മനസിലായി.
" അല്ല അച്ചോ..അവര്‍തമ്മില്‍ ഇഷ്ടതിലായ സ്ഥിതിക്ക്, ഇനിയിപ്പോ.... പോരാത്തതിന് അവനിപ്പോ ഒരു ജോലിയും കിട്ടി". ചാക്കോച്ചന്‍ പറഞ്ഞു.
" അതല്ല ചാക്കോ പ്രശ്നം..." അല്‍പ്പ സമയത്തെ മൌനത്തിനു ശേഷം അച്ഛന്‍ പറഞ്ഞു.
"വക്കച്ചന്‍ മരിച്ചിട്ട് അധികം കാലമായിട്ടില്ലല്ലോ.....അപ്പോ.......?
"കല്യാണം ഇപ്പൊ വേണ്ടച്ചോ, പിന്നെ മതി. മനസമ്മതം നടത്തി വെക്കാമല്ലോ ?"

മനസമ്മതത്തിന്റെ തിയതിയും മറ്റുമായി നാളെവരാമെന്നു പറഞ്ഞു ചാക്കോ യാത്രയായി. അച്ഛന്‍ അസ്വസ്ഥനായി ചാരുകസേരയില്‍ തന്നെ കിടന്നു. ക്ഷണിക്കാത്ത ചിന്തകള്‍ കയറി വന്നു. അവ ദേഹത്ത് പടര്‍ന്നു കയറുന്നതായി തോന്നി.

അത്താഴം കഴിച്ചില്ല. പാതിരാത്രി അച്ഛന്റെ മുറിയില്‍ നിന്നും വെളിച്ചം കണ്ട് കപ്യാര്‍ ലോനപ്പന്‍ ,താന്‍ മുറിക്കു പുറത്തു ഉണ്ടെന്നറിയിക്കാനായി ചുമച്ചു.
"എന്താ ലോനപ്പാ.."
മുറിയിലെ കര്‍ട്ടന്‍ മാറ്റി ലോനപ്പന്‍ വാതില്‍ക്കല്‍ വന്നു.
" അല്ലാ..അച്ഛന്‍ അത്താഴോം കഴിച്ചില്ല , ഇതിപ്പോ ഇത്ര രാത്രിയായിട്ടും.....,എന്തെങ്കിലും വയ്യായ്ക....?"
നെടുവീര്‍പ്പോടെ അച്ഛന്‍ പറഞ്ഞു ,
"ഒന്നുമില്ലെടോ, നമ്മുടെ ഭാരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണി വേണം, ദൈവം ഒരത്താണിയാണെടോ..., താന്‍ പോയി ഉറങ്ങിക്കോ, ഞാന്‍ ഇത്തിരി കഴിഞ്ഞേ ഉറങ്ങുന്നുള്ളൂ.. , ശരി..."
അച്ഛന്‍ പറഞ്ഞതു മനസിലായില്ലെങ്കിലും , ഇപ്പോള്‍ അദ്ധേഹത്തിനു ഏകാന്തത വേണം എന്ന് ലോനപ്പന് മനസിലായി. അയാള്‍ അപ്പുറത്തേക്ക് പോയി.
അച്ഛന്‍ മുറിയിലെ വെളിച്ചത്തില്‍ നോക്കി കിടന്നു. കണ്ണില്‍ ഇരുട്ട് വരുന്നതു പോലെ തോന്നി. ലോഹക്കുള്ളില്‍ മരണം നടിച്ചുകിടന്ന ഓര്‍മ്മകള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയായിരുന്നു.


ഒരു ചെറുപ്പക്കാരന്‍ ബസ്സില്‍ തിക്കി കയറുന്നു. ആ കാണുന്ന ഫിലിപ്പോസിനു ബസ്സ് യാത്ര വളരെ ഇഷ്ടമാണ്. അതും നിന്നുള്ള യാത്ര. അറിയാത്തമട്ടില്‍ സ്ത്രീകളെ മുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍ ഒരാനന്ദം. ചില സ്ത്രീകള്‍ പ്രതികരിച്ചിരുന്നു, ചിലര്‍ ദേഷ്യത്തോടെ തറപ്പിച്ചു നോക്കി, അപൂര്‍വമായി ചിലര്‍ മാത്രം ചിരിക്കുകയും ,സഹകരിക്കുകയും ചെയ്തിരുന്നു. അതോ , പ്രതികരണശേഷിയില്ലാതവരാണോ അവര്‍ എന്നറിയില്ല. എന്തായാലും ഫിപിപ്പോസിനു സന്തോഷം.

നല്ല മഴയുള്ള ഒരുദിവസം, തിരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ അയാള്‍ കയറി. എല്ലാവരും നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. മങ്ങിയ ബള്‍ബിന്റെ വെളിച്ചം, ബസ്സിലെ ഷട്ടറുകള്‍ തീര്‍ത്ത ഇരുട്ടില്‍ അയ്യാളുടെ ഹൃദയമിടിപ്പ്‌ കേള്‍ക്കാമായിരുന്നു. കണ്ണുകള്‍ മാംസത്തെ പരതി നടന്നു. ഒടുവില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ കക്ഷത്തില്‍ മുട്ടിയുരുമ്മി നിന്നു. അവജ്ഞ കലര്‍ന്ന നോട്ടത്തോടെ അവര്‍ മുന്നോട്ടാഞ്ഞിരുന്നു.

ഇര നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും അലയുന്ന കണ്ണുകള്‍. അതാ, കുറച്ചു മുന്‍പില്‍ ഒരു പെണ്‍കുട്ടി.

ഇറങ്ങുന്നവര്‍ക്ക് വഴി മാറുന്നതിന് ഇടയിലെപ്പോഴോ അയാള്‍ അവളുടെ പുറകില്‍ എത്തിയിരുന്നു. ചേര്‍ന്നു നിന്നു. അവളില്‍ ഭാവവ്യത്യാസം ഒന്നും ഇല്ല. ചുറ്റും നോക്കി, മുകളില്‍ പിടിച്ചിരുന്ന കൈകള്‍ താഴേക്കിട്ടു. പരതി....കയ്യിലോതുക്കി ....
എതിര്‍പ്പൊന്നും തന്നെ ഉണ്ടായില്ല. സാധാരണ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ തിരിഞ്ഞു നോക്കി ദഹിപ്പിക്കാരുള്ളതാണ്. കാമം അയാളുടെ കണ്ണില്‍ ചുവന്നു ചിതറി. ബസ്സിന്റെ താളത്തിനനുസരിച്ച് അയാളുടെ കൈകള്‍ ചലിച്ചുകൊണ്ടിരുന്നു. ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍.. അയാളാശിച്ചു... ഇടയ്ക്ക് അയാള്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാം ഇരുട്ടിലലിഞ്ഞു കിടക്കുന്നു.

സമയതിനോപ്പം വന്ന ആവര്‍ത്തന വിരസത അയാളെ അടുത്തപടിക്കായി പ്രേരിപ്പിച്ചു.
അവളുടെ വസ്ത്രത്തിന് മുകളിലൂടെ അടിവസ്ത്രത്തില്‍ പിടിച്ചു പതിയെ താഴേക്ക് വലിക്കാന്‍ തുടങ്ങി... ഒരു രസം...

ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ചിരിയോടെ അവള്‍ തിരിഞ്ഞു. ചിരി പതിയെ മങ്ങി. അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.

ഫിലിപ്പോസ് തന്റെ സഹോദരിയുടെ മുഖത്ത് നോക്കി മരിച്ചു നിന്നു.

കണ്ണുകളില്‍ ഇരുട്ട്, ചിന്തകളില്‍ മരവിപ്പ്.. അയാള്‍ക്ക്‌ മുന്നില്‍ ബന്ധങ്ങളുടെ പല മുഖങ്ങള്‍ തെളിഞ്ഞു. ഈ ബസ്സ് മറിഞ്ഞ് ,താന്‍ ഉള്‍പ്പടെ എല്ലാവരും മരിച്ചിരുന്നെങ്കില്‍... അയാള്‍ ആശിച്ചു.

വീട്ടിലെത്തി.

ചിന്തകള്‍ അയാളെ പരിഹസിച്ചു ചിരിച്ചുകൊണ്ടിരുന്നു. കാത് പൊട്ടുമാറുള്ള മുഴങ്ങുന്ന ചിരികള്‍....അസ്സഹനീയം..

ചെയ്ത തെറ്റിനേക്കാള്‍ , താന്‍ ചെയ്ത പ്രവൃത്തി അവള്‍ ആസ്വദിച്ചതാണ്‌ അയാളെ തകര്‍ത്തെറിഞ്ഞത്. നിറ കണ്ണോടെ അവള്‍ തന്നെ തിരിഞ്ഞു നോക്കിയിരുന്നതെങ്കില്‍, ഒരുപക്ഷെ അയാള്‍ ആത്മഹത്യക്ക് ശ്രമിക്കില്ലായിരുന്നു. വികാരങ്ങള്‍ നഷ്ടപ്പെട്ട്‌ ഫിലിപ്പോസ് എന്ന വികാരിയിലെക്കുള്ള യാത്ര ആരംഭിക്കില്ലായിരുന്നു.

ആറു മണിക്കുള്ള അലാറം അടിച്ചു. വികാരിയച്ചന്‍ പുറത്തേക്ക് നോക്കി. നേരം വെളുത്തിരിക്കുന്നു.

രാവിലത്തെ കുര്‍ബാനക്ക് ശേഷം ,വിവാഹിതരാവാന്‍ പോകുന്ന ബെന്നിയും, സെലീനയും അച്ഛനെ ചെന്നു കണ്ടു. കൂടെ സെലീനയുടെ അമ്മയും , ചാക്കോച്ചനും.
"എല്ലാര്‍ക്കും സൗകര്യം അടുത്ത ഞായറാഴ്ച ആണച്ചോ, മനസമ്മതം അന്നത്തേക്ക്‌ തീരുമാനിച്ചു." ചാക്കോച്ചന്‍ അറിയിച്ചു.
താല്‍പ്പര്യ ഭാവത്തില്‍ മൂളിക്കൊണ്ട് അച്ഛന്‍ ഭാവി വധൂവരന്മാരെ നോക്കി. നല്ല ചേര്‍ച്ച. രണ്ടു പേര്‍ക്കും പരസ്പരം നല്ല മുഖഛായ ഉണ്ട്. പ്രേമിച്ചു വിവാഹം കഴിക്കുന്നവര്‍ക്ക് പൊതുവെ പരസ്പരം ഒരു ഛായ ഉണ്ടാകാറുണ്ട്.നമ്മൾ തിരഞ്ഞെടുക്കുന്ന എല്ലാ സാധനങ്ങൾക്കും നമ്മുടെ ഛായയോ ആകൃതിയോ ഉണ്ടാവും. അച്ഛന്റെ ഒരു സ്വകാര്യ പഠനം ആണത്.

അവര്‍ യാത്ര പറഞ്ഞു അകലുന്നത് അച്ഛന്‍ വേദനയോടെ നോക്കിനിന്നു. രഹസ്യങ്ങളുടെ കനലുകള്‍ ഇനിയും കൊണ്ടുനടക്കാന്‍ വയ്യ.അച്ഛന്‍ എവിടെക്കെന്നില്ലാതെ നടന്നു. നടത്തം അവസാനിച്ചത്‌ കുരിശുങ്കല്‍ വക്കച്ചന്റെ കുഴിമാടത്തില്‍. അച്ഛന്റെ അവസാന അത്താണി.

" എടൊ വക്കച്ചാ, ഒരു വാര്‍ത്തയുണ്ട്. നിന്റെ മക്കള്‍ പരസ്പരം വിവാഹിതരാവാന്‍ പോകുന്നു.നിന്റെ മകള്‍ സെലീനയും, നിനക്കു പട്ടാളക്കാരന്‍ ചാക്കോച്ചന്റെ ഭാര്യയിലുണ്ടായ മകന്‍ ബെന്നിയും".

നിന്റെ അവിഹിത ബന്ധത്തെ പറ്റി ഞാനെങ്ങിനെയറിഞ്ഞു എന്നാലോചിക്കുന്നുണ്ടാവും. മറ്റാരുമല്ല, മരിക്കുന്നതിനു മുന്‍പ് ചാക്കോച്ചന്റെ ഭാര്യ റീത്ത തന്നെയാണ് , ബെന്നിയുടെ പിതൃത്വത്തെ പറ്റി എന്റെയടുത്തു കുമ്പസാരിച്ചത്".

വക്കച്ചന്‍ കല്ലറയില്‍ കിടന്നു തേങ്ങുന്നതു പോലെ അച്ചന് തോന്നി. ഈ വിവാഹം നടക്കരുതെന്നു കേഴുന്നു..കരയുന്നു...അലറുന്നു.....

"വക്കച്ചാ, നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ കൂലി നമുക്കു കിട്ടിയില്ലെങ്കില്‍, നമ്മുടെ മക്കള്‍ക്ക്‌ കിട്ടും,അതിപ്പോ നല്ലതായാലും , ചീത്തയായാലും. അവര്‍ തമ്മില്‍ അടുപ്പതിലായിട്ടു വളരെക്കാലം ആയി എന്നാണ് കേട്ടത്. അവര്‍ തമ്മില്‍ ചിലപ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്തത് ചിലപ്പോള്‍ സംഭവിച്ചും കഴിഞ്ഞിട്ടുണ്ടാവാം. ഇനിയൊരു വിവാഹം എന്ന ചടങ്ങില്‍ എന്തിരിക്കുന്നു. അറിഞ്ഞാലല്ലേ ബന്ധങ്ങള്‍ക്ക് വിലയുള്ളൂ. അവരതറിയണ്ട. അറിഞ്ഞുകൊണ്ട് ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല. രണ്ടു ജീവനുകളെ ഞാനായിട്ട് ആത്മഹത്യക്ക് മുന്നിലേക്ക് തള്ളിവിടില്ല.

ആദിമനുഷ്യന്‍ ആദത്തിന്റെ ഭാര്യയായിരുന്നോ, സഹോദരിയായിരുന്നോ ഹൌവ്വ എന്നെനിക്കറിയില്ല. പക്ഷെ അവര്‍ക്കുണ്ടായ സന്തതികള്‍ക്കായി ദൈവം ഇണയെ സൃഷ്ടിച്ചിട്ടില്ല. സ്വന്തം രക്തത്തെ പരിണയിക്കുന്നതാണ് മനുഷ്യന്റെ പാരമ്പര്യം. അതില്‍ നിന്നാണ് തലമുറകളുടെ തുടക്കം.

കുട്ടികള്‍ വിവാഹിതരായി ജീവിക്കട്ടെ.... സുഖമായി...
എന്റെ രഹസ്യങ്ങള്‍ എന്നോടൊപ്പം മരിക്കട്ടെ, വക്കച്ചന്‍ ഉറങ്ങിക്കൊള്ളൂ...."

കളങ്കമില്ലാത്ത , ഭാരമില്ലാത്ത മനസ്സുമായി ഫിലിപ്പോസച്ചന്‍ അരമനയിലേക്കു തിരിച്ചു നടന്നു.

5 comments:

  1. ninte katha parayunna reethi valre manoharam....keep it up!

    ReplyDelete
  2. അറിഞ്ഞാലേ ബന്ധങ്ങള്‍ക്ക് വിലയുണ്ടാവൂ.

    ReplyDelete