Friday, July 31, 2009

പൂതന

ഇന്നു മുതല്‍ നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് സ്വാമിക്ക്. രാത്രി കൂട്ടുകാരൊത്ത് കാന്റീനില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആരോ പറഞ്ഞു,
"നമ്മുടെ മുത്തിന്റെ കഴുത്തില്‍ ഇന്നും ബാന്‍ഡ് ഐഡ് ഉണ്ട്." കേട്ടവര്‍ ചാടി എഴുന്നേറ്റിരുന്നു.
"ആര്, നമ്മുടെ രാജിയുടെയോ? , ഇന്നലെ ആരായിരുന്നാവോ കൂടെ ?"
ആരോടെന്നല്ലാതെ അവര്‍ പറഞ്ഞു ചിരിച്ചു. കാര്യം മനസിലാവാതെ കാപ്പി താഴെ വച്ചു സ്വാമി ചോദിച്ചു,
"അതിനിപ്പോ എന്താ? അവളുടെ കഴുത്തില്‍ വല്ലതും പറ്റിയതായിരിക്കും."
"പട്ടരില്‍ പോട്ടനില്ലെന്നാ വെപ്പ്, പക്ഷെ താന്‍ പാഴായിപ്പോയല്ലോടോ.." അവര്‍ പൊട്ടി ചിരിച്ചു.
" എടൊ സ്വാമി , അവളുടെ കഴുത്തില്‍ ലവ് ബൈറ്റ് ആണ് . അത് മറക്കാനാണീ മേക്കപ്പ് , മനസിലായോ?"
"ലവ് ബൈറ്റോ ? എന്നുവച്ചാ...?"
" താനവിടന്നും പോയല്ലോടോ, ഇതാ പറയുന്നതു സമയത്തിനും കാലത്തിനും കല്യാണം കഴിക്കണം എന്ന്." അവര്‍ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ വിവരിച്ചു കൊടുത്തു.
"നല്ല ശക്തിയായി ദേഹത്ത് ചുംബിക്കുമ്പോള്‍ ഉണ്ടാവുന്ന പാടുകളാണ് ലവ് ബൈറ്റ് . ഇനി ആര്‍ത്തവം എന്താണെന്നൊക്കെ അറിയാമല്ലോ അല്ലെ?" അവര്‍ കളിയാക്കി ചിരിച്ചൂ.
"അവര്‍ ഒരു പാവം സ്ത്രീയാ.., ഭര്‍ത്താവ് ഉപേക്ഷിച്ച് നില്ക്കുന്ന അവരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കരുത്."
സ്വാമിയുടെ വാക്കുകള്‍ കളിയാക്കുന്ന സ്വരത്തില്‍ അവിടെ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിച്ചിരി.
"ഒന്നെഴുന്നേറ്റു പോടോ." ചിരിച്ചുകൊണ്ടവര്‍ എഴുന്നേറ്റു.

അവരവരുടെ ജോലി സ്ഥാനങ്ങളിലേക്ക് നടക്കുമ്പോള്‍ സ്വാമി ലവ് ബൈറ്റിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇത്രയും കാലത്തെ ജീവിതം കൊണ്ടു താനുണ്ടാക്കിയ ജ്ഞാനത്തിന് അതീതമായ ഒന്ന്. ഇതൊന്നു നേരിട്ടു കാണാന്‍ ആശ തോന്നി. മറ്റുള്ളവര്‍ക്ക് സംശയം തോന്നിക്കാതെ , എന്തോ എടുക്കാന്‍ മറന്ന വ്യാജേന അയാള്‍ തിരിഞ്ഞു നടന്നു, രാജിയെ തേടി...

"ഹലോ .....രാ .. രാജി."
"ഹലോ ". അവള്‍ ജോലി തുടങ്ങാന്‍ പോകുകയായിരുന്നു.
കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാന്‍ഡ്-ഐഡ് ന് ഉള്ളില്ലൂടെ പൌഡര്‍ഇട്ട് മറയ്ക്കാന്‍ ശ്രമിച്ച ഒരു പാട് കണ്ടു. ആ പാടിന്റെ കടും ചുവപ്പ് വേരുകള്‍ പുറത്തു കാണാം. അയാളുടെ നോട്ടം അവളെ അസ്വസ്ഥയാക്കിയത് മനസിലാക്കി അയാള്‍ ചോദിച്ചു,
"എന്ത് പറ്റി,...അല്ലാ കഴുത്തില് ...?"
"ആ...അറിയില്ലാ.., എന്തോ പ്രാണി കടിച്ചതാ.."അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം.അതോ പരിഭ്രമം ഉള്ളതായി തനിക്ക് തോന്നിയതാണോ?

തിരിച്ചു സീറ്റിലേക്ക് നടക്കുമ്പോള്‍ രാജിയെക്കുറിച്ച് ആലോചിച്ചു. കാണാന്‍ അതിസുന്ദരി അല്ലെങ്കിലും എന്തോ ഒരു പ്രത്യേകത ഉണ്ട്. അതോ അവളെപ്പറ്റിയുള്ള കിംവദന്തികളാണോ അവളിലേക്കുള്ള ആകര്‍ഷണം.

സീറ്റില്‍ വന്നു ജോലിയാരംഭിച്ചു. ഓഫീസ് ബോയ്‌ മധുരം വിളമ്പി. നിത്യ സംഭവം ആയതിനാല്‍ എല്ലാവരും മധുരം മേടിച്ചു കഴിക്കാറണ്ടെങ്കിലും , മധുരം വിളമ്പാന്‍ കാരണം ആരും ചോദിക്കാറില്ല. പക്ഷെ സ്വാമി ചോദിച്ചു.
"നമ്മുടെ മേനോന്‍സാറിന് ഒരു ആണ്‍കുട്ടി ഉണ്ടായി "

സ്വാമി ഓര്‍ത്തു , നല്ല കാര്യങ്ങള്‍ ആര്‍ക്കും അറിയണ്ട. താല്‍പ്പര്യവുമില്ല. പക്ഷെ മറ്റുള്ളവരുടെ കുറ്റങ്ങളും ,കുറവുകളും എന്ത് പെട്ടെന്നാണ്‌ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ ലോകത്ത് ഏറ്റവും വിരസത നിറഞ്ഞ ജോലി ചിലപ്പോള്‍ കോള്‍ സെന്റരിലെതായിരിക്കും, അതുകൊണ്ടായിരിക്കും എല്ലാവരും സമയം പോക്കിനായി പരദൂഷണത്തില്‍ അഭയം പ്രാപിക്കുന്നത്.
സ്വാമി പലപ്പോഴും പരദൂഷണങ്ങളെ വിശകലനം ചെയ്തിരുന്നു. ഒരാളുടെ മകന്‍ പരീക്ഷയില്‍ തോറ്റെന്ന ദുഖവാര്‍ത്ത, ഒരു പൊട്ടിച്ചിരിയോടെ ആളുകള്‍ പറയും എന്നാല്‍ കൂട്ടത്തിലോരാള്‍ക്ക് ലോട്ടറിയടിച്ചാല്‍ , "ആ പണ്ടാരക്കാലന് ലോട്ടറിയടിചെടാ..." എന്ന് വ്യസനത്തോടെയെ പറയൂ . ആളുകളെ തിരുത്താന്‍ പറ്റുമോ? സ്വാമി നെടുവീര്‍പ്പിട്ടു.


ഒരിക്കല്‍ സ്വാമിയുടെ ഷോപ്പിങ്ങിന് ഇടയ്ക്ക് ,രാജിയെ ഒരു ചെറുപ്പക്കാരനോപ്പം ദൂരെ കണ്ടു. അയാള്‍ക്ക്‌ വിശ്വാസമായില്ല. ഇവളെ പറ്റിയുള്ള പരദൂഷണങ്ങള്‍ എല്ലാം സത്യമായിരുന്നോ? അകാരണമായ ഒരു വിഷമം വെറുതെ മനസിലേക്കു വന്നു. അത് ചിലപ്പോള്‍ അവളുടെ കാമുകന്‍ ആയിരിക്കാം ,
ഭര്‍ത്താവില്ലാത്ത അവള്‍ക്കും വേണ്ടേ ഒരു ജീവിതം? സ്വാമി ആശ്വസിച്ചു.

പിന്നീട് അവളെ ഓഫീസില്‍ വച്ചു കാണുമ്പോള്‍ എല്ലാം മറ്റാര്‍ക്കും അറിയാത്ത ഒരു രഹസ്യം കണ്ടു പിടിച്ചപോലെ അയാള്‍ നോക്കി ചിരിക്കുമായിരുന്നു. അവള്‍ക്കത് മനസിലായോ എന്നറിയില്ല.

പിന്നീട് പലപ്പോഴായി രാജിയെ പലരുടെ കൂടെയും കണ്ടു. ഒരിക്കല്‍ അവരുടെ കമ്പനി മാനേജരുമായി കടപ്പുറത്ത്, പിന്നെ സിനിമാ ഹാളില്‍...അങ്ങിനെ പലയിടത്തും വച്ചു കണ്ടു.

സ്വാമിയുടെ മനസ്സില്‍ രാജിയുടെ ചിത്രം മാറുകയായിരുന്നു. ആ ചിത്രത്തിലെ രാജിയുടെ ചുണ്ടുകളുടെ നിറം കടുത്തു, മുഖത്ത് പൌഡര്‍, തലയില്‍ മുല്ലപ്പൂ.... അയാളോര്‍ത്തു, അവള്‍ രാജിയല്ല, രാജമല്ലി, രാജമല്ലികാബാണന്‍.

ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ആദ്യത്തെ ജോലിയായിരിക്കാം വ്യഭിചാരം. പണത്തിന്, കാര്യസാധ്യത്തിന്‌, ജോലികയറ്റത്തിന്... എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് അതിന്നും തുടരുന്നൂ, രാജികളിലൂടെ.

അവളോടുള്ള സഹതാപം വേറൊരു വികാരമായി മാറുന്നത് സ്വാമിയറിഞ്ഞു. പ്രാപ്യമായ ഒന്നായിട്ടു കൂടി സ്വാമിയെ , അവളിലെക്കുള്ള വഴിയില്‍ നിന്നും എന്തോ പിന്തിരിപ്പിക്കുന്നു. അവളുടെ കഴുത്തില്‍ ജീവികള്‍ കടിച്ചു മുറിവേല്‍പ്പിച്ചു കൊണ്ടേ ഇരുന്നു.


കാല ചക്രം തിരിഞ്ഞുകൊണ്ടിരുന്നു. സ്വാമിക്ക് ശനിയുടെ അപഹാര കാലം. സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് നട്ടെല്ല് ഒടിഞ്ഞ കമ്പനി , വെള്ളിയാഴ്ചതോറും നൂറുകണക്കിന് സഹ പ്രവര്‍ത്തകരെ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നു.ജോലി പോയ്ക്കഴിഞാലുള്ള അവസ്ഥയെക്കുരിചാലോചിച്ച് ഭാവിയിലേക്കൊരു പരിശീലനം പോലെ നഖം തിന്നു തുടങ്ങിയ ആള്‍ക്കാര്‍.

പക്ഷെ അപ്പോഴും രാജി സന്തോഷവതിയായിരുന്നു.ഒരു തരിമ്പു പോലും ഭയമില്ലാതെ. അവള്‍ മാത്രമല്ല , മാനേജരുടെ റാന്‍മൂളികളുടെയും , അവരുടെ വലം കൈകളുടെയും ചിരികള്‍ പൊള്ളുന്ന ഈ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു. സ്വാമിയുടെ ആ കമ്പനിയിലെ സേവനം ഏറിപ്പോയാല്‍ അടുത്ത വെള്ളിയാഴ്ച്ചയായ നാളെ വരെ മാത്രമെന്ന് ഏകദേശം അയാള്‍ക്ക്‌ ഉറപ്പായി. മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തതയില്ലാത്ത ദുരിതങ്ങള്‍ തന്നെ സ്വാമിക്കും, ബാങ്കിലെ ലോണ്‍, വാഹന ലോണ്‍,ചിട്ടി, വട്ടി.... അയാള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്ന പോലെ തോന്നി.

കഴിവുള്ളവര്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നു,പകരം സ്വവര്‍ഗഭോഗികളായ ആണ്‍കോലങ്ങളും, അഭിസാരിണികളും ആ സ്ഥാനത്ത് വാഴ്ത്തപ്പെടുന്നു.സ്വാമിയെ ഒരുതരം നിസംഗത പിടികൂടിയിരിക്കുന്നു,അല്ലെങ്കില്‍ എല്ലാത്തിനോടും ഒരുതരം പക. സദാ ചിന്തയിലാണ്ടു. ഒഴിക്കാന്‍ വന്ന മൂത്രം പോലും ചിന്തയില്‍ കുരുങ്ങി നിന്നപോലെ. ഒടുവില്‍ മൂത്രമോഴിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ പുരുഷത്വത്തെ നോക്കി അയാള്‍ ആലോചിച്ചു. " അടുത്ത ജന്മമെങ്കിലും ഒരു പെണ്ണായി ജനിപ്പിക്കണേ... ഒരു പായും തലയിണയും കൂടി കിട്ടിയാല്‍ ഈ ലോകം ഞാന്‍ കീഴടക്കും".

ടോയിലെറ്റില്‍ നിന്നും പുറത്തുവരുമ്പോള്‍ , എതിര്‍വശത്തുള്ള സ്ത്രീകളുടെ ടോയിലെറ്റിലേക്ക് രാജി കയറുന്നത് കണ്ടു. അയാളുടെ ചിന്തകള്‍ വഴിപിരിഞ്ഞ് ഓടാന്‍ തുടങ്ങി. ഏതാനും മണിക്കൂറിനകം താനീ സ്ഥാപനത്തോട്‌ വിട പറയും. മുലകളില്‍ വിഷം തേയ്ച്ചു ആളെ മയക്കി കൊല്ലുന്ന പൂതനയാനവള്‍, അയാള്‍ ആലോചിച്ചു.എങ്കില്‍ കൃഷ്ണന്‍ ഞാന്‍ തന്നെ , ഈ രാത്രി തന്നെയാവട്ടെ അവളുടെ ശാപമോക്ഷം.

ഒരു യന്ത്രപ്പാവയെപ്പോലെ അയാള്‍ സ്ത്രീകളുടെ ടോയിലെറ്റിന്റെ വാതില്‍ തുറന്നു. അവിടെ കണ്ണാടിയില്‍ മുഖം നോക്കുന്ന രാജി മാത്രം. സ്വാമിയെക്കണ്ട് അമ്പരന്ന് , ചെറുതായി പൊന്തിയ വശ്യമായ ചിരിയടക്കി അവള്‍ പറഞ്ഞു,
"പുരുഷന്മാരുടെ ടോയിലെറ്റു എതിര്‍ വശത്താണ് , ഇതെന്തുപറ്റി... ?''

നിശബ്ദം

അഗ്നിമയമായ കണ്ണുകളോടെ, ശരീരത്തില്‍ പാടുകളുണ്ടാക്കുന്ന ഒരു ജീവിയായി അയാള്‍ മാറുകയായിരുന്നു.

10 comments:

 1. എല്ലാം നഷ്ടപ്പെടാന്‍ പോകുന്ന സ്വാമിക്ക് സല്‍പ്പേരിനെ കുറിച്ച് വേവലാതി വേണ്ടല്ലോ. ഒന്നാന്തരമായി.
  palakkattettan

  ReplyDelete
 2. thanks alot for the comments ....

  ReplyDelete
 3. സ്വാമി കൃഷ്ണനായി!!

  ReplyDelete
 4. അഹ...നല്ല കഥ ശൈലി ഇഷ്ടപ്പെട്ടു .

  ഏറ്റവും എളുപ്പത്തിൽ സ്ഥാനമാനം കിട്ടുന്ന ജോലി ആണ് വേശ്യ വൃത്തി ...
  സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ ..

  പാടുക്കളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഭംഗിയായി ..
  ക്ലാമാക്സിനു അത് നന്നായി ചേരുകയും ചെയ്തു
  ഇനിയും എഴുതുക ...

  ReplyDelete
 5. നല്ല ശൈലി .... കഥ ഇഷ്ടപ്പെട്ടില്ലെന്നു കൂടി പറഞ്ഞു കൊള്ളട്ടെ .... ഇനിയും എഴുതുക .....

  ReplyDelete
 6. നല്ല കാര്യങ്ങള്‍ ആര്‍ക്കും അറിയണ്ട. താല്‍പ്പര്യവുമില്ല. പക്ഷെ മറ്റുള്ളവരുടെ കുറ്റങ്ങളും ,കുറവുകളും എന്ത് പെട്ടെന്നാണ്‌ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.സന്തോഷായി.. :)

  ReplyDelete