Saturday, May 25, 2013

ഈസ്റ്റർ മുട്ട

              

               ലക്ഷ്യ ബോധമില്ലാതെ അമ്മയുടെ ഉദരത്തിൽ അലഞ്ഞിരുന്ന ലക്ഷക്കണക്കിന്‌ ബീജങ്ങളോട്‌ കൂട്ടത്തിൽ  ഒരു  ബീജം പറഞ്ഞു, "പിതാവിന്റെ ചൈതന്യം അടങ്ങിയവരെ നിങ്ങൾ എന്നോടൊപ്പം വരൂ, ഞാൻ കാണിച്ചു തരാം പിതാവിലെക്കുള്ള വഴി." അവർ അവനു ചെവികൊടുക്കാതെ പുളഞ്ഞ് ഓടിക്കൊണ്ടിരുന്നു. " അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല,പിതാവേ അവരോടു പൊറുക്കേണമേ.." അവൻ പ്രാർഥിച്ചു.      

               വഴികൾ താണ്ടി അവൻ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. പുറകിൽ ബാക്കി വെറും പന്ത്രണ്ടു ബീജങ്ങൾ മാത്രം. വഴിയിലെപ്പോഴോ  അവരും കൊഴിഞ്ഞു വീണു. ദൂരെയെവിടെയോ അവൻ തന്റെ ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞു. ജന്മോദ്ദേശം അറിയാതെ എന്തിലോ ഭ്രമിച്ചു പരതി നടന്നിരുന്നമറ്റുള്ളവർക്ക്  വേണ്ടി അണ്ഡത്തിൽ  പ്രവേശിക്കുന്നത് മുൻപ് അവൻ തന്റെ പിതാവിനോട് പ്രാർഥിച്ചു,

             "പിതാവേ, ദശലക്ഷം വരുന്ന അവരുടെ പാപങ്ങൾ ഞാൻ ഏറ്റെടുക്കുന്നു. എന്നെ സ്വീകരിക്കുക......  സ്വീകരിക്കുക.


1 comment: