Wednesday, June 12, 2013

മേബ്               ആദ്യ ദിവസത്തെ വെടിക്കെട്ട്കഴിഞ്ഞ് കുറേക്കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ ഉത്സവപറന്പ് നാദസ്വരക്കാർ ഏറ്റെടുത്തു.അവിടമാകെ പിണ്ഡത്തിന്റെ ഗന്ധം അവശേഷിപ്പിച്ചു കൊണ്ട് നെറ്റിപ്പട്ടം അഴിച്ച ആനകളെ കൊച്ചന്പലപാടത്തേക്കു മാറ്റിക്കെട്ടി.ആനകളെക്കെട്ടിയിരിക്കുന്നതിനരികിലെ നിലാവലയുന്ന പുഴയിൽ പാപ്പാന്മാരുടെ ചാരായകുപ്പികൾ വന്നു വീണുകൊണ്ടിരുന്നുപാതിരയായിട്ടും വീട്ടിൽ പോകാതെ ആനകളെ കാണാൻ കൂട്ടം കൂടി നടക്കുന്ന കുട്ടികൾ, അവരുടെ കയ്യിൽ മഞ്ഞളിന്റെ മണമുള്ള ചോളപ്പൊരി.പെട്രോൾ മാക്സിന്റെ പുക ഉയരുന്ന ഉത്സവകടകളിലെ വെളിച്ചം ഇനിയും അണഞ്ഞിട്ടില്ല.ബലൂണ്‍ വിൽപ്പനക്കാർ പിൻവാങ്ങിയ  ഇടങ്ങൾ കൈനോട്ടക്കാരും മുഖലക്ഷണം പറയുന്ന സ്ത്രീകളും ഏറ്റെടുത്തു.അന്പലപ്പറന്പിൽ അവിടവിടെയായി നാദസ്വരം കേട്ട് അലസമായി കിടക്കുന്ന നാട്ടുകാരുടെയടുത്ത് വട്ടപാത്രത്തിൽ ഇഞ്ചിമിട്ടായിയും കൊണ്ടുനടക്കുന്നവർ.പക്ഷെ ഞാൻ മാത്രം ഉത്സവ പറമ്പിലെ ആളൊഴിഞ്ഞ കോണിലെ മണൽ പരപ്പിൽ അവളേയും ചിന്തിച്ചു കിടന്നു.എന്റെ ചിന്തകൾക്കൊരു ഉൽപ്രേരകം പോലെ നാദസ്വരക്കാർ ആഭേരിയിൽ നിന്ന് സിന്ധുഭൈരവിയിലേക്ക് കയറി.
രാഗത്തിന്റെ ഉച്ചസ്ഥായികൾ എല്ലാം അവളുടെ ചിരികളായി എന്നിൽ വന്നു വീണു.......മേബ്.
കൂട്ടുപുരികവും നരച്ച കണ്ണുകളുമുള്ള എന്റെ ഇസ്റ്റാൻബുൾ സുന്ദരി.
സദാ ചെവിയിൽ ചൂടിയിരുന്ന വെളുത്ത പാലപ്പൂവിനെ തഴുകിപ്പറക്കുന്ന അവളുടെ അലസമായ മുടി. നീല ഞരന്പുകളോടുന്ന കൈതണ്ടയിൽ പച്ചകുത്തിയ അറബി അക്ഷരങ്ങൾ,പശ്ചിമേഷ്യയുടെ സുഗന്ധം പേറുന്ന കഴുത്തിൽ മാന്തളിർ നിറത്തിൽ ഇടതൂർന്നു കിടക്കുന്ന കല്ലുമാലകൾ....എന്റെ ഹിപ്പി സുന്ദരി.....അവളെ അറിയിക്കാത്ത എന്റെ പ്രേമത്തിന്റെ തണുപ്പ് നിറഞ്ഞ നെഞ്ചുമായി ഞാൻ പറന്നു നടന്നു
പെട്ടെന്ന് എന്മേൽ ഒരു മിന്നൽ പിണർ വന്നു പതിച്ചു.വെളിച്ചം വന്ന ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി.മുഖത്തുനിന്നും കാമറ മാറ്റിക്കൊണ്ടവൾ വിഷാദാഭിനയത്തോടെ ചോദിച്ചു,
"Oh lonely boy...!! music is your only frien(th) ?...(അവൾ '' പറയില്ല.പകരം '' യാണ് ഉച്ചരിക്കാറ്).അവളുടെ നെറ്റിയിൽ കെട്ടിയിരുന്ന ഇഴപിരിഞ്ഞ ശീലയിലെ ഓറഞ്ചുപൂക്കൾ എന്നെ നോക്കി ചിരിച്ചു.മണൽപരപ്പിൽ കൈ കുത്തി ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ഒരു കൊച്ചു കുട്ടിയേപ്പോലവൾ എന്നെ നോക്കി ഒരു പുരികം മാത്രം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു.ഞാനും അതനുകരിച്ചു.പോട്ടിചിരിച്ചുകൊണ്ടവൾ എന്റെയടുത്തിരുന്നു.അറേബ്യൻ നർത്തകിമാരെ സ്മരിപ്പിക്കുന്ന അവളുടെ നരച്ച ലോഹവസ്ത്രം മണ്ണിൽ പുതഞ്ഞു.അവൾ എന്റെ പോക്കറ്റിൽ കൈയിട്ട് പാതി വലിച്ചു കുത്തിക്കെടുത്തിയ കഞ്ചാവ് ബീഡി എടുത്ത് തീ കൊളുത്തി.
നീണ്ടു നിന്ന ശീല്ക്കാര ശബ്ദങ്ങൾ..
അൽപ്പ സമയത്തെ നിശബ്ദതക്കുശേഷം അവളുടെ ചുണ്ടിൽ നിന്നും പുകവളകൾ ഓരോന്നായി പുറത്തേക്കു വന്നു. വായുവിലെ  വളകളണിയാൻ അവൾ വ്യധാ ശ്രമിച്ചു കൊണ്ടിരുന്നു.അവൾ ബീഡിയെനിക്കു കൈമാറി. അവൾക്കൊപ്പമോടിയെത്താനായി ഞാനാഞ്ഞുവലിച്ചുകൊണ്ടേയിരുന്നുചെവികൾക്കു പുറകിലായി തരിപ്പ് ഉണർന്നു തുടങ്ങി.കണ്ണുകളിൽ രക്തം വേരോടി.
നാദസ്വരം കേട്ടുകൊണ്ടവൾ പറഞ്ഞു,
"ഇതാണ് ശരിയായ ദ്രാവിഡ സംഗീതം...."അവൾ സംഗീതത്തിലേക്ക് കൊഴിഞ്ഞു വീഴുന്ന പോലെ തോന്നി.ഞാൻ പറഞ്ഞു,
"നാദസ്വരം ദ്രാവിഡന്റെയാണ്.പക്ഷെ വായിക്കുന്ന സിന്ധു ഭൈരവി രാഗത്തിന് ആര്യന്റെ കലർപ്പുണ്ട്. നിങ്ങളുടെ ഖുറാന്റെ പല ഭാഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് രാഗത്തിലാണ്."
"ദിവൈൻ..."മൂടിയാട്ടത്തെ ഓർമിപ്പിക്കും പോലെ അവൾ സിന്ധു ഭൈരവിയിലലിഞ്ഞു കൊണ്ടിരുന്നുപുകമറയിൽ വഴിതെറ്റി ചിതറിയോടിയ എന്റെ ചിന്തകൾകകൊപ്പം ഞാനലഞ്ഞു കൊണ്ടിരുന്നു.ഹിമാലയത്തിലെ മുനിവര്യരെക്കണ്ടു,എല്ലാം സ്വീകരിക്കാൻ മാത്രമറിയാവുന്ന ആർഷഭാരത സംസ്കൃതിയുടെ താഴ്വരകൾ കണ്ടു.നളന്ദയിലെ ഗ്രന്ഥങ്ങൾ മുഴുവൻ കത്തിച്ചു ചാമ്പലാക്കിയ 'ഖിൽജി' എന്ന തുർക്കിക്കാരനെ കണ്ടു.ആഴ്ചകളോളം നളന്ദയെ പൊതിഞ്ഞു കിടന്ന ഗ്രന്ഥപുകപടലങ്ങൾ കണ്ടു.പിന്നെയും ഇന്ത്യയിലേക്ക്വരുന്ന ആര്യന്മാരെ കണ്ടു.ഇതാ എന്റെ മുന്നിൽ വീണ്ടും ആര്യന്റെ കലർപ്പില്ലാത്ത ദ്രാവിടന്മാരെ തേടിയിറങ്ങിയ ആര്യ സുന്ദരി. നീയറിയുക നിന്റെ അന്വേഷണം എങ്ങും എത്തുകയില്ല..കാരണം നീ പഠിച്ചിരിക്കുന്ന പുസ്തകങ്ങൾ എല്ലാം തെറ്റാണ്.നീ ഇന്ത്യയിലുടനീളം അലഞ്ഞാലും ആര്യൻ കീഴടക്കിയ ഒരു ദ്രാവിടനെപ്പോലും നിനക്ക് കാണാനാകില്ല. പിന്നെയുള്ളത് എന്നെപ്പോലെ ഒന്നോ രണ്ടോ പേർ മാത്രം...ഞാനോർത്തു ചിരിച്ചു.
"കറുപ്പ് കിട്ടാൻ വല്ല വഴിയുമുണ്ടോ " പെട്ടെന്ന് അവൾക്ക് ഒരാഗ്രഹം.
ഞാൻ ഞെട്ടി കണ്ണുതുറന്നു.
ഞാനോർത്തു, 'കറുപ്പ്... രാത്രി ഇപ്പൊ.....പണ്ടായിരുന്നെങ്കിൽ എളുപ്പമായിരുന്നു.വീട്ടിൽ മുത്തശ്ശി കഴിക്കുമായിരുന്നു.കറുപ്പ് നിരോധനത്തിനു ശേഷവും പഞ്ചായത്തിൽ മാസാ മാസം റേഷൻ പോലെ വന്നിരുന്ന കറുപ്പ് അച്ഛൻ മുത്തശ്ശിക്ക്  മേടിച്ചു കൊണ്ടുക്കൊടുത്തിരുന്നത് കണ്ടിട്ടുണ്ട്...പക്ഷെ ഇപ്പോ....'
പെട്ടെന്ന് ഞാൻ പറഞ്ഞു,
"ഒരു സ്ഥലം ഉണ്ട്. നമ്മുടെ കുറിച്ച്യർ മല കയറേണ്ടി വരും.ഉൾകാട്ടിൽ,അവിടെ പോപ്പി കൃഷിയാണ്കാണേണ്ട കാഴ്ചയാണ്."
"വാ പോകാം" അവൾ പറഞ്ഞു.
"ഇപ്പോഴോ?" ഞാൻ അതിശയം പുറത്തു കാണിച്ചില്ല.
അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു. എന്നെപ്പിടിച്ചു വലിക്കുവാൻ തുടങ്ങി.ഞാൻ എഴുന്നേറ്റു.ക്ഷേത്രത്തിനു പുറത്ത് പള്ളിവേട്ടക്കുള്ള കാടോരുക്കിക്കൊണ്ടിരുകയാണ്ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല.വെടിക്കെട്ടിന്റെ ബാക്കി പത്രം പോലെ ചിതറിയ കടലാസുകഷണങ്ങളിലൂടെ ഞങ്ങൾ ആടിയാടി നടന്നു നീങ്ങി, എന്റെ ബൈക്ക് ലക്ഷ്യമാക്കിക്കൊണ്ട്.

ഫെബ്രുവരി മാസത്തെ തണുപ്പിൽ,എസ്ഡി ബൈക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾ യാത്രയാരംഭിച്ചു.ദൂരെ രാത്രി നീലിമയിൽ മലകളെക്കാണാംഅവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ചിട്ടുണ്ട്.ബൈക്കിന്റെ ഹൃദയമിടിപ്പിന്റെ താളം കൂടിക്കൂടി വന്നു.പോകെ പോകെ തെരുവ് വെളിച്ചങ്ങൾ ഇല്ലാതായിക്കൊണ്ടിരുന്നു.എന്റെ ചെവിയടഞ്ഞപ്പോഴാണ്ശ്രദ്ധിച്ചത് ഞങ്ങൾ എപ്പോഴോ മല കയറിതുടങ്ങിയിരുന്നു.യാത്രയിലെ അവസാന വളവ് പിന്നിട്ടപ്പോൾ വണ്ടി നിർത്തി ഞാൻ അവളോടു ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു,
"അതാ, താഴേ വെളിച്ചം കാണുന്നതാണ് നമ്മുടെ ക്ഷേത്രം...
അടുത്തത് ചെക്ക്പോസ്റ്റ്ആണ്, ഇവിടന്ന് ഇടത്തോട്ട് കാട്ടിലേക്ക് ഒരു വഴിയുണ്ട്.കുറച്ചു ദൂരം വരെ വണ്ടിക്കു പോകാംപിന്നെ കുറേ നടക്കേണ്ടി വരും."
അവൾക്കു സമ്മതം. യാത്രയിലെ തണുത്ത കാറ്റിൽ ഉള്ളിലെ കഞ്ചാവിനു വീര്യം വർദ്ധിച്ചിരിക്കുന്നു.മങ്ങിത്തുടങ്ങിയ കാഴ്ചയോടെ ഞാൻ കാടിനകത്തേക്കുള്ള വഴിയിലേക്ക് വണ്ടിയെടുത്തു.ബൈക്കിന്റെ പൊട്ടുന്ന ശബ്ദം എതിർമലകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.വള്ളികളുള്ള മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.നേരിയ മഞ്ഞിൽ ബൈക്കിന്റെ വെളിച്ചം ഞങ്ങൾക്ക്  മുന്നിൽ പരന്നു കിടന്നു.
ഒടുവിൽ പന്തലിച്ചു കിടക്കുന്ന ഒരു മരത്തിനടിയിൽ ഞാൻ വണ്ടി നിർത്തി.
"ഇനിയങ്ങോട്ട് ബൈക്ക് പോകില്ല."ഞാൻ പറഞ്ഞു.
അവൾ ബൈക്കിൽ നിന്നും താഴെയിറങ്ങി.ഞാൻ ബൈക്ക് സ്റ്റാണ്ടിലിടുമ്പോൾ അവൾ ബാഗിൽ നിന്നും ടോർച്ച് എടുത്ത് കത്തിച്ചു. മരങ്ങൾ തീർത്ത ഇരുട്ടിലൂടെ ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.നിലാവിൽ തിളങ്ങുന്ന വെള്ളിലകൾ ആണ് അവിടം മൊത്തം.അവൾ എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മുന്നിൽ മുന്പേ തീർത്ത വനവീചികളില്ല,വഴികാട്ടികളില്ല,ശരിയും തെറ്റുമില്ല. ഞങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.പേരറിയാത്ത നിശാപ്രാണികളുടെ ശബ്ദം കേൾക്കാം ചുറ്റും.മരങ്ങൾക്കിടയിലൂടെ ഭൂമിയെ എത്തിച്ചു തൊടുന്ന നിലാവിനെ കാണാം.ദൂരെയെവിടെയോ കാട്ടാനകളുടെ ചിന്നം വിളികൾ കേട്ടു. ഞങ്ങളുടെ കാലിൽ ചുറ്റിപ്പിടിക്കുന്ന വനവള്ളികൾ നീക്കി,ടോർച്ചിന്റെ പൊട്ടു വെളിച്ചത്തിൽ നടന്നു നീങ്ങിക്കൊണ്ടിരുന്നു.കാലിൽ  കടിച്ച കുളയട്ടകളെ പറിച്ചെറിഞ്ഞു.ഒന്നും ഞങ്ങളുടെ യാത്രക്ക് തടസ്സമായില്ല.മണിക്കൂറുകളോളം നടന്നുസമയം പോകുന്നതനുസരിച്ച് കേട്ടിറങ്ങി തുടങ്ങി.നേരിയകാൽ വേദനയും ക്ഷീണവും വന്നു.പക്ഷെ അവൾ വളരെ ഊർജസ്വലയായി കാണപ്പെട്ടു.ചുറ്റും മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന തിളങ്ങുന്ന കൂണുകൾ.അതു വളരെ പ്രത്യേകതയുള്ളോരു സ്ഥലമായി തോന്നി. പന്തലിച്ചു കിടക്കുന്ന  മരത്തിനു കീഴെയായി ക്ഷീണിച്ച് ഞാനിരുന്നു.മേഘങ്ങൾ ഒഴുകി മാറിയതനുസരിച്ച് നിലാവ് തെളിഞ്ഞു വന്നുമുൻപിൽ വെളിച്ചമുള്ള ഒരു വലിയ താഴ്വര,അതിൽ കറുത്ത മേഘങ്ങൾ ഒഴുകുന്നതു കണ്ടു. സ്ഥലത്തെ കടന്നു വന്ന കാറ്റ് ചെമ്പകപ്പൂവിന്റെതെന്നുതോന്നിക്കുന്ന സുഗന്ധം ഞങ്ങളിലെത്തിച്ചു.മേബ് സ്ഥലത്തിന്റെ സൌന്ദര്യത്തിൽ അലിഞ്ഞു നില്ക്കുകയായിരുന്നു.താഴെയിരുന്ന് കിതപ്പോടെ  ഞാൻ പറഞ്ഞു.
"ഞാൻ കള്ളം പറഞ്ഞതാണ്..." അവൾ എന്നെ തിരിഞ്ഞു നോക്കി.
ഞാൻ തുടർന്നു, "ദക്ഷിണേന്ത്യയിൽ പോപ്പി ചെടികളുണ്ടാവില്ല.കറുപ്പ് ഉത്തരേന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമൊക്കെയാണ്വരുന്നത്...നമ്മൾ ബൈക്ക് നിർത്തിയ അവിടം വരെ മാത്രമേ ഞാൻ ഇതിനു മുൻപ് വന്നിട്ടുള്ളു."
"എനിക്കറിയാം....യാത്ര തിരിക്കുമ്പോഴേ എനിക്കറിയാമായിരുന്നു നീ കള്ളമാണ് പറഞ്ഞതെന്ന്..." അവൾ ചിരിച്ചു കൊണ്ട് എന്റെയടുത്തു വന്നിരുന്നു.
"പിന്നെ...പിന്നെയെന്തിനാണ്....?" എന്റെ സംശയത്തിനുത്തരമായി പൊടുന്നനെ ചുണ്ടുകളിൽ ഒരു ചുംബനം വന്നു പുതഞ്ഞു.എന്റെ കഴുത്തിൽ ലോഹവളകലിട്ട അവളുടെ തണുത്ത കൈകൾ പടർന്നുഞങ്ങൾപോലുമറിയാതെ ഞങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റപ്പെട്ടു.താമരപ്പൂവിന്റെ മണമായിരുന്നു അവൾക്ക്നിലാവിൽ അവളുടെ കവിളിലെ നനുത്ത രോമങ്ങൾ കണ്ടു. ഒരു സംസ്കാരത്തിന്റെ പ്രതിനിധാനം പോലെ കത്തി വയ്ക്കാത്ത രോമാവൃതമായ അവളുടെ ഗുഹ്യഭാഗങ്ങൾ കണ്ടു. കാനനാന്ധകാരത്തിലും അവളുടെ ദേഹം സ്പുരിച്ചുനിന്നു. എന്റെ കൈകൾ അവളുടെ ദേഹത്തിന്റെ തെളിമയിൽ കൂടുതൽ കറുത്ത പോലെ തോന്നി.അവളുടെ കണ്ണുകൾ അടഞ്ഞു തന്നെയിരുന്നുഞാനോർത്തു,അവൾ തന്നെയാണ് ശരിദൈവീകമായ എല്ലാം കണ്ണടച്ച് തന്നെയാണ് ചെയ്യേണ്ടത്.പതിയെ അവളുടെ കല്ലുമാലകൾ കിലുങ്ങാൻ തുടങ്ങി. നിശാപ്രാണികളുടെ ശബ്ദങ്ങളിൽ കൂടിക്കുഴഞ്ഞു തിരിച്ചറിയാനാവാതെ അവളുടെ കല്ല്മാലകൾ കിലുങ്ങിക്കൊണ്ടേയിരുന്നുശാസോഛ്വാസങ്ങളുടെ ആവൃതി കൂടി വന്നു.ഒടുവിൽ എല്ലാം നിശ്ചലം....
ഒരു നെടുവീർപ്പോടെ ഞാൻ അവളിൽ നിന്നും ഭൂമിയിലേക്കിറങ്ങി മലർന്നുക്കിടന്നു.അവൾ പതിയെ എന്റെ നെഞ്ചിലേക്കു തലവച്ചു.
നിശബ്ദം.
കിതപ്പ് മാറിയപ്പോൾ അവൾ പറഞ്ഞു,
"ഞാനൊരു കാര്യം പറയട്ടെ?.....എനിക്ക് സിഫിലിസ് ഉണ്ട്"
ഒരു നിശബ്ദതക്കു ശേഷം ഞാൻ പറഞ്ഞു."എനിക്കും...ഇത്രയും കാലം ഞാൻ പറഞ്ഞില്ലന്നെയുള്ളൂ."
അവൾ പൊട്ടിച്ചിരിച്ചു. പിന്നെയും നിശബ്ദത..അല്പ്പം കഴിഞ്ഞു ഞാൻ ചോദിച്ചു,
"എത്ര വയസ്സായി?"
അവൾ പറഞ്ഞു," ഞാൻ നിന്നെക്കാൾ മൂത്തതാണ്."
"ഞാൻ...ഞാൻ..മേബിനെ വിവാഹം കഴിക്കട്ടെ?"   
ചിരിച്ചുകൊണ്ടവൾ പറഞ്ഞു "ശരി"
"തമാശയല്ല.. ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് ..."
അവൾ പറഞ്ഞു,"ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ,ഹിന്ദു പൌരാണിക സങ്കല്പ്പ പ്രകാരം എട്ടു തരം വിവാഹങ്ങളാണ് ഉള്ളത്.ഗാന്ധർവ വിവാഹം,രാക്ഷസ വിവാഹം......അങ്ങിനെ അങ്ങിനെ..."
"രാക്ഷസ വിവാഹം എന്നു വച്ചാൽ...? എനിക്ക് സംശയം.
"ബലാൽസംഘം." അവൾ പറഞ്ഞു.
"അപ്പൊൾ  രീതിക്ക് നോക്കിയാൽ നമ്മുടെ വിവാഹം കഴിഞ്ഞു, അല്ലെ?" ഞാൻ ചോദിച്ചു.
"വിവാഹം......" ഒരു വാക്കിൽ അവളുടെ സംസാരം നിന്നു. വാക്ക് അവൾക്കിഷ്ടപ്പെടാത്ത പോലെതോന്നി.
മേബ് തുടർന്നു,"വിവാഹത്തേക്കാൾ എത്രയോ ശ്രേഷ്ടമാണ് ഓർമ്മകൾ.ലക്ഷ്യത്തേക്കാൾ ഭംഗി അതിലേക്കുള്ള യാത്രക്കാണ്...എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,വിവാഹത്തേക്കാൾ രസം വിവാഹത്തലേന്നാണ്,അല്ലെ?......നമ്മൾ എന്തിനോ വേണ്ടി ഇവിടെ വന്നു എന്തൊക്കെയോ ആയി തീർന്നു.നമ്മുടെ യാത്രയെ തന്നെ ഒരുതരത്തിൽ ഒരു ഒളിച്ചോട്ടവിവാഹമായി കാണാം, അല്ലെ?
മറ്റുള്ളവർ പ്രേമത്താൽ അന്ധരായി ചെയ്യുന്നത് നമ്മൾ കഞ്ചാവ് മൂലം ചെയ്തു എന്ന് മാത്രം". അവൾ ചിരിച്ചു
"നമ്മുടെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും ഓരോ വിവാഹങ്ങളായി തീരട്ടെ..." അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തിക്കിടന്നു.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ഞാനവളെ ചേർത്തു പിടിച്ചു.

ഞങ്ങൾക്ക് ചുറ്റുമുള്ള മൂടൽ മഞ്ഞിന് കനം വക്കുന്നത് നോക്കിക്കിടന്നു.അവൾ എന്റെ പുരികങ്ങളിൽ വിരലോടിച്ചു കൊണ്ടിരുന്നു.ചെമ്പകപ്പൂവിന്റെ മണമുള്ള കാറ്റേറ്റ് നേരം പുലരുന്നതും നോക്കികിടന്ന് ഞങ്ങൾ എപ്പോഴോ ഉറങ്ങി.

കണ്ണിൽ പ്രകാശം കുത്തുന്ന പോലെ തോന്നി.ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി,വെയിൽ തെളിഞ്ഞിരിക്കുന്നു. സമയം തിട്ടമില്ല..ഞാനവളെ വിളിച്ചു
"മേബ്....."
നിശബ്ദത.... അവളെ കാണുന്നില്ല.
ഞാനെഴുന്നേറ്റു.അപ്പോഴാണ്ശ്രദ്ധിച്ചത്,മുൻപിൽ വെയിൽ വീണ താഴ്വരയാകെ പൂക്കാൻ വെമ്പി നില്ക്കുന്ന പോപ്പി ചെടികൾ. എനിക്ക് വിശ്വസിക്കാനായില്ല.സ്വപ്നമോ യാഥാർത്യമോ എന്നറിയാതെ ഞാൻ കുഴങ്ങി.
ഇത് ..ഇവിടെ..എങ്ങനെ..?
ഇതാരും കൃഷി ചെയ്യുന്നതല്ല...ഉറപ്പ്...
ഞാൻ പതിയെ എന്നോട് ചേർന്ന് നിന്നിരുന്ന പോപ്പി ചെടിയെ ശ്രദ്ധിച്ചു.അതിന്റെ താമരകൂമ്പുപോലുള്ള പൂമൊട്ടിൽ നിന്ന് ആരുടെയോ നഖക്ഷതമേറ്റ് കറുപ്പിന്റെ കറ ഒലിച്ചിറങ്ങിയിരിക്കുന്നു.ഇത് അവളുടെ നഖക്ഷതങ്ങളാണ്.ഞാനവളെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.എന്റെ ശബ്ദം പതറി. എന്റെ വിളികൾ എങ്ങുമെത്താതെ താഴ്വരയിൽ മരിച്ചു വീണു. ഞാൻ തിരികെ വൃക്ഷച്ചുവട്ടിലേക്കോടി.അവളുടെ ബാഗും സാധനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു എന്നു മനസിലാക്കി.ഞാൻ ദ്രിതിയിൽ വസ്ത്രങ്ങൾ ധരിച്ചു.അവളെ അന്വേഷിച്ച് വന്ന വഴി ലക്ഷ്യമാക്കി ഓടി.
"അവൾ എന്തിന്...എന്തിനാണ് എന്നെ വിട്ടു പോയത്".....ഇതിനോടകം പല ആവർത്തി ചോദിച്ച ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ലഭിച്ചില്ല.

നടന്നോടുവിൽ രാത്രിയിൽ കൊഴിഞ്ഞ മഞ്ഞ വാകപ്പൂക്കളിൽ കുളിച്ചു നിൽക്കുന്ന ഞങ്ങളുടെ ബൈക്കിനടുത്തെത്തി.തൊണ്ട വരളുന്നതു പോലെ തോന്നി.തിരികെയുള്ള യാത്രക്ക് തയ്യാറായി ബൈക്കിൽ നിന്നും പൂക്കൾ തുടച്ചു മാറ്റുന്നതിനിടയിൽ ദുഖത്തോടെ ഞാൻ മനസിലാക്കി,
"ഇനിയവൾ വരില്ലഅവൾ എന്നെ വിട്ടു പോയിരിക്കുന്നു, ഒരു യാത്രാമൊഴി പോലും പറയാതെ...
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
വിവാഹത്തെക്കാളും, പ്രേമത്തെക്കാളും മനോഹരമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ചുകൊണ്ട്....എവിടെ നിന്നോ വന്ന് എവിടെക്കോ പോയ എന്റെ ........എന്റെ  മേബ്". 

6 comments:

 1. I just read “MeB” (I think the spelling is right). Probably the most fantastic thing 'Bony' has written
  I usaually like watch the blogs or to read it hear or there most, but “MeB” blew me away
  Althought I need to read it again
  A very interesting take on fantasy!
  My excitement is almost embrrassing
  I miss “MeB” the most,....

  ReplyDelete
 2. Bony, I expected this already a long before. You are becoming a good writer. Of-course the title is really beautiful - "MeB". Think you've drawn a picture of ravishing angelic girl in readers' minds without using a single line :-) Keep on writing dear... All the very best :) -: Anoop Sajid

  ReplyDelete
 3. As adarsh mentioned, the most prominent thing in the story is the fantasy. It is hard to make a reader to be wondered by fantasy but you done it well. I reached your blog through kadha group in fb. I just started reading you stories. Keep going and well done.

  ReplyDelete