Sunday, September 8, 2013

കുറ്റവും ശിക്ഷയും ഒരു ദയാഹർജിയും


ഒന്ന് :  പകൽ നടന്ന കഥ 

എട്ടു ദിക്കും കേൾക്കുമാറ്‌ പുക തുപ്പിയിരുന്ന ഇരുമ്പുപെട്ടികൾ പാളം തെറ്റി ഒന്നൊന്നായി കായലിലേക്കുപതിച്ചു. ഇരപിടിക്കാനെന്ന പോലെ ഭീമാകാരനായ ഇരുമ്പു പാമ്പ് കായലിന്റെ ആഴങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു.
ഇരു കരകളിലും വലകൾ നെയ്തു കൊണ്ടിരുന്നവർ തോണികളെടുത്ത്  സംഭവസ്ഥലത്തേക്കു  കുതിച്ചുതീവണ്ടിക്കകത്തു നിന്നും രക്ഷപെട്ടവരിൽ നീന്തൽ അറിയാവുന്ന ചിലർ മാത്രം എങ്ങോട്ടെന്നില്ലാതെ കായൽപരപ്പിലൂടെ  നീന്തിക്കൊണ്ടിരുന്നു. ജീവനു വേണ്ടി കൈകാലിട്ടടിക്കുന്ന ശരീരങ്ങൾ- അവരെത്തേടി വന്ന തോണികളിൽ അഭയം പ്രാപിച്ചു.

മറ്റുള്ളവർക്കൊപ്പം കണ്ടു നിന്ന രാഘവനും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടുതന്റെ ചെറുവള്ളത്തിൽ അയാൾ ജീവനു വേണ്ടി കേഴുന്ന കൈകൾക്കായി പരതിക്കൊണ്ടിരുന്നു. പല വർണത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച, പല ദേശത്തു നിന്നുള്ള  ശരീരങ്ങൾ-  ഡീസൽ തീർത്ത വർണ്ണപ്രപഞ്ചത്തിൽ അവിടമാകെ പൊങ്ങു തടിപോലെ ഒഴുകി നടക്കുന്നു. വികാരരഹിതമായ  കണ്ണുകളോടെ അയാൾ തുഴഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്നാണ് ഒഴുകി നടക്കുന്ന അചേതന ശരീരങ്ങളിലെ തിളങ്ങുന്ന ലോഹത്തെ അയാൾ ശ്രദ്ധിച്ചത്. നനഞ്ഞ പൊന്നിനു മാത്രം സ്വന്തമായ പ്രത്യേകതയാർന്ന  തിളക്കം അയാൾ കൌതുകത്തോടെ നോക്കി നിന്നു. ക്ഷണിക്കാതെ വന്ന തന്റെ പ്രാരാബ്ദചിന്തകൾ ഒന്നൊന്നായി മുന്നിൽ നിരന്നു. അയാളുടെ ചുണ്ടുകൾ വരളുന്ന പോലെ തോന്നിവിയർപ്പു തുടക്കുന്നതിനിടെ രാഘവൻ ചുറ്റും ശ്രദ്ധിച്ചു. എല്ലാവരും തിരക്കിലാണ്, അഗ്നിശമനസേന  ഇനിയും എത്തിയിട്ടില്ല, അയാൾ ഓർത്തു

അയാൾ വേഗത്തിൽ തുഴയെടുത്തുഒഴുകി നടക്കുന്ന ഓരോ ശരീരങ്ങൾക്കടുത്തേക്ക് വഞ്ചി അടുപ്പിച്ചു കൊണ്ടിരുന്നു.സമയം പോകുന്നതനുസരിച്ച് അയാളുടെ കൈലിയിൽ കെട്ടിയിട്ടിരുന്ന തണുത്ത പൊന്നിന്റെ കനം കൂടിക്കൂടി വന്നു. ഒരു മുപ്പത് പവനെങ്കിലും കിട്ടിയിരുന്നെങ്കിൽ....അയാളാശിച്ചുആർത്തികണ്ണുകളുമായി അയാൾ ചുറ്റും തുഴയെറിഞ്ഞു കൊണ്ടിരുന്നുശേഖരിക്കുന്നവരെ മാത്രം പിടികൂടുന്ന ഭ്രാന്തമായ വേഗവും,ആർത്തിയും അയാളെയും പിടികൂടിയതായി തോന്നി.

പെട്ടെന്ന് തീരത്തോട് ചേർന്ന് തീവണ്ടിയുടെ പാതി മുങ്ങിയ ഒരു ബോഗി കണ്ടു.ആൾക്കാർ കൂടുന്നതിന് മുൻപ് അയാൾ അവിടം ലക്ഷ്യമാക്കി തുഴഞ്ഞു
ബോഗിയോടു ചേർത്ത് വഞ്ചി നിർത്തി അയാൾ ബോഗിയുടെ മുകളിൽ ചാടി കയറി. അഴികളിൽ ശിരസ്സ്‌ ചേർത്തു വച്ച് ജനലിലൂടെ അകത്തേക്ക് നോക്കി

കായൽ വെള്ളത്തിന്റെ തണുപ്പ് പേറുന്ന നിശബ്ദത അതിനുള്ളിൽ തളം കെട്ടി നിന്നിരുന്നു. കുപ്പികളിൽ സൂക്ഷിച്ചിരിക്കുന്ന ജീവികളെപ്പോലെ മനുഷ്യർ വെള്ളത്തിനുള്ളിൽ തങ്ങി നിൽക്കുന്നു.

പെട്ടെന്ന് ബോഗിയിലെ വെള്ളത്തെ ഇളക്കി മറിച്ച് തന്റെ അടുത്തേക്കു നീണ്ടു വരുന്ന വെളുത്ത കൈ കണ്ട് അയാൾ  പേടിച്ച് പുറകോട്ടാഞ്ഞു. വെള്ളം ചുളുക്കിയ വിരലുകൾ  രക്ഷക്കായി ജനലഴികൾക്കിടയിലൂടെ പുറത്തേക്കു നീണ്ടു പിടഞ്ഞുകൊണ്ടിരുന്നു. പരിഭ്രമത്തിന്റെ കിതപ്പാറ്റിക്കൊണ്ടിരുന്ന അയാളുടെ കണ്ണുകളിൽ  വെളുത്ത കൈകളിലെ സ്വർണ്ണവളകൾ മാത്രമാണ് പതിഞ്ഞത്
രാഘവൻ ബലമായി കൈകളെ കടന്നു പിടിച്ചു. വളകൾ ഓരോന്നായി  ഊരിയെടുക്കാൻ തുടങ്ങി. വെള്ളത്തിൽ അലിഞ്ഞുചേർന്ന  അവളുടെ പ്രാണരോദനങ്ങൾ കുമിളകളായി ഉടഞ്ഞു പോയിക്കൊണ്ടിരുന്നുപ്രാണരക്ഷാർത്ഥം അവൾ എപ്പോഴോ അയാളുടെ ബലിഷ്ടമായ കൈകളിൽ പിടിയുറപ്പിച്ചിരുന്നു. നഖക്ഷതങ്ങൾ അവശേഷിപ്പിച്ച അവളുടെ പിടിയിൽ നിന്നും വഴുതിമാറി അവളെ ഇരുട്ടറയുടെ ആഴങ്ങളിലേക്ക് തള്ളി വിട്ടപ്പോൾ മാത്രമാണ്..., അപ്പോൾ മാത്രമാണ് അയാൾ ആദ്യമായും അവസാനമായും അവളുടെ മുഖം കണ്ടത്മൂക്കിനറ്റത്ത്മറുകുള്ള ഒരു വെളുത്ത സുന്ദരി. ചലനമറ്റ് ഒഴുകി നിന്നിരുന്ന അവളുടെ നീളൻ ചെമ്പൻ തലമുടികൾ സ്പുരിക്കുന്ന  മുഖത്തെ മറച്ചുകൊണ്ട് അപ്പോഴേക്കും ഇരുട്ടിലേക്ക് താണുകഴിഞ്ഞിരുന്നു.

തനിക്കു ചുറ്റും കൂടിയിരുന്ന അഗ്നിശമനസേനക്കാരുടെ അലർച്ചകേട്ട് കയ്യിലൊതുക്കിയ വളകളുമായി രാഘവൻ ഞെട്ടി എഴുന്നേറ്റു. ഒരു രക്ഷപെടലിനു പോലും ശ്രമിക്കാനാവാതെ തോറ്റവനെ പോലെ അയാൾ അവരെ  തുറിച്ചു  നോക്കിക്കൊണ്ടിരുന്നു.


രണ്ട് :  രാത്രി നടന്ന കഥ 

പെരുമണ്ണിലെ മോർച്ചറികൾ നിറഞ്ഞു കവിഞ്ഞ ദിവസമായിരുന്നു അന്ന്. ഈയലുകൽ വട്ടമിട്ടു പറക്കുന്ന ബൾബിനു താഴെയിരുന്ന് കാവൽക്കാരൻ കാർത്തികേയൻ ഒരു ബീഡിക്ക് തീ കൊളുത്തി. സമയം രണ്ടര കഴിഞ്ഞിരുന്നു.ഇപ്പോഴാണ് ദൂരദേശത്തു നിന്നും ബന്ധുക്കളെ തേടിയെത്തിയവരുടെ തിരക്ക് ഒന്നൊഴിഞ്ഞത്അയാൾ വായുവിൽ പുക വളയങ്ങൾ ഉണ്ടാക്കി സമയം കളഞ്ഞുപാണ്ടിലോറികളുടെ മഞ്ഞ വെളിച്ചം ഹൈവേയിൽ ചുവന്ന വെളിച്ചമായി മാറി ദൂരെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ബീഡി- വിരൽ പോള്ളിച്ചപ്പോൾ ദൂരെ നിന്നും ദൃഷ്ടി തിരിച്ചെടുത്തു. ബീഡികുറ്റി ദൂരേക്കെറിഞ്ഞ് അയാളെഴുന്നേറ്റ് മോർച്ചറിയുടെ വാതിൽ തുറന്നു

നീണ്ട മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ആകെ അൻപത്തി രണ്ടു ജഡങ്ങളെ വെള്ള വിരിച്ചു നിലത്തു കിടത്തിയിട്ടുണ്ട്. ജഡം അഴുകാതിരിക്കാനുള്ള രാസപദാർത്ഥത്തിന്റെ രൂക്ഷ ഗന്ധമായിരുന്നു അവിടമാകെ. ഘനീഭവിച്ചു കിടന്ന  നിശബ്ദതയിൽ അയാളുടെ കാലൊച്ചകൾക്ക് ഒരു അധികാരത്തിന്റെ സ്വഭാവം കൈ വന്ന പോലെ തോന്നിഅവിടെ അപ്പോൾ ജീവനോടെയുള്ള ഒരേ ഒരു ജീവി താനാണ്എന്നോർത്തപ്പോൾ കാർത്തികേയന് അഹങ്കാരം തോന്നി. എല്ലാം ഓരോരോ ദേശത്തു നിന്ന് വന്നു ചേർന്ന ദേഹങ്ങൾ, അയാളോർത്തു.

അയാൾ ശവങ്ങളുടെ മുഖത്തുനിന്നും പുതപ്പിച്ചിരുന്ന തുണി പതിയെ മാറ്റി അവരുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു. ചിലർക്ക് ദേഷ്യംചിലർക്ക് സന്തോഷം, മറ്റു ചിലർക്ക് വിഷാദഭാവം...തന്നെ പോലെ തന്നെ, അയാളോർത്തു.
നരവീണു തുടങ്ങിയ അയാളുടെ കവിളുകളിൽ ഒരു പുഞ്ചിരി വിടർന്നു.

അയാൾ അവിടെയെത്തിയിട്ടുള്ള സ്ത്രീകളുടെ ഒരു കണക്കെടുപ്പ് നടത്തി. ഒരു കൊച്ചുകുട്ടിയടക്കം മുപ്പത്തിയൊന്നു പേർ
കൊച്ചുകുട്ടിയുടെ അടുത്തെത്തി അൽപ്പസമയം നോക്കി നിന്ന ശേഷം അയാൾ അവളെ തിരികെ പുതപ്പിച്ചു കിടത്തി. മിക്ക ജഡങ്ങളുടേയും മുഖം ചതഞ്ഞിരിക്കുന്നുണ്ട്, അപകടത്തിൽ സംഭവിച്ചതായിരിക്കണം, അയാളോർത്തു.

കൂട്ടത്തിൽ ചതവോന്നും സംഭവിക്കാത്തതും, വെള്ളം കുടിച്ചു വീർക്കാത്തതുംമൂക്കിന്റെയറ്റത്ത്മറുകുള്ള ഒരു സുന്ദരിയെ പെട്ടെന്നയാൾ ശ്രദ്ധിച്ചു. അവളുടെ അടുത്തെത്തി അൽപ്പ സമയം നിസങ്കമായി അവളെ നോക്കി നിന്നുഅവളുടെ ചെമ്പൻ തലമുടിയിലും, ചുണ്ടുകളിലും അയാൾ പതിയെ വിരലോടിച്ചു.

 മറ്റു ജടങ്ങളെ ഒന്ന് നോക്കിയ ശേഷം അയാൾ അവളെ കൂട്ടത്തിൽ നിന്നും എടുത്ത് പുറത്തേക്കു മാറ്റിക്കിടത്തി. അയാൾ വേഗത്തിൽ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റാൻ തുടങ്ങി. ഇനിയും നനവ്വറ്റാത്ത അവളുടെ അടി വസ്ത്രങ്ങൾ ശ്രദ്ധാപൂർവം അഴിച്ച് അയാൾ വശത്ത് വച്ചു. നിലത്തു വീണുടഞ്ഞ വെണ്ണക്കൽ യവനശിൽപ്പം പോലെയവൾ ചലനമറ്റു കിടന്നു.

അയാളുടെ കണ്ണുകളിൽ കാമം വേരോടിയിരുന്നു. അയാളുടെ ചുടുനിശ്വാസവായു അവളുടെ ചുണ്ടുകളിൽ തട്ടിച്ചിതറി. കാമം ഭ്രാന്തമായ ആർത്തിയോടെ തണുത്ത അവളുടെ ശരീരത്തെ കടിച്ചുവലിച്ചു കൊണ്ടിരുന്നുഅയാളുടെ നരച്ച താടിരോമങ്ങൾ അവളുടെ ദേഹത്തിലൂടെ വേദനിപ്പിച്ചുകൊണ്ട് ഉരഞ്ഞു നീങ്ങി. ഒരു ഭാര്യയെപ്പോലെ പരാതി പറയുകയോ, വേശ്യയെപ്പോലെ ചിലക്കുകയോ ചെയ്യാത്ത അവളോട്അയാൾക്ക്ബഹുമാനം തോന്നി
ഗുഹ്യരോഗം ബാധിച്ച് വിങ്ങിയിരുന്ന തന്റെ ലിംഗം ഒരു പരിഭവവുമില്ലാതെ അവൾ ഏറ്റുവാങ്ങിയപ്പോൾ അവളോട്അയാൾക്ക്പ്രേമവും തോന്നി. പ്രതികരിക്കാത്ത പ്രതിമയെ ചേർത്ത് പിടിച്ച് പ്രേമത്താൽ അയാൾ ഒരു ഭ്രാന്തനെപ്പോലെ വിറക്കാൻ തുടങ്ങി

വിറയലിന്റെ മൂർധന്യാവസ്ഥയിൽ പ്രതിമ കണ്നു തുറന്നു. അർത്ഥവിരാമ അവസ്ഥയിൽ നിന്നെഴുന്നേറ്റ അവൾ വേദന കൊണ്ട് ഒന്നു ഞരങ്ങി.

കാർത്തികേയനിൽ സ്വബോധം ബോധക്ഷയത്തിന്റെ രൂപത്തിൽ കാണപ്പെട്ടു. ചലനമറ്റ് അയാൾ അവളുടെ ദേഹത്തുനിന്നും വശത്തേക്ക് മറിഞ്ഞു വീണു.

ശരീരമനക്കാനാവാതെ അവൾ പുളഞ്ഞു. അവളിൽ ബോധം കൊണ്ടു വന്ന വികലമായ ശബ്ദങ്ങൾ അവിടമാകെ മുഴങ്ങിക്കേട്ടു.

പുറത്ത് വിളറി പിടിച്ച പാണ്ടിലോറികൾ നിരനിരയായി മൊർച്ചറിയെ കടന്ന് രാത്രി പോയിക്കൊണ്ടിരുന്നു.

പുറത്ത് പ്രഭാതത്തിന്റേതു മാത്രമായ കിളികളുടെ ശബ്ദങ്ങൾ കേട്ടു തുടങ്ങി. മോർച്ചറിയുടെ വാതിൽ വിടവിലൂടെ മറ്റൊരുപ്രഭാതത്തിന്റെ വെളിച്ചത്തിന്റെ ഒരു വര അവളിലേക്ക്നീണ്ടു വന്നു. വെളിച്ചം നോക്കി കിടക്കവേ അവളുടെ മൂക്കിലെ മറുകിനെ തഴുകി ഒരു കണ്നുനീർ തുള്ളി ഇറ്റു താഴെ വീണു.


ഒരു ചോദ്യം : 

നിയമത്തിനു പിടിയിലായ രാഘവനും കാർത്തികേയനും തെറ്റുകാരാണെങ്കിലും ഇവരുടെ ദയാഹർജി നിങ്ങളുടെ മുന്നിലാണ് വരുന്നതെങ്കിൽ നിങ്ങൾ ആർക്കു മാപ്പുകൊടുക്കും?

22 comments:

 1. ആദ്യം തന്നെ ഇങ്ങനെയൊരു കഥ തേടി അവിടെവരെ പോയത്തിനു സല്യൂട്ട്.കാരണം അവിടെ ഒരുപാടുകഥകള്‍ കാണും.ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ പറഞ്ഞകഥയും.ഒരു വല്ലാത്ത വായന സമ്മാനിച്ചിരിക്കുന്നു.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. എഴുത്തില്‍ മൊത്തം വയലന്‍സാണല്ലോ ചങ്ങാതീ ...... കഥയെന്ന അര്‍ത്ഥത്തില്‍ നിര്‍ത്താന്‍ ശ്രമിക്കാമായിരുന്നു .... ഇതിനു അധികമാരും അഭിപ്രായം പറയില്ല ഭായ് ... ഞാനും .... :)
  നല്ല എഴുത്ത് ... അഭിനന്ദനങ്ങള്‍ ....

  ReplyDelete
  Replies
  1. kutta krithyangal ellaam violence thanne alle, rajeesh ? all these are real stories which happens in kerala. Thanks for ur comment

   Delete
 4. its nice bony. expecting more from you. all the very best

  ReplyDelete
 5. ഓരോ ദുരന്തങ്ങൾക്കും ഇങ്ങിനെ ഒരുപാട് കഥകൾ പറയാനുണ്ടാകും ...വളരെ നന്നായി എഴുതിയിരിക്കുന്നു...അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ഓരോരുത്തരും മനസ്സിൽ ചോദിച്ച് കൊണ്ടേ ഇരിക്കും...കുറെ നേരത്തേക്കെങ്കിലും...ഉത്തരം കണ്ടെത്താൻ കഴിയാതെ...

  ReplyDelete
 6. kollaaam Bony...ithum ithinte appuravum nammude naatil nadannu kondeyirikkum....

  ReplyDelete
 7. Bony... rocking as usual. Chankoottathode ezhuthu ithu pole..! Ivide nadakkunnathinte 1/10 polum Bony paranjilla sathyathil... ! Ithilum bhangiyaayi crime vivarikkaan pattilla... paadilla!! Manushyanum Mrugangalum thammilulla vyathyaasam oru nertha rekhayaayi... pottaaraayi!! Nammude prathishedham ingane ezhuthi theerkkaanenkilum Bonykku pattunnundallo... Go ahead dear :) - Anoop Sajid

  ReplyDelete
 8. താങ്കൾ കൂടുതൽ എഴുതുക
  നല്ല എഴുത്ത്, പറച്ചിലിൽ എന്തോ ഒരു 'ഹുക്ക്' ഉണ്ട് വായിക്കാൻ രസമുള്ള ചിലത് അത് തന്നെയാണ് താങ്കളുടെ എത്തിലെ 'ഹുക്ക് ലൈൻസ്' എന്ന് തോന്നുന്നു

  ReplyDelete
 9. ആദ്യ കഥ 'ഇന്നലെ' എന്ന ചിത്രത്തിന്‍റെ തുടക്കം ഓര്‍മ്മിപ്പിച്ചു. നന്നായി എഴുതിയിരിക്കുന്നു ബോണി - രണ്ടു തരം വേട്ടയാടല്‍! ഇര രണ്ടിലും നിസഹായ..... കൂടുതല്‍ എഴുതാന്‍ ആശംസകള്‍

  ReplyDelete
  Replies
  1. thanks... pappettan ennum oru inspiration aanu..

   Delete
 10. I am not a big reader, but your stories has something that makes me keep my eyes clinch to it. You do really have a nice way of keeping the suspense's.
  Good post, keep posting , ALL THE BEST

  ReplyDelete
 11. The second person who had sex with the dead girl did not do wrong, because there is no law which says that you cannot have sex with a corp. He is just a 'adhaman' thats all. An adhaman who doesn't have integrety or dignity or without self esteem could do such behavior.
  But he was wrong, when he found out that she was alive, did not get emergency help for her. There.. he did wrong. Kollam Thelma USA

  ReplyDelete