Friday, September 13, 2013

അവൾ, അവൻ

പാർക്കിലെ ബഞ്ചിൽ കാറ്റുകൊണ്ടിരിക്കുമ്പോൾ ഭർത്താവ് ഭാര്യയോടു ചോദിച്ചു,
"സമയം എത്രയായി?"
ഭാര്യ വാക്കുകൾ ഇങ്ങനെ കേട്ടു : "എനിക്ക് ബോറടിക്കുന്നു,വീട്ടിൽ പോകാം."
ഭാര്യ ദൂരേക്ക്‌ നോക്കിയിരിക്കെ ഉത്തരം പറഞ്ഞു
" ആറുമണി കഴിഞ്ഞു"
എതിർ ബഞ്ചിലിരുന്ന് ചുംബിച്ചു കൊണ്ടിരുക്കുന്ന കമിതാക്കളെ നോക്കിയിരിക്കെ അവൾ പറഞ്ഞു,
"അവർ എത്ര സന്തുഷ്ടരാണ്,അല്ലെഅവർക്ക് ചുറ്റുപാടും ഒരു പ്രശ്നമേ അല്ല.''
അവൻ  വാക്കുകൾ ഇങ്ങനെ കേട്ടു : "വന്നു വന്ന് താനൊരു ആറു ബോറനായിരിക്കുന്നു."
അവൻ ഉത്തരം പറഞ്ഞു, "ശരിയാണ്"

വിവാഹമോചിതനാകാനുള്ള അവന്റ തീരുമാനം അവളെ അറിയിക്കുന്നതിനു മുൻപ് അവൻ ഒരു നിമിഷം കണ്ണടച്ച്  ആലോചിച്ചുഇത്തരം സന്ദർഭങ്ങളിൽ ഒരു നിമിഷം എന്നു പറയുന്നത് വെറും ഒരു നിമിഷമല്ല. നിമിഷം നമ്മില്ലൂടെ കടന്നു പോകുന്ന ചിന്തകൾ ഒരു   രേഖ വരക്കുകയാണെങ്കിൽ അതൊരു മുൾക്കിരീടം തീർക്കും.

അവനു മുന്നിൽ ഇന്നത്തെ സമൂഹത്തെ കണ്ടു , സമൂഹത്തിന്റെ പരമാണുവായ കുടുംബങ്ങളെ കണ്ടു.കൂട്ടുകുടുംബങ്ങളുടെ ശിഥിലീകരണത്തോടെ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതായ ഇന്നത്തെ അണുകുടുംബങ്ങളെ കണ്ടു. ആണുകുടുംബങ്ങൾ  വിവാഹേതരബന്ധങ്ങളാലും വിവാഹമോചനങ്ങളാലും തകർന്നടിയുന്നതു കണ്ടു. കുടുംബം തകർന്നവർ മറ്റ് അണുകുടുംബങ്ങൾ തകർക്കുന്നത് കണ്ടു, അതൊരു തടയാനാവാത്ത ചെയിൻ റിയാക്ഷനായി മാറി ഒരാറ്റം ബോംബു പോലെ  ഒരു സംസ്ക്കാരത്തെ നിമിഷാർത്ഥത്തിൽ  വെറും പുക ചുരുളുകളാക്കി മാറ്റി ഉയർത്തുന്നത്‌  അവൻ നോക്കി നിന്നു.  

വെളിപാട് കൊണ്ട ഭർത്താവ് പതിയെ കണ്ണ് തുറന്നു.

അയാൾ അടുത്തിരുന്ന തന്റെ ഭാര്യയെ ഏറ്റവും മധുരമായി ഒന്നു ചുംബിച്ചുഎന്നിട്ടയാൾ പറഞ്ഞു,
"ഇത് വെറുമൊരു ചുംബനമല്ല.ഒരു പാട് പേരുടെ ജീവിതം ചുംബനത്തോട് കടപ്പെട്ടിരിക്കുന്നു !" 

അവന്റെ വാക്കുകളുടെ പൊരുൾ വ്യാഖാനിച്ചെടുക്കാൻ മിനക്കെടാതെ അവൾ പുഞ്ചിരിച്ചു...അവനും.

20 comments:

  1. ഒരു പാട് പേരുടെ ജീവിതം :) കൊള്ളാം

    ReplyDelete
  2. വെളിപാട് വന്നപ്പോള്‍...

    ReplyDelete
    Replies
    1. Athe .. Pettennaayirunnu.... Thanks ajithetta.

      Delete
  3. ഒരൊറ്റ ചുംബനം മതി ജീവിതം മാറി മറിയാന്‍......

    ReplyDelete
  4. haha...nice realistic human drama!!

    ReplyDelete
  5. ഇത് ഒരുപാട് പേരുടെ ജീവിതപ്രശ്നമാണ്...

    ReplyDelete