Tuesday, October 8, 2013

ഭാംഗ്


ഭാംഗ്   \ bhāng \
noun
1. പെണ്‍ കഞ്ചാവുചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്ന ഒരു മധുരപാനീയം. a. ഇന്ത്യ ഉപഭൂഖണ്ടത്തിൽ ഉപയോഗിച്ചു വരുന്നുപ്രത്യേകിച്ച് ഹോളി (ഒരു ആഘോഷം)ദിനങ്ങളിൽ.



ഇവിടെ സ്വീകരണമുറിയിലിരുന്നാൽ പുറത്ത് ആൾക്കാർ വർണ്ണങ്ങളുടെ പൊടിമറയിൽ നൃത്തമാടുന്നത് കാണാം.ലാലിന്റെയുള്ളിലും വർണ്ണങ്ങളുടെ കുത്തൊഴുക്ക് ആരംഭിച്ചിരുന്നുഓരോ ശ്വാസവും ഒരു കുളിർ കാറ്റായി ഉള്ളിൽ വീശിയടിക്കുകയാണ്ഉള്ളിലെ ഭാംഗ് ദഹിച്ചിറങ്ങി 
അലസമായ ഒരു മാനസയാത്രക്ക്  തയ്യാറെടുത്തയാൾ കിടന്നു.

പെട്ടെന്ന് ആരോ വാതിലിൽ മുട്ടി.
അലസതയോടെ ലാൽ എഴുന്നേറ്റ് വാതിൽ തുറന്നതും അകലുന്ന പൊട്ടിച്ചിരിയോടെ അവർ വർണ്നപ്പോടികൾ ദേഹത്തു വിതറിയോടി.

"മൈര്..." കലാലയ ജീവിതത്തിൽ എവിടെയോ ഉപേക്ഷിച്ചു പോന്ന ഒരു വാക്ക് 
അറിയാതെ തിരികെ നാവിലെത്തി.
ദേഹത്തു പറ്റിയ വർണ്നപ്പൊടി തൂത്തു കളഞ്ഞ് സുഖകരമായ ഏകാന്തതയിലേക്ക് 
വീണ്ടും വഴുതി വീണുകൊണ്ട് അയാൾ വാതിലടച്ചു.

"മൈര്... നല്ല വാക്ക് " വർഷങ്ങൾക്കു ശേഷം തിരികെ ലഭിച്ച  വാക്കിന്റെ 
പ്രത്യേകതയോർത്തയാൾ ഒറ്റക്ക് ചിരിച്ചു.
മൈര്....മയിര്......... ....മകാരം..
ഒരു തെറിക്കു മലിനക്കാൻ പറ്റാത്ത ഒരക്ഷരമാണത്.തനിക്കു തോന്നുന്നത് അക്ഷരമാലയിലെ ഏറ്റവും നല്ല അക്ഷമാണ് 'അല്ലെങ്കിൽ 
മകാരംഅമ്മയെ ഓർമ്മ വരും  അക്ഷരം കാണുമ്പോൾ..., ഒരു പക്ഷെ എല്ലാ 
ഭാഷകളിലും ഇതേ ശബ്ദം തന്നെയാണ് അമ്മയ്ക്ക്.
ഇതുപോലെ മറ്റൊരു അക്ഷരമാണ് '
ഭോഗം..വ്യഭിചാരം...ഭാര്യ...ഭർത്താവ്.....വല്ലാത്ത ഒരു ലൈംഗീക ചുവയുള്ള
 അല്ലെങ്കിൽ ഒരുതരം ആകർഷണമുള്ള ഒരു ശബ്ദമാണത്.. ""

പുറകിലെന്തോ തട്ടി മറിച്ചിട്ട ശബ്ദം കേട്ട് ചിന്തകളെ തിരിച്ചു വിളിച്ച് അയാൾ 
തിരിഞ്ഞു നോക്കി.
വീട്ടിലെ ഗർഭിണിപ്പൂച്ച തനിക്ക് മുഖം തരാതെ അവളുടെ വെളുത്ത വാൽ കൊണ്ട് 
തന്റെ കാലുരുമ്മിക്കൊണ്ട് നടന്നു പോയിഏതൊരു ജീവിയെയും പോലെ 
ഗർഭിണിയായതിന്റെ അഭിമാനം അവളുടെ മുഖത്തുള്ളതു പോലെ തോന്നി.
അവൾ തട്ടി മറിച്ചിട്ട ശബ്ദം മുറിയിൽ ഇനിയും അടങ്ങിയിട്ടില്ല.
പരിപൂർണ്ന നിശബ്ദത എന്നൊന്നില്ല,അയാളോർത്തു.
എല്ലാം ചെറുതും വലുതുമായ ശബ്ദങ്ങൾ മാത്രംനാം ശ്രദ്ധിക്കുന്നത് മാത്രം 
കേൾക്കുന്നു എന്ന് മാത്രംനാം കാണാൻ ആഗ്രഹിക്കുന്നത് മാത്രമേ കാണുന്നുള്ളൂ
 എന്ന് പറയുന്ന പോലെഅല്ലെങ്കിൽ ഒന്നിനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം 
അതായി തോന്നും എന്ന് പഴമക്കാർ പറയുന്ന പോലെഇവിടെ നമ്മുടെ 
കാഴ്ചയുടെയോ കേൾവിയുടെയോ കുഴപ്പമല്ലമുൻവിധിയാണ് പ്രശ്നം.. 
നാം കാണുന്നതും കേൾക്കുന്നതും എല്ലാം നമ്മുടെ പരിമിതമായ അറിവും 
ലോകപരിചയവുമായി കൂട്ടിക്കുഴച്ച് നാം ആഗ്രഹിക്കുന്ന വിധത്തിൽ വസ്തുതകൾ 
തലച്ചോറിലേക്കെത്തിക്കുന്നുപല വസ്തുതകളും മുൻവിധിയോടെയുള്ള തലച്ചോറിന്റെ
  തർജമയിൽ ചോർന്നു പോകുന്നു.
സത്യവും മിഥ്യയും ,ശരിയും തെറ്റും ....എല്ലാം ....
നാം ചെയ്യുന്ന എല്ലാ തെറ്റുകളെയും പ്രവർത്തികളെയും നാമറിയാതെ തലച്ചോർ 
നമ്മുടെ ഭാഗം മാത്രം വൃത്തിയാക്കുന്നുഅതുകൊണ്ട് തന്നെ മനസാക്ഷിക്ക് മുന്നിൽ
 നാമൊരിക്കലും തെറ്റുകാരാകുന്നില്ലസത്യം എന്നൊന്ന് ഉണ്ട്അത് അനുഭവിക്കാൻ
 മാത്രമേ സാധിക്കൂനാം  സത്യം ഉച്ചരിക്കുന്ന നിമിഷം അത് മലിനമാക്കപ്പെടുന്നു
 സത്യം നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു വ്യാഖ്യാനമായി തീരുന്നു.നാം പറയുന്ന 
എല്ലാ സത്യങ്ങളിലും ഒരു ചെറിയ നുണയുടെ അംശവും എല്ലാ ശരികളിലും ഒരു 
തെറ്റുമുണ്ട്

ലാൽ കണ്ണ് തുറന്നു.... എന്തിനാണ് ഇങ്ങനെയൊക്കെ കാടുകയറി ചിന്തിക്കുന്നത്..?
അയാൾക്ക് പേടി തോന്നി.
അയാൾ ചുറ്റും നോക്കി..  തങ്ങളുടെ ചില്ലിട്ട പഴയ കല്യാണ ഫോട്ടോ താഴെ വീണുടഞ്ഞു  കിടക്കുന്നുണ്ട്. 
പൂച്ച തട്ടിയിട്ടതായിരിക്കണം...പൂച്ചയുടെ ശബ്ദമൊന്നും കേൾക്കുന്നില്ല, അത്
 അപ്പുറത്തെ മുറിയിൽ ഉണ്ടാവണം, അയാളോർത്തു.

മൂന്നു വർഷം മാത്രം പ്രായമുണ്ടായിരുന്ന ദാമ്പത്യമാണ് തകർന്നു താഴെക്കിടക്കുന്നത്.
 കൃത്യമായി പറഞ്ഞാൽ 978 ദിവസംഅവൾ തന്റെ കുഞ്ഞിന്റെ കഴുത്തു ഞെരിച്ചു 
കൊന്ന 978 ആം നാൾ വരെയേ  ബന്ധത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ

പറയുമ്പോൾ അവൾക്കു പറ്റിയ ഒരു കയ്യബദ്ധം... എത്ര നിസ്സാരം.

കാറിന്റെ പുറകിലിരുന്ന് പുറത്തേക്കു നോക്കിയിരുന്ന കുട്ടിയുടെ കഴുത്തിൽ ഉയരുന്ന 
ചില്ല് ശ്വാസം മുട്ടിച്ചപ്പോഴും കാറോടിച്ചിരുന്ന അവൾ വിൻഡോ സ്വിച്ചിൽ നിന്നും 
വിരൽ എടുത്തില്ലഒരു ആരാച്ചാരുടെ ലാഘവത്തോടെ അവൾ ഇരുന്നിട്ടുണ്ടാവും.....
"ബിച്ച് "

തന്നെ തുറിച്ചു നോക്കിക്കിടന്നിരുന്ന മകന്റെ ശരീരം വിൻഡോ ഗ്ലാസ്‌ താഴ്ത്തി 
പുറത്തെടുക്കുമ്പോൾ തണുത്തുറഞ്ഞു കഴിഞ്ഞിരുന്ന അവന്റെ കുഞ്ഞു കൈകളിൽ 
നിന്ന് തന്നിലേക്കൊഴുകിയ തണുപ്പിൽ അയാളും മരവിക്കുകയായിരുന്നു......
തണുത്തുറയുകയായിരുന്നു.... 
എങ്ങും തണുപ്പ്....അയാൾ ചുറ്റും നോക്കി... തനിക്കു ചുറ്റും മഞ്ഞ്... മഞ്ഞുമലകൾ മാത്രം....
അയാളുടെ നിശ്വാസ വായു ഘനീഭവിച്ച് വെളുത്ത പുകച്ചുരുളുകളായി ഉയർന്നു 
കൊണ്ടിരുന്നു. ആ വെളുത്ത മഞ്ഞു മലയിൽ നിന്നു അയാൾ അലറിക്കരഞ്ഞു. 
ആരും ചെവിക്കൊള്ളാനില്ലാത്ത ആ ശബ്ദപ്രകമ്പനങ്ങൾ ഹിമാലയസാനുക്കളിൽ 
പതിച്ച് ചിതറിക്കൊണ്ടിരുന്നു. തന്റെ ശബ്ദമാറ്റൊലിയിൽ പിളർന്നടർന്നു വീണ 
ഹിമപാളികൾ മുകളിൽ ഹിമാപാതങ്ങൾ സൃഷ്ടിക്കുന്നത് കണ്ടു.
തനിക്കു നേരെ മിന്നൽ വേഗത്തിലടുത്തു വരുന്ന ഭീമാകാരനായ ഹിമപാതത്തെക്കണ്ട്
അയാൾ തളർന്നു നിന്നു. നോക്കി നില്ക്കെ തനിക്ക് ചുറ്റും കുതിക്കുന്ന മഞ്ഞിൻ 
കണങ്ങൾ.അവ അയാളുടെ ദേഹത്ത് ശക്തിയായി പതിച്ചു. അവയുടെ വേഗത്തിനൊപ്പം തല കീഴായി മറിഞ്ഞ് അയാളും മഞ്ഞിനൊപ്പം ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്നു.

ചുറ്റും വെളുപ്പ്‌....തണുപ്പ്.....മരവിപ്പിക്കുന്ന തണുപ്പ് ...തന്റെ കുഞ്ഞിന്റെ ശരീരം പോലെ.

ഒഴുക്കവസാനിക്കുമ്പോൾ ലാൽ ആ മഞ്ഞു മലയുടെ ഗർഭത്തിലായിക്കഴിഞ്ഞിരുന്നു. 
കൈ കാലുകൾ അനക്കാനാവാതെ, കിഴ്മേൽ തിരിച്ചറിയാതെ, ശ്വാസം കിട്ടാതെ  അയാൾ ആ മഞ്ഞിലുറച്ചു കഴിഞ്ഞിരുന്നു.
സർവ ശക്തിയുമെടുത്ത് അയാൾ കുതറി. തന്റെ രൂപത്തിൽ മഞ്ഞിനുള്ളിൽ 
ഒരു അച്ച് ഉണ്ടായതായി കണ്ടു.പേശികൾ വലിഞ്ഞു മുറുകുന്ന ശക്തിയിൽ 
അയാൾ ചുറ്റുമുള്ള മഞ്ഞു തുരക്കാൻ തുടങ്ങി.
പക്ഷെ ഏതു ദിശയിലേക്ക്....?
ഒരു പക്ഷെ എതിർ ദിശയിലേക്ക്മഞ്ഞു മലയുടെ ഉള്ളിലേക്ക് ആണ് എന്റെ  
യാത്രയെങ്കിൽഒരുവേള താനിപ്പോൾ നില്ക്കുന്നത് തല കീഴായാണെങ്കിലോ?.... 
ഒരു നിമിഷം ലാലിന് പേടി തോന്നി.
അയാൾ തളർന്നില്ല...
മഞ്ഞിന്റെ പൊള്ളിക്കുന്ന തണുപ്പ് വക വയ്ക്കാതെ തന്റെ വിരലുകൾ മഞ്ഞിൽ 
ആഴ്ന്നിറങ്ങിലക്ഷ്യത്തിലെത്തിചെരാനുള്ള വെപ്രാളത്തിൽ സമയബോധം 
പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു.
കൈപ്പിടിയിലോതുങ്ങിയ മഞ്ഞിൻ കട്ടകൾ അയാൾ ധ്രുതഗതിയിൽ നീക്കം 
ചെയ്തുകൊണ്ടിരുന്നു.സമയത്തിനനുസരിച്ച് തണുപ്പ് വിങ്ങുന്ന  തുരംഗത്തിനുദൈർഖ്യം വച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് എവിടെ നിന്നോ പാൽ മണം പോലെ തോന്നിക്കുന്ന പരിചിതമായ ഒരു 
 ഗന്ധം അയാളിലേക്ക് എത്തി.
അതെ, തന്റെ മകന്റെ ഗന്ധം....
ആർത്തിയോടെ ലാൽ തിരിഞ്ഞു നോക്കി. പുറകിൽ അയാൾ തീർത്ത മഞ്ഞിൻ 
തുരംഗം നീണ്ടു കിടക്കുന്നത് കണ്ടു. ഇളംനീല വെളിച്ചം ഒളിച്ചിരിക്കുന്ന ആ 
തുരംഗത്തിനറ്റത്തു നിന്ന് കുഞ്ഞ് തന്റെ അടുക്കലേക്ക്‌ ഇഴഞ്ഞു വരുന്നത് കണ്ടു. അവൻ അയാളെ നോക്കി ചിരിച്ചുക്കുന്നുണ്ട്.
അയാൾക്ക് വിശ്വസിക്കാനായില്ല...
നോക്കി നിൽക്കേ അവർക്കിടയിലെ കാഴ്ച്ചയുടെ രേഖകളെ ഭേദിച്ച് തുരംഗം ഇടിഞ്ഞു വീണു.
അയാൾ അലറി.
ലാൽ സർവശക്തിയുമെടുത്ത് കുഞ്ഞ് നിന്നിരുന്ന ദിശയിലെ മഞ്ഞ് തുരന്നു 
മാറ്റാൻ തുടങ്ങി.അവന് ഒന്നും സംഭവിച്ചു കാണരുതേ...അയാൾ പ്രാർഥിച്ചു 
കൊണ്ടിരുന്നു...
എത്ര തുരന്നിട്ടും തനിക്കു മുന്നിൽ മഞ്ഞിന്റെ ഒരു വലിയ ഭിത്തി മാത്രം അവശേഷിക്കപ്പെട്ടുഅവനെ കണ്ടതേയില്ല... അയാൾ അവനെ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു.വിഷാദം തൊണ്ടയിൽ ഒരു വിഷം പോലെ കനം വച്ചിരുന്നു.

തന്റെ വിരലുകൾക്ക്  കറുത്ത നിറമായിരിക്കുന്നു. മഞ്ഞിൻ തണുപ്പിൽ മരിച്ചു 
കഴിഞ്ഞിരുന്ന തന്റെ വിരലുകളെ കണക്കാക്കാതെ കുഞ്ഞിനെ ഒരു നോക്ക് കൂടി
 കാണാനുള്ള ആർത്തിയിൽ അയാൾ മുന്നോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു.
 അയാളുടെ കൈകൾക്ക് ഭ്രാന്തമായ ഒരു വേഗത വന്നു കഴിഞ്ഞിരുന്നു. 
പെട്ടെന്ന് ഒരു പിടി മഞ്ഞിനൊപ്പം സൂര്യപ്രകാശവും കയ്യിലോതുക്കി അയാൾ കൈ
 വലിച്ചുജീവ വായുവിന്റെ ഗന്ധം പേറുന്ന കാറ്റ് ശക്തിയായി  ദ്വാരത്തിലൂടെ 
അയാളിലെത്തിച്ചേർന്നു. കണ്നുനീർ ഹിമകണങ്ങളായി പൊടിഞ്ഞു
 വീണുകൊണ്ടിരുന്നുതണുപ്പ് അപഹരിച്ച ശബ്ദത്തിൽ അയാൾ വാവിട്ടു കരഞ്ഞു.
"എന്നോട് ക്ഷമിക്കൂ....നിന്നെ വഴിയിലുപേക്ഷിച്ച  അച്ഛന് മാപ്പ് തരൂ....." 
അയാൾ ക്ഷീണിതനായി തീർന്നിരുന്നു.
മഞ്ഞു മലയുടെ ഗർഭത്തിൽ നിന്ന് വാവിട്ടു കരയുന്ന ഒരു ചോരകുഞ്ഞിനെപ്പോലെ 
അയാൾ പുറത്തേക്കു കടന്നു.

പെട്ടെന്ന് എങ്ങുനിന്നോ ജനിച്ചു വീണ കുഞ്ഞിന്റെത് പോലുള്ള ശബ്ദം കേട്ട് ലാൽ 
കണ്ണ് തുറന്നു.
പുറത്ത് ഹോളി കളിക്കുന്നവരുടെ ശബ്ദമായി ആദ്യം തെറ്റുധരിച്ചു.
അല്ല...ഇത് തോന്നലല്ല...മനുഷ്യ കുഞ്ഞിന്റെ ശബ്ദം തന്നെ !.....
അപ്പുറത്തെ കിടപ്പുമുറിയിൽ നിന്നാണത്...ഇത് സ്വപ്നമോ യാഥാർത്യമോ 
എന്നറിയാതെ അയാൾ കുഴങ്ങി!
കീഴ്മേൽ മറിയുന്ന കാഴ്ചയുമായി അയാളെഴുന്നേറ്റ് പതറിയ കാലടികളോടെ കിടപ്പു മുറി ലക്ഷ്യമാക്കി നീങ്ങി.
മുറിയിലെത്തി ചുറ്റും കണ്ണോടിച്ചു.
കട്ടിലിനടിയിൽ നിന്നാണ് ശബ്ദം വരുന്നത് എന്ന് മനസിലാക്കിപതിയെ
താഴെയിരുന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു.

അവൾ പ്രസവിച്ചിരിക്കുന്നു... രണ്ടു പിഞ്ചു പൂച്ചക്കുട്ടികൾ.

തന്നെ കണ്ട മാത്രയിൽ അവൾ ചാടിയെഴുന്നേറ്റുനിഗൂഢതകൾ ഉറങ്ങുന്ന 
തിളങ്ങുന്ന പച്ച കണ്ണുകൾ ഇമവെട്ടാതെ തന്നെ നോക്കി നിന്നു കണ്ണുകൾക്ക്‌ 
എന്തോ പറയാനുള്ളതു പോലെ തോന്നി.
രക്തം പുരണ്ട ചുണ്ടുകളിൽ ഒരു കുഞ്ഞിനെ കടിപിടിച്ചു കൊണ്ട് അവൾ ജനൽ 
വഴി രക്ഷപ്പെട്ടു

ലാൽ അതിശയിച്ചു നിന്നു.

ഒരു കുഞ്ഞ് കട്ടിലിനടിയിൽ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുകയായിരുന്നു.
 കയ്യെത്തിച്ച്  കുഞ്ഞിനെ അയാൾ കട്ടിലിനടിയിൽ നിന്നെടുത്തു
അമ്മ പകുതി തിന്നുപേക്ഷിച്ച ഒരു കുഞ്ഞ്.

മഞ്ഞിന്റെ തണുപ്പായിരുന്നു  പൂച്ചക്കുട്ടിക്ക്....
  
അയാൾ മനസ്സിൽ പറഞ്ഞു ,"ബിച്ച്"..

9 comments:

  1. ഒരു നിമിഷം മേനോന് പേടി തോന്നി >>>>

    ഇവിടെയെത്തിയപ്പോള്‍ ലാല്‍ മേനോനായി മാറിയതാണോ
    അതോ എന്റെ വായനയുടെ കുഴപ്പമോ?

    ReplyDelete
    Replies
    1. Ha ha. My mistake. Ippo thanne maattikkalayaam...

      Delete
  2. വല്ലാത്ത മരണമാണല്ലോ :(

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. good, looks like the story is incomplete...

    ReplyDelete
    Replies
    1. thanks for the comment... kuravu shariyaakkaan nokkaam.

      Delete
  5. പവര്‍വിന്‍ഡോ ഉയര്ത്തുംപോഴൊരു മരണം!ഭംഗിന്റെ ലഹരിയില്‍ ഇരുണ്ട ചുറ്റുപാടുകളില്‍ നിവരുന്ന കഥ .നന്നായിരിക്കുന്നു

    ReplyDelete