അനീതി (ഒരു ഗോസ്റ്റ് റൈറ്റിംഗ്) / മിനിക്കഥ
എന്റെ കുഴിമാടത്തെ പുണർന്നു കിടക്കുന്ന ഈ കാട്ടു പൂവള്ളികൾക്ക് നന്ദി. ഒരായിരം നന്ദി..
കാരണം ഇതുവഴി ഒരുപിടി സ്നേഹപൂക്കളുമായി ആരും വരാനില്ല.
ഭാര്യക്കും,പുത്രന്മാർക്കും ,പൌത്രന്മാർക്കും തിമിരമായിരുന്നു...അധികാരത്തിന്റെയാണോ അഹങ്കാരത്തിന്റെയാണോ എന്നുചോദിച്ചാൽ സംശയം.
കണ്ണാടികളിൽ മാത്രം കാഴ്ച ലഭിക്കുന്ന അന്ധരായിരുന്നു അവർ...എനിക്കവരോട് സഹതാപം മാത്രമേയുള്ളൂ....എന്നും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ മരുമകൻ, മറ്റൊരു പ്രധാനമന്ത്രിയുടെ ഭർത്താവ് ,മറ്റൊരു പ്രധാനമന്ത്രിയുടെ അച്ഛൻ ... ഇനി വരും പ്രധാനമന്ത്രിമാരുടെ മുത്തച്ഛൻ എന്നിങ്ങനെ അറിയപ്പെടുന്നതിനേക്കാൾ 'ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച ഒരു സ്വാതന്ത്ര്യസമരസേനാനി' എന്ന് തന്നെ അറിയപ്പെടാനാണ് എനിക്കിഷ്ടം.
എങ്കിലും എന്റെ ജന്മാന്തരങ്ങളുടെ തുടർകണ്ണികൾ മറ്റു കുഴിമാടങ്ങളിൽ പൊഴിക്കുന്ന ഒരിറ്റു കണ്ണുനീർ , ഒരിതൾ പനിനീർ പൂവ് ..... അതും എനിക്കന്യമോ?
വാർദ്ധക്യം / മിനിക്കഥ
ഞാൻ പന പോലെ വളർന്നുകൊണ്ടിരുന്നു.
പക്ഷെ എന്റെ പ്രായം തീരുമാനിക്കുന്നത് ഞാനല്ല.....പകരം മോഹൻലാലും , മമ്മൂട്ടിയും ആണ്.
അവർ സിനിമയിലെത്തിയതിന്റെ 25ഉം 30ഉം വാർഷികങ്ങൾ ആഘോഷിച്ചു കൊണ്ടിരുന്നു.
ഞാൻ പരസ്യമായി അവരെ അധിക്ഷേപിച്ചു, "പുതു തലമുറയുടെ വഴിമുടക്കികളായ വൃദ്ധന്മാർ..."
എങ്കിലും ഇന്നും വെള്ളിത്തിരയിൽ അവരെ കാണുമ്പോൾ അവരെ ആരാധിച്ചിരുന്ന ഒരു കൌമാരക്കാരൻ എന്നിലുണരുന്നു...പ്രായത്തെ അതിജീവിക്കുന്ന ഒരു അതികായനായി ഞാൻ മാറുന്നു.
സ്വാർഥമായ എന്റെ മനസ്സ് ആഗ്രഹിച്ചു," ഒരു തലമുറയെ മുഴുവൻ വൃദ്ധന്മാരാക്കിക്കൊണ്ട് അവർ വിരമിക്കാതിരുന്നെങ്കിൽ...."
കാമുകി / മിനികഥ
കാമുകി, അങ്ങിനെയൊന്നു ശരിക്കും ഉണ്ട്...എല്ലാവർക്കും.
ഒരു പക്ഷെ തിരസ്കരിക്കരണത്തിന്റെയോ, നഷ്ടപ്പെടലിന്റെയോ ഒരു വഴിത്തെരുവിൽ ആർക്കും മുഖം തരാതെ അവൾ നിൽക്കുന്നുണ്ടായിരിക്കും...
കാലക്രമേണ ലഹരിയിൽ മാത്രം നുരഞ്ഞു പുറത്തേക്കൊഴുകുന്ന ഒരോർമ്മയായി അവളും.
ഒരു നേർത്ത വിങ്ങലിന്റെയെങ്കിലും അകമ്പടിയില്ലാതെ അവൾ എത്തുന്നില്ല. ആ വിങ്ങൽ തന്നെയാണ് അവളുടെ സ്വത്വം.
കാലത്തിന്റെ കുത്തൊഴുക്കിൽ ഭൂതകാലത്തിലെ ഒരു വിഡ്ഢിത്തമായി മാത്രം നീ എന്നിൽ ഒതുങ്ങുന്ന ഒരു നാളെയെ ഞാനറിയുന്നു. അതുവരെ ആരുമറിയാതെ അബലനാമെൻ സിരകളിലൂടൊഴുകുകെൻ പ്രിയേ...
ഒരു വഴിയ്ക്ക് ഇറങ്ങിയ സ്ഥിതിയ്ക്ക് മൂന്നെണ്ണം കിടക്കട്ടെ ല്ലേ :) വാര്‍ദ്ധക്യം എനിക്ക് ഏറ്റവും ഇഷ്ടമായത് .
ReplyDeleteha ha...oru paniyumillaathe irikkukayaayirunnu njan innu..
Deleteaksharangale marakkathirikkan,ninakkengilm,pattunnundallo.....nannayi..nalla thudakkam.
ReplyDeleteaayudham thayyarayi...inni...kallittu..thechuminippichal mathram mathi,.....thechu minippichal thilangatha loha milla............aneethi assalayi
Thanks prasad...
Deleteസുനാമി വന്നില്ലേ? പിന്നെയാ.......
ReplyDeleteha ha..
Deletekalakki...
ReplyDeletethanks pratheep.
Deleteഅനീതി
ReplyDeleteവാര്‍ദ്ധക്യം
കാമുകി
thnaks ajithetta..
Deleteആറ്റിക്കുറുക്കിയെടുത്ത കഥകള്‍
ReplyDeletethanks sharaf
Delete