Monday, March 26, 2018സുഹൃത്തുക്കളെ,

നിങ്ങൾ ഏവരുടെയും പ്രോത്സാഹനത്തിൽ ഞാൻ ഈ ബ്ലോഗിൽ എഴുതിയിരുന്ന കഥകളടക്കം 20 ഓളം ചെറുകഥകളുടെ  സമാഹാരം തൃശൂർ കറന്റ് ബുക്ക്സ് , മുഖങ്ങളുടെ പ്രശ്നം എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വിവരം ഞങ്ങളെ ഏവരെയും സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

(കാലം കുറെ ആയി ഇത് പോലെ ഒരു പോസ്റ്റ് ഇടുന്നതും സ്വപ്നം കണ്ട് ഞാൻ നടക്കാൻ തുടങ്ങിയിട്ട് :).

പുസ്തകംവായിച്ചു അഭിപ്രായം പറയുമല്ലോ?  പുസ്തകം മേടിക്കേണ്ട  ഫ്ളിപ് കാർട്ട് ലിങ്ക് താഴെ ചേർക്കുന്നു.)


                       To buy book online through flipkart 😊
                                       Indulekha link :


http://www.indulekha.com/mukhangalude-prasnam-stories-bony-pinto

                        


നോവൽ അദ്ധ്യായം 3 : യിൻ യാങ്ങ്
അടുത്ത സീസണിലും സഞ്ചാരികൾ വളരെ കുറവായിരുന്നു.സീസണിന്റെ തുടക്കത്തിലെ ഇന്ദിരാഗാന്ധിയുടെ മരണത്തെതുടർന്നുള്ള ആഭ്യന്തരപ്രശ്നങ്ങൾ കാരണം മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ വിളിക്കുവാൻ തുടങ്ങിയിരുന്നു. സീസണ്‍ പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്കും കച്ചവടക്കാർക്കും അതൊരടിയായിരുന്നു. വളരെ തണുത്തൊരു ക്രിസ്മസ്സും പുതുവത്സരാഘോഷവും അവരെക്കടന്നു പോയി.

തണുപ്പുകാലം കഴിഞ്ഞ്, വേനൽ തുടങ്ങിയ ഒരു സായാന്ഹത്തിൽ ശിവന്റെ വാൻ വേഗതയുടെ ഒരു മുഴക്കത്തോടു കൂടി ഹൈവേയിലൂടെ നീങ്ങി. ഒരു ദൂരയാത്ര കഴിഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങൾ അയാളിലും വണ്ടിയിലും പ്രകടമായിരുന്നു.
അയാളുടെ നരച്ചു തുടങ്ങിയ കെട്ടിയിട്ട നീളൻ മുടിയും, കൊമ്പൻ മീശയും കാറ്റിലിളകിക്കൊണ്ടിരുന്നു. 
കോവളത്തെ കുന്നുകളിൽ ശിവന്റെ വണ്ടിയെത്തിയപ്പോഴേക്കും അസ്തമയം ആയിക്കഴിഞ്ഞിരുന്നു.
മണവാള പക്ഷികൾ കൂട്ടത്തോടെ എവിടെക്കോ പറന്നകലുന്നത് കണ്ടു.ശിവൻ തന്റെ കറുത്ത കണ്ണടകൾ ഊരി വശത്തു വച്ചു.

ഇരുട്ടുന്നതിനു മുൻപ് ബീച്ചിലെത്തണം, അയാളോർത്തു. വാനിന്റെ ഒരു ഹെഡ് ലൈറ്റ് ഇന്നലെ മുതൽ കത്തുന്നില്ല. അവിടെയെത്തിയിട്ട് അത് ശരിയാക്കണം.ഇവിടന്നു തന്നെ കടലിന്റെ സാന്നിദ്ധ്യം അറിയാം. ശിവന്റെ വശത്തായി മുൻസീറ്റിലിരിക്കുന്ന നായ് പുറത്തേക്കു തലയിട്ടു വായിൽ കാറ്റു കൊള്ളിച്ചു കൊണ്ടിരുന്നു.അവന്റെ രോമങ്ങൾ തൂങ്ങിയ നീണ്ട ചെവി കാറ്റിലാടിയുലഞ്ഞു.
"കോപ്പർ... കം ഇൻ സൈഡ്" ശിവൻ നായിനോട് ആജ്ഞാപിച്ചു.
ചൊല്ലുവിളിയുള്ള ഒരു കുട്ടിയെപ്പോലെ അവൻ വായ്‌ നാക്ക്‌ തുടച്ചതിനുശേഷം അകത്തേക്ക് വലിഞ്ഞു.

വണ്ടിയിലേക്ക് തണുത്ത കാറ്റടിച്ചപ്പോൾ ശിവന് വല്ലാത്ത ആശ്വാസം തോന്നി, വീടെത്തിയ പോലെ. പാതി കുത്തിക്കെടുത്തിയിരുന്ന ഒരു കഞ്ചാവു സിഗരറ്റ് പോക്കറ്റിൽ നിന്നെടുത്ത് കത്തിച്ചു.അയാൾ വണ്ടിയിൽ പാടു വച്ചു.'വെൽവെറ്റ് അണ്ടർ ഗ്രൌണ്ടിന്റെ വീനസ് ഇൻ ഫർസ്' പാടിത്തുടങ്ങി.സൈക്കഡലിക് സംഗീതത്തിനോത്ത് പകൽ വിട വാങ്ങുകയായിരുന്നു.   ഇരുട്ടിതുടങ്ങിയെങ്കിലും തെളിഞ്ഞ ചക്രവാളം തെങ്ങിൻ  തലപ്പുകൾക്കു മുകളിലൂടെ കാണുന്നുണ്ട്. ഇടക്ക് ആ വഴി വരുന്ന ബസ്സുകളോഴിച്ചാൽ റോഡ്‌ വിജനമായിരുന്നു. അസ്തമയം കഴിഞ്ഞാൽ അവിടന്നുള്ള വണ്ടികളുടെ തിരക്കുകൂടും. ഒരു ഹെഡ് ലൈറ്റില്ലാതെ ഓടിക്കുക ബുദ്ധിമുട്ടാകും.ശിവൻ വണ്ടിയുടെ വേഗത കൂട്ടി.

കോവളത്തെത്തിയപ്പോഴേക്കും അസ്തമയം കഴിഞ്ഞിരുന്നു. ലഹരി സിരകളിൽ തണുപ്പ് കൊണ്ടുനടന്നു. കവലയ്ക്ക് മുന്പുള്ള ഒരു ചെറിയ ഇടുക്കിൽ അയാൾ വണ്ടിയൊതുക്കിയിട്ടു.ഇവിടെ വന്നാൽ തന്റെ സ്ഥിരം സ്ഥലമാണത്. അയാൾ വണ്ടി പൂട്ടിയിട്ട് ഇറങ്ങി നടന്നു, പുറകെ കോപ്പറും.
അസ്തമയം കണ്ടു മടങ്ങുന്നവരുടെ വാഹനങ്ങൾ അവരെക്കടന്നു പോയിക്കൊണ്ടിരുന്നു. കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹവ്വാ ബീച്ചിലേക്കുള്ള ഇറക്കത്തിലേക്ക് നടന്നു. ഇരുവശത്തുമുള്ള കാശ്മീരി കടകളിൽ ക്രിസ്മസ് കഴിഞ്ഞതറിയാതെ മാസങ്ങളായി കിടന്നിരുന്ന കടലാസ് നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു. സിമന്റു വിരിച്ച ഇടനാഴി പോലുള്ള ആ ചെരിഞ്ഞ ഇറക്കം തീരാരായപ്പോഴേക്കും കടൽ കണ്ടു തുടങ്ങി.
അസ്തമയം കഴിഞ്ഞതറിയാതെ തീരത്ത് വോളിബോൾ കളിക്കുന്നവരെ കണ്ടു.
കോപ്പർ മണം പിടിച്ച് ആ തീരത്തുകൂടെ പറ്റിയ സ്ഥലം നോക്കി നടന്നു. തീരത്തെ കടകളിൽ നിന്നുള്ള വെളിച്ചത്തിൽ അലകൾ തിളങ്ങി മറിഞ്ഞു. ഈ സീസണിൽ എത്തിയ വിദേശികളെ അവിടവിടായി കാണാം.

കാഴ്ചകൾ കണ്ടു നിൽക്കുമ്പോൾ ആരോ ശിവന്റെ പുറകിൽ വന്നു സ്വകാര്യത്തിൽ ചോദിച്ചു,
"സാർ...മാരിയുവാന, ഹാഷ് , ബ്യൂട്ടിഫുൾ ഗേൾസ്‌... ?"
കുഴയുന്ന കണ്ണുകളിൽ ചിരി പടർത്തിക്കൊണ്ട്‌ ശിവൻ തന്റടുത്ത്‌ വന്ന ലുങ്കിയുടുത്ത പയ്യന്റടുത്തു പറഞ്ഞു,
"ഇന്ന് വേണ്ട. പിന്നീടാവട്ടെ. ഞാനിവിടെ തന്നെ കാണും"
"സാർ മലയാളിയായിരുന്നോ, ഇരുട്ടത്ത്‌ മനസിലായില്ല?"
"എന്താ പേര്?" ശിവൻ ചോദിച്ചു.
അവൻ ഒരു ചിരിയോടെ ഉത്തരം പറഞ്ഞു,"ജോസ്.... സാറിനെന്താരാവശ്യം ഉണ്ടെങ്കിലും ആ കടയില് പറഞ്ഞിരുന്നാ മതി."
ശിവൻ കടയുടെ പേര് ശ്രദ്ധിച്ചു - 'സീ ബ്രീസ് റെസ്റൊറന്റ്റ്‌.'
"ശരി, താങ്ക്സ്..." പയ്യന്റെ പുറത്തു തട്ടി ഒരു ചായ കുടിക്കണം എന്ന ഉദ്ധേശത്തോടെ ശിവൻ സീ ബ്രീസ് ലക്ഷ്യമാക്കി നടന്നു.
കടയിൽ സിസ്ലറുകളുടെ ശീല്ക്കാരം കേൾക്കാം. 
സീ ബ്രീസിനടുത്തെത്തിയപ്പോൾ തൊട്ടടുത്ത്‌ പച്ച കുത്തുന്ന ഒരു കട കണ്ടു. ശിവൻ ആ കടയുടെ അകത്തേക്ക് ശ്രദ്ധിച്ചു.
ഒരു മദാമ്മ താഴെ കിടക്കയിൽ കിടക്കുന്നു.അവർ മുതുകിൽ പച്ച കുത്തിക്കൊണ്ടിരിക്കുകയാണ്. കൂടെ വന്ന മദാമ്മ വശത്തിരുന്ന് ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു.കാശ് കൌണ്ടറിൽ ഒരു മെലിഞ്ഞ പയ്യനിരുപ്പുണ്ട്.
ചായ കുടിക്കണം എന്നാ ഉദ്യമം മറന്ന് അയാൾ  പച്ച കുത്തുന്ന ആ കടയിലേക്ക് കയറി.

"വേൾഡ് ഈസ് സോ സ്മോൾ..." മീശ പിരിച്ചു കൊണ്ടയാൾ ഉറക്കെ പറഞ്ഞു.
കടയിലുണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം നിശ്ചലമായി അയാളെ ശ്രദ്ധിച്ചു.

മങ്ങിയ വർണ്ണപ്പൂക്കളുള്ള അയഞ്ഞു തൂങ്ങിയ ഷർട്ടും കഴുത്തിൽ മരമുത്തു മാലകളും കയ്യിൽ ലോഹ വളയും മോതിരങ്ങളും ധരിച്ച ആരോഗ്യവാനായ ഒരു യുവാവായിരുന്നു അയാൾ.

പച്ചകുത്തിയിരുന്ന മദാമ്മ അത്ഭുതത്തോടെ അയാളെ നോക്കി,
" യു ആർ ഹിയർ....ഓ മൈ ഗോഡ്..." മദാമ്മ സന്തോഷത്തോടെ അലറി.
ഒരു വിജയശ്രീലാളിതനെപ്പോലെ മീശ പിരിച്ച് ചിരിച്ചുകൊണ്ടയാൾ വശത്തിരുന്ന് പുസ്തകം വായിച്ചിരുന്ന മദാമ്മയെ നോക്കി ഒരു കണ്ണിറുക്കി. പുസ്തകം മടക്കി അവൾ അതിശയത്തോടെ ചിരിച്ചു. 
പച്ചകുത്തുന്ന പട്രീഷ്യയുടെ അടുത്ത് ചെന്ന് ശിവൻ കൈകൾ  വായുവിൽ വീശി മുട്ടിച്ച് സൗഹൃദം പുതുക്കി.
"എന്തൊക്കെയുണ്ട് പട്രീഷ്യ റോംബർഗ് ?"
"നല്ലത്. ഗോവയിൽ നിന്ന് എപ്പോ പോന്നു? അവൾ ചോദിച്ചു 
"രണ്ടു ദിവസമായി. ഇന്നിവിടെയെത്തി"
"നിന്റെ ആ പൊളിഞ്ഞ ശകടത്തിൽ തന്നെ പോന്നു?" അവൾ ചിരിച്ചു 
കപട ദേഷ്യത്തിൽ അവൻ പറഞ്ഞു," പാടില്ല, അതെന്റെ ആത്മാവും ശരീരവും വീടുമാകുന്നു"
അവൾ പൊട്ടിച്ചിരിച്ചു, "നിന്റെ സ്ഥിരം വരികൾ"
"ഇത് ലിണ്ട, എന്റെ കൂട്ടുകാരിയാണ്‌" അവൾ പുസ്തകം വായിച്ചിരുന്ന മറ്റേയാളെ പരിചയപ്പെടുത്തി.
ചെവി മൂടിക്കിടക്കുന്ന കറുത്ത മുടിയുള്ള സുന്ദരി, ലിണ്ട പുഞ്ചിരിച്ചു. 
പച്ച കുത്തിക്കൊണ്ടിരുന്ന മൊട്ടത്തലയൻ ഉത്തരേന്ത്യക്കാരൻ അവളോട്‌ ചോദിച്ചു,
"നമുക്കു വീണ്ടും തുടങ്ങാം?"
അവർ വീണ്ടും പച്ച കുത്താൻ ആരംഭിച്ചു.
"എന്താണ് പച്ച കുത്തുന്നത് ?" ശിവൻ ചോദിച്ചു.
" രണ്ടു ചിത്രശലഭങ്ങൾ" അവൾ പറഞ്ഞു.
ആശ്ചര്യത്തിന്റെ ശബ്ദങ്ങൾ അവൻ പുറപ്പെടുവിച്ചു.
"ക്ഷണിക ജീവികളായ ശലഭങ്ങളെപ്പോലെ അത്യന്തം ആനന്തത്തോടെ മൈഥുനം ചെയ്ത്തു പറന്നകലുക... നല്ല സന്ദേശം." അവർ പൊട്ടിച്ചിരിച്ചു.
"എനിക്ക് പറ്റിയ ഡിസൈനുകൾ വല്ലതുമുണ്ടോ?" ശിവൻ മോട്ടതലയനോട് ചോദിച്ചു.
മേശപ്പുറത്തു നിന്നും ഒരു പുസ്തകവുമായി മെലിഞ്ഞ മറ്റൊരു ഉത്തരേന്ത്യക്കാരൻ  ശിവനടുത്തേക്കു വന്നു.
"നിങ്ങൾക്ക് ഇതിൽ നിന്നും തിരഞ്ഞെടുക്കാം" അയാൾ  പറഞ്ഞു.
ശിവൻ പുസ്തകം മറിച്ചു നോക്കി. രണ്ടാമത്തെ പുറത്തിൽ കണ്ട ഒരു ചിന്ഹം ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞു,
"ദാ..ഇതു മതി "
"ഇത്ര പെട്ടെന്ന് തീരുമാനിച്ചോ?'' പാട്രീഷ്യ അത്ഭുതത്തോടെ ശിവനോടു ചോദിച്ചു.
അവളെ ശ്രദ്ധിക്കാതെ ഒരു ചിരിയോടെ അവൻ പച്ചകുത്തുന്നയാളോടു ചോദിച്ചു,
"ഡാ, ഈ ഒരു വലിപ്പത്തിൽ പച്ചകുത്തുന്നതിന് എത്ര രൂപയാകും?"
"ഒറ്റ നിറം ആണെങ്കിൽ അഞ്ഞൂറ്, നിറങ്ങളുടെ എണ്ണം കൂടിയാൽ കാശും കൂടും" മെലിഞ്ഞയാൾ ഉത്തരം പറഞ്ഞു.
"അഞ്ഞൂറോ !?  അത്രയും കാശുണ്ടെങ്കിൽ രണ്ടു മാസം വണ്ടിക്കു ഡീസലടിക്കാം" ശിവൻ പറഞ്ഞു.
" നിന്റെയൊരു പൊളിഞ്ഞ ശകടം" പാട്രീഷ്യ വീണ്ടും കളിയാക്കിച്ചിരിച്ചു.
അവൻ അവളെ നോക്കി തമാശരൂപേണ കണ്നുകളുരുട്ടി വിറപ്പിച്ചു.
"ശരി, കയ്യിൽ തോളിനു താഴെയായി മാംസമുള്ള ഈ ഭാഗത്ത്‌ അടിച്ചോ." ശിവൻ അയാളോട് ആജ്ഞാപിച്ചുകൊണ്ട് ഷർട്ടൂരി തയ്യാറെടുത്തു.
മെലിഞ്ഞയാൾ അകത്തു പോയി കാർബണ്‍ കടലാസ് എടുത്തു കൊണ്ടു വന്ന് പച്ച കുത്തേണ്ട ഡിസൈൻ കയ്യിലേക്ക്  പകർത്തി.
പാറ്റ്രീഷ്യയും ലിണ്ടയും കാര്യങ്ങൾ ധ്രുതഗതിയിൽ നീങ്ങുന്നത്‌ കണ്ട് പകച്ചു നിന്നു.
"നീ ശരിക്കും പച്ച കുത്താൻ വേണ്ടി വന്നതാണോ?" പാട്രീഷ്യ ആശ്ചര്യത്തോടെ ശിവനോടു ചോദിച്ചു.
ശിവൻ കയ്യിൽ  വരച്ച ചിന്ഹം നോക്കിയിരിക്കെ തന്നെ ഉത്തരം പറഞ്ഞു,
"ഒരിക്കലുമല്ല. നിന്നെ യാധൃശ്ചികമായി കണ്ടപ്പോൾ ഇങ്ങോട്ട് കയറിയതാണ്. വീണ്ടുമുള്ള ഈ കണ്ടുമുട്ടലിന്റെ സന്തോഷത്തിന് ഇതിരിക്കട്ടെ.." 
"എന്തു ഡിസൈനാണ് നീ തിരഞ്ഞെടുത്തത്" അവൾ ചോദിച്ചു.
അവർക്കു നേരെ കൈത്തണ്ട തിരിച്ചു പിടിച്ചു കാണിച്ചു കൊണ്ട് അവൻ പറഞ്ഞു," ചൈനീസ് ചിന്ഹം - യിൻ യാങ്ങ്".
കറുപ്പും വെളുപ്പും ഇഴപിരിഞ്ഞു കിടക്കുന്ന വൃത്താകൃതിയിലുള്ള ഒരു ചിന്ഹം. അതിൽ കറുത്ത ഭാഗത്ത്‌ ഒരു വെളുത്ത പൊട്ടും,വെളുത്ത ഭാഗത്ത്‌ ഒരു കറുത്ത പൊട്ടും ഉണ്ട്.
"എന്താ ഇതിന്റെയർത്ഥം" ഒരു ഫലിതം പ്രതീക്ഷിച്ചു കൊണ്ട് പട്രീഷ്യ ചോദിച്ചു.
പക്ഷെ അവൻ ഗൌരവത്തോടെ പറഞ്ഞു,"ഇത് നന്മയും തിന്മയുമാണ്. എല്ലാ നല്ല മനുഷ്യരിലും ഒരു തിന്മയുടെ പൊട്ടും എല്ലാ നീച മനുഷ്യരിലും ഒരു നന്മയുടെ പൊട്ടും ഉണ്ട്" 
മെലിഞ്ഞയാൾ ശിവന്റെ ദേഹത്ത് പച്ചകുത്തിതുടങ്ങി.
ദേഹത്ത് കറുത്ത മഷിയേയും കൊണ്ട് സൂചിയിറങ്ങുന്നത് അയാൾ നോക്കിയിരുന്നു.

പട്രീഷ്യയുടെ പച്ചകുത്തൽ ആദ്യം കഴിഞ്ഞു. അവർ അവനു വേണ്ടി കാത്തു നിന്നു.
പച്ചകുത്താൻ എളുപ്പമുള്ള ഡിസൈനായതുകൊണ്ട് അവർക്ക് അവനു വേണ്ടി അധികം കാത്തു നില്ക്കേണ്ടി വന്നില്ല.
അവസാന തുള്ളി മഷിയും കുത്തി നിറച്ച ശേഷം രക്തവും കറുത്ത മഷിയും കുഴഞ്ഞു കിടന്നിരുന്ന  ശിവന്റെ കൈ അയാൾ ഒരു തുണിക്കൊണ്ട് തുടച്ചു വൃത്തിയാക്കി.
"രണ്ടു ദിവസം കഴിഞ്ഞു നീര് വറ്റുമ്പോൾ രണ്ടു പേരും ഒന്ന് കൂടി വരണം. തൊലി വലിയുമ്പോൾ പച്ച കുത്തിയതിൽ വിള്ളലുകൾ ഉണ്ടാകാനിടയുണ്ട്. അതൊരഭംഗിയായിരിക്കും,ഒന്നു കൂടി ടച്ച്‌ ചെയ്യേണ്ടി വരും." പച്ചകുത്തിയ ആൾ പറഞ്ഞു. 
അർദ്ധനഗ്നനായിരുന്ന ശിവൻ തന്റെ കയ്യിൽ പച്ച കുത്തിയ ചിന്ഹം ഒരു പുഞ്ചിരിയോടെ നോക്കി.
പെട്ടെന്നുതന്നെ ചിരി മാഞ്ഞു.
"ഇതെന്താടാ...കറുത്ത ഭാഗത്തെ വെളുത്ത പൊട്ടിന്റെ വലിപ്പം കുറഞ്ഞു പോയത്." ശിവൻ ദേഷ്യത്തോടെ അലറി.
തടിമാടനായ മൊട്ടത്തലയൻ ശിവനെ സമാധാനിപ്പിക്കാൻ പറഞ്ഞു,"ഇല്ല സാർ, അത് സാറിനു തോന്നുന്നതാണ്."
"തോന്നുന്നതോ ?" ദേഷ്യം കൊണ്ട് വിറച്ചിരുന്ന ശിവന്റെ കൈകൾ അയാളുടെ മുഖത്ത് വീണു. 
കടയിലുണ്ടായിരുന്ന രണ്ടുപേരും ശിവന്റെ മേൽ ചാടിവീണു. ശിവൻ സർവ്വശക്തിയുമെടുത്ത്‌ കുതറി മാറി.അവർ ശിവനെ കടയിൽ നിന്നും പുറത്തെ മണലിലേക്ക് തള്ളിയിട്ടു. 
പേടിച്ചരണ്ട പെണ്‍കുട്ടികൾ ഒരലർച്ചയോടെ ഭിത്തിയോടു ചേർന്നു നിന്നു.
മൊട്ടത്തലയൻ അടിക്കാനായി വീണ്ടും മുന്നിലേക്ക്‌ കുതിച്ചു.
എങ്ങു നിന്നോ തന്റടുത്തേക്ക് അതിവേഗത്തിൽ കുരച്ചുകൊണ്ടോടിയടുക്കുന്ന ഒരു നായെ കണ്ടപ്പോൾ തല്ലാനോങ്ങിയ അയാളുടെ കൈകൾ നിശ്ചലമായി.
ബീച്ച് പരിസരത്തുണ്ടായിരുന്ന എല്ലാ കണ്ണുകളും ആ കടയിലേക്കു നീണ്ടു.
അടിപിടി ഒന്നു തണുത്തപ്പോൾ പട്രീഷ്യ പെട്ടെന്നു കയറിപ്പറഞ്ഞു," ഷിവാ... ലീവ് ഇറ്റ്‌."
"നോ, ഇറ്റ്‌ ഷുഡ് ബി പെർഫെക്റ്റ്‌." കിതപ്പോടെ ശിവൻ പറഞ്ഞു.
"അത് പെർഫെക്റ്റ്‌ ആണ്" കടക്കാരാൻ ദേഷ്യത്തോടെ പറഞ്ഞു.
"ആല്ല...കൃത്യത വേണ്ട ഒരു ജോലിയാണിത്.നീ ഈ ജോലിക്ക് അയോഗ്യനാണ്." അവനു നേരെ വിരൽ  ചൂണ്ടിക്കൊണ്ട് ശിവൻ അലറി.
"കാശില്ലെങ്കിൽ അത് പറഞ്ഞാപ്പോരെ" കടക്കാരാൻ  പുഛച്ചിരിയോടെ പറഞ്ഞു.
പല്ലുകൾ കടിച്ചമർത്തി ശിവൻ വീണ്ടും മുന്നോട്ടാഞ്ഞു.
പട്രീഷ്യ അവനെ തടഞ്ഞു നിർത്തി.
"കാഷ് ഞാൻ തരാം. പ്രശ്നം തീർന്നില്ലേ?" പട്രീഷ്യ പറഞ്ഞു.

രംഗം തണുത്തതോടെ ആൾക്കൂട്ടം പിരിഞ്ഞു പോയി. 
പട്രീഷ്യ കാശു കൊടുക്കാനായി കടയിലേക്ക് കയറി. ശിവന്റെ അടുത്ത് നിന്നിരുന്ന ലിണ്ട അയാളോട് ചോദിച്ചു,
"നിങ്ങൾക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ?"
ശിവൻ കഞ്ചാവിന്റെ ഒരു കള്ളച്ചിരിയോടെ അവളെ കണ്ണുകളടച്ചു കാണിച്ചു.
കടയ്ക്കുള്ളിൽ പെട്ടുപോയ അയാളുടെ ഷർട്ട്‌ നായ് കടിച്ചെടുത്തു കൊണ്ടുവന്നു.
"ഗുഡ് ബോയ്‌..." അയാൾ ചിരിച്ചു.
ഷർട്ടിട്ടു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു ,
"ദിസ്‌ ഈസ്‌ കോപ്പർ...മൈ...മൈ ഫാമിലി " അയാൾ കൊപ്പറിനെ ലിണ്ടക്കു പരിചയപ്പെടുത്തി.
അവൾ കൊപ്പറിനെ കളിപ്പിച്ചു കൊണ്ടു നിൽക്കുമ്പോൾ പട്രീഷ്യ കടയിൽ നിന്നിറങ്ങി വന്നു.

"വരൂ, പോകാം " പട്രീഷ്യ പറഞ്ഞു. അവളുടെ ശബ്ദത്തിൽ നിർബന്ധം ഉണ്ടായിരുന്നു.
മനസില്ലാ മനസ്സോടെ ശിവൻ അവരുടെ കൂടെ നടന്നു തുടങ്ങി. പോകുന്നതിനു മുൻപ് ശിവൻ കടയിലേക്ക് ഒന്നുകൂടി തറപ്പിച്ചു നോക്കി.

"ആ റാസ്കൽസിനു നീ കാശുകൊടുക്കരുതായിരുന്നു."നടന്നു തുടങ്ങിയ ശിവൻ പട്രീഷ്യയോടായിപ്പറഞ്ഞു.
"അതിനെന്താ, അഞ്ഞൂറ് രൂപയല്ലേ... ഇപ്പൊ പ്രശ്നം തീർന്നില്ലേ" അവൾ പറഞ്ഞു.
"ശരി... വരൂ, ഇന്നത്തെ ഡിന്നർ എന്റെ വക." ശിവൻ പറഞ്ഞു. 
"വേണ്ട... ഇപ്പൊ വേണ്ട. നാളെ ലഞ്ച് ഒരുമിച്ചാകാം.എന്തു പറയുന്നു?"പട്രീഷ്യ ചോദിച്ചു. 
"ഡണ്‍" രണ്ടു കൈകളും വായുവിലുയർത്തി ശിവൻ ഉറക്കെപ്പറഞ്ഞു.
"ദാ അവിടെ നമ്മുടെ കൂട്ടുകാരുണ്ട്,ഇപ്പൊ നമുക്ക് അവിടേക്ക് പോകാം" പട്രീഷ്യ പറഞ്ഞു.
അവർ ആ തീരത്തിന്റെ അറ്റത്തുള്ള ലൈറ്റ് ഹൌസ് ലക്ഷ്യമാക്കി നടന്നു.കോപ്പർ അവർക്കു പുറകെ മണം പിടിച്ചു നടന്നു. അവർ ദൂരെ നടന്നകലുന്നതു വരെ അവിടെയുണ്ടായിരുന്ന എല്ലാ കടക്കാരും അവരെ നോക്കി എന്തോ പിറുപിറുത്തുകൊണ്ടിരുന്നു.


കുന്നു കയറി ലൈറ്റ് ഹൌസിനടുത്തെത്താറായപ്പോൾ തന്നെ ഗിറ്റാറിന്റെയും മറ്റു കൊട്ടുവാദ്യങ്ങളുടെയും ശബ്ദം കേട്ടു തുടങ്ങി.
ലൈറ്റ് ഹൌസിനു താഴെയെത്തിയപ്പോൾ, അവിടെയിരുന്നു പുകവലിച്ചിരുന്ന ജിപ്സികളെ പട്രീഷ്യ ശിവനു പരിചയപ്പെടുത്തി.
ഇഴപിരിഞ്ഞ വള്ളികൾ തലയിൽ കെട്ടിയ ഒരു കൂട്ടം ജടാധാരികൾ. പുകമറയിലെ വർണ്നവസ്ത്രങ്ങൾ ആടിക്കൊണ്ടിരുന്നു.  അതിൽ മിക്കവരും ശിവന് മുൻപരിചയമുള്ളവരായിരുന്നു. ബോബ് മാർലിയുടെ ഗാനങ്ങൾ പാടുന്നത് കേട്ടുക്കൊണ്ടിരുന്ന എല്ലാ മുഖങ്ങളിലും ശാന്തത. അല്ലെങ്കിൽ സന്തോഷം.

അവർ തീകൂട്ടിയിരുന്നതിനു ചുറ്റുമായിരുന്നു. കൈമാറിവന്ന കഞ്ചാവിന്റെ ചില്ലം അവർ ശിവനു നേരെ നീട്ടി.രണ്ടു പുകയെടുത്തത്തിനു ശേഷം അവൻ അടുത്തിരുന്ന ലിണ്ടയ്ക്ക് അത് കൈമാറി.
അവളത് ആസ്വദിച്ച് പതിയെ വലിച്ചു കൊണ്ടിരുന്നു.
"പുകയ്ക്ക് വീര്യം കൂടുതലാണ്. നീലച്ചടയനായിരിക്കണം", ശിവൻ മനസിലോർത്തു.
പട്രീഷ്യ കൂട്ടത്തിൽ നിന്നും മാറിനിന്നിരുന്നവരുടെ കൂടെ ഏതോ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു.
"ലിണ്ടയും ജർമനിയിൽ നിന്നാണോ?" അടുത്തിരുന്ന് ലിണ്ടയോട് ശിവൻ ചോദിച്ചു 
"അതെ " അവൾ പറഞ്ഞു.
"പറ്റ്രീഷ്യയും ലിണ്ടയും ഇവിടെ ഒരുമിച്ചാണോ താമസിക്കുന്നത്?"
"അതെ" അവൾ അകാരണമായി ചിരിച്ചു കൊണ്ടു പറഞ്ഞു.
"നിങ്ങളുടെ ചിരി വളരെ മനോഹരമായിരിക്കുന്നു. കറുത്ത മുടിയായത് കൊണ്ട് ഒറ്റ നോട്ടത്തിൽ ഈ നാട്ടുകാരിയാണെന്നെ തോന്നൂ." കുഴഞ്ഞു തുടങ്ങിയ വാക്കുകളിൽ ശിവൻ പറഞ്ഞു.
ഒരു ഡിസ്കോ താരത്തേപ്പോലെ വെട്ടി നിർത്തിയിരുന്ന അവളുടെ മുടി അലസമായ ഒരു ചിരിയോടെ അവൾ ഒതുക്കി വച്ചു.  

പട്രീഷ്യ ഇതെല്ലാം ദൂരെ നിന്ന് മറ്റുള്ളവരുമായുള്ള സംസാരത്തിനിടെ നോക്കി നിന്നു.

"ഷിവ - എന്നാണല്ലേ നിങ്ങളുടെ പേര്, അല്ല..പട്രീഷ്യ അങ്ങിനെ നേരത്തേ വിളിക്കുന്നതു പോലെ തോന്നി."
"ആല്ല..ശിവകുമാർ. അതാണെന്റെ പേര്. 'ശിവ' എന്ന് അടുപ്പമുള്ളവർ വിളിക്കും. ചിലർ 'ഡോക്ടർ' എന്നും വിളിക്കും. പറയാൻ വിട്ടു- ഞാനൊരു ഡോക്ടറാണ്. പാരാസൈക്കോളജിയിൽ ഗവേഷണം നടത്തി നാടുകൾ ചുറ്റി നടക്കുന്നു."
വിശ്വാസം വരാത്ത അവളുടെ കണ്ണുകളിൽ ഒരു പുഞ്ചിരി വിടർന്നു.
"എനിക്കും നാട് ചുറ്റുന്നത്‌ വളരെയിഷ്ടമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. പൂനെയിൽ പോയി ഓഷോയെ കാണണം. അതിനാണ് ഇത്തവണ ഇന്ത്യയിൽ വന്നത്." അവൾ പറഞ്ഞു.
"തത്ത്വചിന്ത ഇഷ്ടമാണല്ലേ ?'' അയാൾ ചോദിച്ചു.
കണ്ണുകളടച്ച്‌ അവൾ ലഹരി നിറഞ്ഞ തലയാട്ടിക്കൊണ്ടിരുന്നു. 
അവർ ലഹരി വെട്ടിത്തെളിച്ച വർണ്ണപഥങ്ങളിൽ യാത്രയാരംഭിച്ചിരുന്നു.

രാത്രിയിൽ എപ്പോഴോ തലപൊക്കിയ കഞ്ചാവിന്റെ വിശപ്പിൽ ജിപ്സികളുടെ പക്കലുണ്ടായിരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. പാതിരാ കഴിഞ്ഞതോടെ ക്രമേണ മിക്കവരും നിശബ്ദരായി. പലരും ഉറക്കത്തിലേക്കു വീണുകൊണ്ടിരുന്നു. ചിലർമാത്രം അവിടവിടായി വട്ടം കൂടി നിന്ന് സംസാരിച്ചു കൊണ്ടിരുന്നു.ലൈറ്റ് ഹൌസിൽ നിന്നും വെളിച്ചത്തിന്റെ ഒരു ദണ്ട് ആകാശത്തെ കീറിമുറിച്ചുകൊണ്ട് അവർക്കു മുകളിലായി ഇടയ്ക്ക് റോന്തുച്ചുറ്റുന്നുണ്ടായിരുന്നു

കളിചിരികൾ നിറഞ്ഞ നീണ്ട സല്ലാപത്തിനോടുവിൽ ശിവൻ ലിണ്ടയോട് യാത്ര പറഞ്ഞെഴുന്നേറ്റു.
ശിവൻ പാറ്റ്രീഷ്യയെ നോക്കി വിളിച്ചു പറഞ്ഞു,"നാളെക്കാണാം..ശുഭരാത്രി".
ഉറങ്ങിക്കിടന്ന ആരൊക്കെയോ അയാൾക്കു തിരികേ ശുഭരാത്രി നേർന്നു.
പട്രീഷ്യ കൂട്ടുകാരോട് സംസാരിക്കുന്നതിനിടെ ഒരു കൈ ഉയർത്തിക്കാണിച്ച് ശിവനോട് യാത്ര പറഞ്ഞു.
പതറുന്ന കാലടികളോടെ ശിവൻ കുന്നിറങ്ങാൻ തുടങ്ങി.പുറകെ കോപ്പർ വാലാട്ടി നടന്നകലുന്നത് ലിണ്ട നോക്കി ഇരുന്നു.

"അവൻ പറയുന്നതൊന്നും വിശ്വസിക്കരുത്." ജർമ്മൻ ഭാഷ കേട്ട് ലിണ്ട പെട്ടെന്നു തിരിഞ്ഞു നോക്കി.
ലിണ്ടയ്ക്ക് എഴുന്നെൽക്കാനായി പട്രീഷ്യ കൈ നീട്ടി നിൽക്കുകയായിരുന്നു.
ലിണ്ട കൈ പിടിച്ചെഴുന്നേറ്റിട്ടു ചോദിച്ചു,
"അതെന്താ.."
പട്രീഷ്യ ഉത്തരം നല്കാതെ പതിയെ കോട്ടെജിലേക്ക് നടന്നു.

നോവൽ അദ്ധ്യായം 2 : ഇരട്ടകൾ

ക്രിസ്മസിന്റെ പിറ്റേ പകലിൽ ശിവൻ അവരെത്തേടി കവടിയാറിലെത്തി. 
അഡ്വോക്കേറ്റ് ചന്ദ്രസേനൻ,വീട്ടു നമ്പർ-32,എൻ.സീ.സീ റോഡ്‌, അമ്പലമുക്ക്‌. അതായിരുന്നു ഡോക്ട്ടർ ഫിലിപ്പ് കൊടുത്ത വിലാസം. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. താമരയുടെ ആകൃതിയിലെ ഇരുമ്പു ഗെറ്റുള്ള ഒരു ചെറിയ ഓടിട്ട വീട്. ശിവൻ തന്റെ വാൻ പടിക്കൽ നിർത്തി. ഗേറ്റിൽ വച്ചിരുന്ന കറുത്ത ബോർഡിലെഴുതിയിരുന്ന പേര് ശ്രദ്ധിച്ചു.
"വീടിതു തന്നെ" ശിവൻ മനസിലോർത്തു.

ഡാഷ് ബോർഡിൽ നിന്നും ഒരു ചീർപ്പെടുത്ത്‌ ശിവൻ തന്റെ നീണ്ട മുടി ചീകിയൊതുക്കി കെട്ടിയിട്ടു. കണ്ണാടിയിൽ നോക്കി ഒരു മാന്യനെപ്പോലെ പുഞ്ചിരിച്ചുകൊണ്ടയാൾ പറഞ്ഞു, 
"ഹലോ"
അയാൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.പുറത്തെങ്ങും ആരെയും കാണുന്നില്ല.ചുറ്റുപാടുകൾ ഉച്ചയുറക്കത്തിൽ അലസമായിക്കിടന്നു.
ശിവൻ കൊള്ളിംഗ് ബെല്ലടിച്ചു.
അല്പ്പസമയം കഴിഞ്ഞ് മദ്ധ്യവയസ്കനായ ഒരാൾ വാതിൽ തുറന്നു.
"ആരാ?"
"അഡ്വോക്കേറ്റ് ചന്ദ്രസേനന്റെ വീട്...?" ശിവൻ സംശയത്തോടെ ചോദിച്ചു.
"അതെ, ഞാനാണ്." അയാൾ പറഞ്ഞു.
ഒരു മാന്യനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട് ശിവൻ പരിചയപ്പെടുത്തി, 
"ഹലോ, ഞാൻ ഡോക്ടർ ശിവകുമാർ.ഡോക്ടർ ഫിലിപ്പാണ് നിങ്ങളുടെ അഡ്രെസ്സ് തന്നത്."
വാതിൽക്കൽ നിന്നയാൾ ശിവനെ അടിമുടി നോക്കി.
അനുസരണയില്ലാത്ത താടിയും മുടിയും, മങ്ങിയ വർണ്ണപ്പൂക്കളുള്ള അയഞ്ഞു തൂങ്ങിയ ഷർട്ടും കഴുത്തിൽ മരമുത്തു മാലകളും കയ്യിൽ ലോഹ വളയും മോതിരങ്ങളും ധരിച്ച ഒരു ചെറുപ്പക്കാരൻ. ഡോക്ട്ടറുടേതായ ഒരു പരിവേഷങ്ങളും അയാൾക്കില്ലായിരുന്നു. 
സംശയത്തോടെ ചന്ദ്രസേനൻ പതിയെ പടിക്കലേക്കു നോക്കി. കുമിളകളിൽ വിരിയുന്ന സ്വപ്നവർണ്ണങ്ങൾ പോലെ പെയിന്റടിച്ച ഒരു മെറ്റഡോർ വാൻ.
"എന്തു വേണം?"  അഡ്വോക്കേറ്റിന്റെ ശബ്ദത്തിൽ ഗൌരവമുണ്ടായിരുന്നു.
എങ്ങനെ തുടങ്ങണം എന്നറിയാത്ത ഒരു മൂളലോടെ ശിവൻ ഗൌരവത്തോടെ പറഞ്ഞു തുടങ്ങി.
"....ഞാൻ പാരസൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്യുകയാണ്. നിങ്ങളുടെ മകനെക്കുറിച്ചു ഫിലിപ്പ് പറഞ്ഞതു കേട്ടിട്ട് ഞാൻ വളരെ ദൂരെ നിന്നും വരികയാണ്. ഇങ്ങനെയുള്ള ഒരുപാട് കേസുകൾ ഞാൻ പഠിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ സഹായിക്കാനാകും."
ശിവന്റെ ആ സംസാരത്തിൽ ചന്ദ്രസേനൻ ഒന്ന് അയഞ്ഞപോലെ തോന്നി.
"ഇരിക്ക്" അയാൾ പറഞ്ഞു.
അവർ ഇറയത്തെ അരമതിലിൽ ഇരുന്നു.
"എങ്ങിനെയായിരുന്നു തുടക്കം. എനിക്ക് ആദ്യം മുതൽ കേട്ടാൽ കൊള്ളാമെന്നുണ്ട്."
അയാൾ ശാന്തനായി പറഞ്ഞു തുടങ്ങി,
"എനിക്ക് മൂന്ന് കുട്ടികളാണ്.ഏറ്റവും മൂത്തത് പെണ്‍കുട്ടി,പിന്നീടുള്ളത് ഇരട്ടകളാണ്,ആണ്‍കുട്ടികൾ. ഇരട്ടകളിൽ മൂത്തവന് ഞാൻ എന്റച്ഛന്റെ പേരാണ് ഇട്ടിരിക്കുന്നത്,രമേഷ്. അച്ഛന്റെ പേര് രമേശൻ നായർ എന്നായിരുന്നു. ഇളയവൻ രതീഷ്‌.
അഞ്ചാറു ദിവസം മുൻപ് ക്രിസ്മസിന് സ്കൂളുപൂട്ടിയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി അമ്മയെക്കാണാൻ എന്റെ നാട്ടിൽ പോയിരുന്നു, മാവേലിക്കര. അവധിക്കാലത്ത് അനിയന്മാരും മക്കളും എല്ലാവരും അവിടെയെത്തും. അന്ന് കുട്ടികൾ എല്ലാവരും  വെള്ളത്തിലൊക്കെ കളിച്ചതിന്റെയാണോ എന്നറിയില്ല ഇരട്ടകളിൽ ഇളയവൻ രതീഷിനു പെട്ടെന്ന് പനി പിടിച്ചു. അതിനുശേഷം അവൻ എന്തൊക്കെയോ പറയാൻ തുടങ്ങി.മരിച്ചുപോയ  എന്റെയച്ചന്റെ പോലെ സംസാരിക്കാൻ തുടങ്ങി. പിള്ളേര് ആദ്യം വന്ന് എന്തൊ
ക്കെയോ പറഞ്ഞു. ഞങ്ങൾ ആരും കാര്യാക്കിയില്ല.പനി വരുമ്പോ പിച്ചും പേയും ഒക്കെ പറയുമല്ലോ. എന്നാ അവനു അത്ര പനിക്കുന്നുമില്ല. 
എന്നോട് അവൻ ആദ്യം ചോദിച്ചത് , 'എന്റെ പേര് എനിക്കിടാതെ മൂത്തവന് ഇട്ടതെന്തിനാണ്?' എന്നാണ്.

പരിഭ്രമം കലർന്ന ഒരു ചിരിയോടെ ചന്ദ്രസേനൻ ശിവനെ നോക്കി.
"കുട്ടികൾ ഇപ്പൊ എത്രയിലാ പഠിക്കുന്നത്?" ശിവൻ ചോദിച്ചു.
"രണ്ടുപേരും മൂന്നാം ക്ലാസ്സിൽ, മൂത്തവൾ അഞ്ചിലും. അച്ഛൻ മൂത്തവളെ മാത്രമേ കണ്ടിട്ടുള്ളു. ഇവർ ജനിക്കുന്നതിനു ഒരു വർഷം മുൻപ് അച്ഛൻ മരിച്ചു.
അന്ന് അതിനുശേഷം അവൻ അച്ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഒക്കെ വ്യക്തതയില്ലാതെ എന്തൊക്കെയോ പറഞ്ഞു. അമ്മയെ കല്യാണം കഴിക്കുന്ന സമയത്ത് അച്ഛൻ ഭോപ്പാലിൽ ഉണ്ടായിരുന്നു കുറേക്കാലം. അവിടുത്തെ ഒരു തടാകത്തെപ്പറ്റിയെല്ലാം അവൻ വളരെ വ്യക്തമായി പറഞ്ഞു. അത് അമ്മയും ശരി വച്ചു. എല്ലാവരും ശരിക്കു പേടിച്ചു.
ഇന്നലെത്തന്നെ  ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുപോന്നു. ഇവിടെ വന്നു ഫിലിപ്പ് ഡോക്ട്ടറെക്കാണിച്ചു.
"ഇപ്പൊ എങ്ങനെയുണ്ട് ?'' ശിവൻ ചോദിച്ചു.
"പനി മാറിയതോടെ എല്ലാം ശരിയായിട്ടുണ്ട്. പക്ഷെ ഇനിയും അതുപോലെ വല്ലതും..." അയാൾ അസ്വസ്ഥനായി.
"നിങ്ങൾ വിഷമിക്കണ്ടാ.. ഇതൊരു മാനസിക രോഗമോന്നുമല്ല. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്ത്‌ നടക്കുന്നുണ്ട്. ഈ കേസിൽ കുട്ടി തിരികേ നോർമലായ സ്ഥിതിക്ക്.......ഇനി നമുക്കൊന്നും ചെയ്യാനില്ലല്ലോ.എല്ലാം നന്നായില്ലെ ?"
"എനിക്ക് കുട്ടിയെ ഒന്ന് കാണാമോ? ശിവൻ ചോദിച്ചു.
ചന്ദ്രസേനൻ അകത്തേക്ക് നോക്കി വിളിച്ചു ,"മക്കളെ..."
വീടിനു പുറകിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ പുറം ചുറ്റി മുറ്റത്തെക്കോടി വന്നു. വരാന്തയിൽ അപരിചിതനെ കണ്ടപ്പോൾ അവർ ശാന്തരായി നിന്നു.
"ഇങ്ങ് വാ.." ശിവൻ അവരെ അടുത്തേക്ക് വിളിച്ചു.
അനുസരണയോടെ ഇരട്ടകൾ ശിവൻ ഇരിക്കുന്ന അരമതിലിനോട് ചേർന്ന് നിന്നു.
"എന്തെടുക്കുവായിരുന്നു?" ശിവൻ വാത്സല്യത്തോടെ ചോദിച്ചു.
"അപ്പുറത്ത് കളിക്കുവായിരുന്നു" കൂട്ടത്തിലോരാൾ പറഞ്ഞു.
"അവനാ ഇളയത്, രതീഷ്." ഉത്തരം പറഞ്ഞവനെ ചൂണ്ടി ചന്ദ്രസേനൻ പറഞ്ഞു.
ശിവാൻ അവരെ നോക്കിച്ചിരിച്ചു.
കുട്ടികൾ പരസ്പരം സ്വകാര്യത്തിൽ എന്തോ ചെവിയിൽ പറഞ്ഞു. കേട്ടു നിന്നവൻ ശിവന്റെ നീണ്ട മുടിയെ നോക്കി ചിരി ഉള്ളിലോളിപ്പിച്ചു.
"ഈ വണ്ടിയിലാ വന്നെ?" മൂത്തവൻ ചോദിച്ചു.
ശിവൻ തലയാട്ടി. കുട്ടികൾ പടിക്കലേക്കോടി.

കുട്ടികൾ ഗേറ്റിൽ തൂങ്ങി വണ്ടിയെ നോക്കിക്കൊണ്ടിരുന്നു. അവരെ നോക്കിക്കൊണ്ട്‌ ശിവൻ അയാളോട് ചോദിച്ചു,
"ദൈവത്തിൽ വിശ്വാസമുണ്ടോ?"
"ഇല്ല" അയാൾ പറഞ്ഞു.
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപ്പോൾ ശിവൻ അയാളുടെ മുഖത്തേക്ക് നോക്കി.
"നല്ലത്.... അല്ല, വിശ്വാസമുണ്ടായിരുന്നെങ്കിൽ വല്ല പിതൃബലിയോ മറ്റോ ഇടണം എന്ന് പറയാൻ വേണ്ടിയായിരുന്നു."
 "ഡോക്ട്ടർക്ക് ബലിയിടലിലൊക്കെ വിശ്വാസമുണ്ടോ?" 
ശിവൻ ചിരിച്ച് കൈകൾ പതിയെ അകത്തിക്കൊണ്ട് പറഞ്ഞു,
" സയൻസ് വളർന്നുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ബലൂണുകൾ പോലെയാണ്. സയൻസ് വളരുന്നതനുസരിച്ച്‌ ദൈവത്തെ തള്ളി നീക്കുന്നു. തിങ്ങി നിറഞ്ഞു നിൽക്കുന്ന ബലൂണുകൾക്കിടയിലെ ആ കുഞ്ഞു വിടവിന്റെ ശൂന്യതയിലാണ് ദൈവം."
 ശിവൻ പോകാനായി എഴുന്നേറ്റു.
"സയൻസിനു ഉത്തരം തരാനാകാത്ത പലതും ആത്മീയതയിൽ അന്വേഷിക്കേണ്ടി വരും. അതൊരു കുറവായി കണക്കാക്കണ്ട. എഡ് കാളിനെപ്പോലെയുള്ള ലോകോത്തര സൈക്കാറ്റ്രിസ്റ്റുകൾ പറഞ്ഞതാണിത്. അത് തന്നെയാണ് എന്റെ പഠന വിഷയവും ഞാനിവിടെ വരാനുള്ള കാരണവും."ശിവൻ പറഞ്ഞു.
ചന്ദ്രസേനൻ എന്തോ ആലോചനയിൽ മുഴുകി നിശബ്ദനായി ശിവനോപ്പം പടിക്കലേക്കു നടന്നു.
നടക്കുന്നതിനിടെ ശിവൻ പറഞ്ഞു,
"നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു."
ചന്ദ്രസേനൻ ശിവനെ ശ്രദ്ധിച്ചു.
"എന്റെയച്ചനെ ഇതുപോലെ വീണ്ടും കാണാനുള്ള ഭാഗ്യം ഇല്ലാതെപോയല്ലോ എന്നോർക്കുമ്പോൾ... 
 'പും' എന്നാ നരകത്തിൽ നിന്നും അച്ഛനെ രക്ഷിക്കുന്നവനാണ് പുത്രൻ, ചിലപ്പോ കേട്ട് കാണും പുരാണത്തിലുള്ളതാണ്. അച്ഛന് വല്ല ആഗ്രഹങ്ങൾ ബാക്കിയുണ്ടായിരുന്നെങ്കിൽ അവനെക്കൂട്ടിക്കൊണ്ടുപോയി ഉടനെയത് സാധിച്ചു കൊടുക്കണം."

അവർ വണ്ടിക്കരികിലെത്തി. കുട്ടികൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 
ശിവൻ ഇളയ കുട്ടിയുടെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു. 
പടി പടിയായി നിറഞ്ഞു താഴെക്കൊഴുകുന്നൊരു വെള്ളച്ചാട്ടം പോലെ മൂന്നു തലമുറകൾ നിരന്നു നിൽക്കുന്നതവനിൽ കണ്ടു.

കുട്ടികളോട് യാത്ര ചോദിച്ച് ശിവൻ വാനിൽ കയറി. 
ചന്ദ്രസേനനോടായി ശിവൻ പറഞ്ഞു,"എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഫിലിപ്പിനെ അറിയിക്കണം. വരട്ടെ ."

നിറക്കൂട്ടിലെവിടെയോ സമാധാനത്തിന്റെ ചിന്ഹം പതിച്ചിരുന്ന വാനിന്റെ ഡോർ അടഞ്ഞു.ഡോർ അടഞ്ഞ ശബ്ദം കേട്ട് വാനിന്റെ പുറകിൽ  ഉറങ്ങിക്കിടന്നിരുന്ന ഒരു ചുവന്ന കൊക്കെർസ്പാനിയൽ നായ ജനലിലൂടെ പുറത്തു നിന്നിരുന്ന കുട്ടികളെ നോക്കി. വണ്ടി ചലിച്ചു തുടങ്ങി.

വാനിനു പുറകിൽ കെട്ടി വച്ചിരുന്ന സൈക്കിൾ കണ്ടപ്പോൾ കുട്ടികൾ ആഹ്ലാടതോടും അത്ഭുതത്തോടും കൂടി ചോദിച്ചു,
"ഹായ് സൈക്കിൾ....ആരാ അച്ഛാ ആ വന്ന ആൾ?"
ചന്ദ്രസേനൻ ഉത്തരം നല്കാതെ വാൻ പോയ വഴിയെ നോക്കി നിന്നു. 

Thursday, October 29, 2015

നോവൽ അദ്ധ്യായം 6 : ഡേവിസ്

എറോഡ്രോം പിന്നിട്ടു ഞാൻ പാലത്തിലെത്തി. വായുവിനെ കീറിമുറിക്കുന്ന ശീല്ക്കാര ശബ്ദത്തോടെ പിന്നിൽ വിമാനങ്ങൾ പറന്നുയരുന്നുണ്ടായിരുന്നു. വണ്ടി കയറിയപ്പോൾ, കപ്പലുകൾക്ക് വഴി മാറിക്കൊടുക്കുന്ന ആ കറുത്ത പാലം ആടുന്ന പോലെ തോന്നി. സന്ധ്യയായത്തോടെ കായലിലൂടെ വെളിച്ചം വിതറിക്കൊണ്ട് ജങ്കാറുകൾ ഒരു തിമിംങ്കലത്തെപ്പോലെ ഇഴഞ്ഞു നീങ്ങുന്നുണ്ട്.
അക്വേഷ്യമരങ്ങൾ ഇരുവശവും നിൽക്കുന്ന വഴികളും,
നേവൽബേസും, കപ്പൽശാലയും, 
മറേൻ ഡ്രൈവിലെ ഒരിക്കലും പണിതീരാത്ത അംബരചുംബിയും,ഇളം നീലയും വെള്ളയും നിറമണിഞ്ഞ തെരുവ് വിളക്കുകളും പിന്നിട്ടുകൊണ്ട് വാൻ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ഡേവിസിന്റെ വീടെത്തിയപ്പോഴേക്കും ഇരുട്ട് വീണിരുന്നു. മറിയത്തള്ള  ഗേറ്റ് തുറന്നു തന്നു.
"എന്തൊക്കെയുണ്ട് മറിയചേടത്തി ?" 
"ഓ... എന്നാ പറയാനാ... " ഗേറ്റിൽ പിടിച്ചു നിന്നുകൊണ്ട് അവർ ചിരിച്ചു.
"ഡേവിസ് ഇല്ലേ ?"
"ഓ... അകത്തുണ്ട്".
ശബ്ദം കേട്ട് ഡേവിസ് വീടിനു പുറത്തേക്കു വന്നു, പുറകെ അയാളുടെ ആറു വയസ്സുകാരൻ മകൻ ജെറിയും. വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്കു നടക്കവേ ഡേവിസ് ഇട്ടിരുന്ന ഖദർ വസ്ത്രത്തെ നോക്കി ശിവൻ കളിയാക്കി ചോദിച്ചു.
"വീടു പണിയും പാലം പണിയും ഒക്കെ നിർത്തി നീ അപ്പച്ചന്റെ പോലെ രാഷ്ട്രീയത്തിലേക്കിറങ്ങിയോ?"
"ഓ.. ഇനി അതോക്കെയെ രക്ഷയുള്ളൂ." ഡേവിസ് ചിരിച്ചുകൊണ്ട് ശിവന്റെ തോളിൽ കൈ വച്ചു.
"നരച്ചു തുടങ്ങിയല്ലോടാ... മുടിയൊക്കെ നീട്ടി വളർത്തി... ഇപ്പൊ തനി ഒരു ഹിപ്പിയായിട്ടുണ്ട്" ഡേവിസ് പറഞ്ഞു.
"കഷണ്ടിക്കാർ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല, അല്ലെടാ മോനെ?" ശിവൻ ജെറിമോനോടായി ചോദിച്ചു.
ഡേവിസിന്റെ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട് അവൻ തലയുയർത്തി ഡേവിസിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
"ഇവൻ വലുതായല്ലോ ! നമ്മളിപ്പോ കണ്ടിട്ട് രണ്ടു വർഷം..." ശിവൻ ഒര്തെടുക്കാൻ ശ്രമിച്ചു.
"രണ്ടോന്നുമല്ല.മൂന്നു വർഷം കഴിഞ്ഞു... നീ വാ.." ഡേവിസ് വീടിനകത്തേക്ക് നടന്നു.
പെട്ടെന്ന് പുറത്തേക്കു നോക്കി മറിയതള്ളയോടായി ശിവൻ ഉറക്കെ വിളിച്ചു പറഞ്ഞു,
" ചെടത്തിയെയ്... വണ്ടീന്ന് ആ നായിനെ ഒന്ന് തുറന്നു വിട്ടേക്ക്... പേടിക്കണ്ട അതൊന്നും ചെയ്യില്ല.." 
കോപ്പർ വണ്ടിയിൽ നിന്നിറങ്ങി ആ മതിൽക്കെട്ടിനുള്ളിൽ ഓടിനടക്കുന്നതും നോക്കി ജെറി ഇറയത് നിന്നു.

"അപ്പച്ചനുണ്ടോ?" വീട്ടിലേക്കു കയറുമ്പോൾ ശിവൻ ഡേവിസിനോട് സ്വകാര്യത്തിൽ ചോദിച്ചു.
"ഇല്ല, ലീഡറെക്കാണാൻ തിരിവനതപുറത്തുപോയിരിക്കുവാ.." ഡേവിസ് പറഞ്ഞു.
സംസാരം കേട്ട് അടുക്കളയിൽ നിന്നും ഡേവിസിന്റെ ഭാര്യ കൈ തുടച്ചു കൊണ്ട്  സ്വീകരണ മുറിയിലേക്ക് വന്നു.
"എത്തിയോ?" അവർ ചിരിച്ചു കൊണ്ട് ശിവനോട് ചോദിച്ചു.
"ങാ.. റേച്ചൽ ഡേവിസ്... അകത്തു മീൻകറിയൊക്കെ ഉണ്ടാക്കുകയായിരുന്നെന്ന്നു തോന്നുന്നു. നല്ല നസ്രാണി മീൻകറി കൂട്ടിയ കാലം മറന്നു. ഞാനിവിടെ രണ്ടു മൂന്നു ദിവസം ഉണ്ടാകും, വിവിധ തരത്തിലുള്ള മീൻകറികളായിക്കോട്ടേ.."
"ഓ...ശരി. ഇതെന്തുപറ്റി, ഇത്തവണ ഒറ്റക്കൊള്ളോ? മദാമ്മക്കുട്ടികളെ ആരെയും കൂട്ടു കിട്ടിയില്ലേ?" റേച്ചൽ ചോദിച്ചു.
"ഒന്നിനെ തലയിൽ നിന്നോഴിച്ച് എയർ പോർട്ടിൽ വിട്ടിട്ടു വരുന്ന വഴിയാ.."ശിവൻ പറഞ്ഞു. 
ഡേവിസിനെ ചൂണ്ടിക്കാണിച്ചു ശിവൻ ചോദിച്ചു,
"ങാ, ഇവനിതെന്തിനുള്ള പുറപ്പാടാ? തടിവച്ചു കുടവയറും ചാടി, ഒരുമാതിരി...റെച്ചലാണെങ്കിൽ ദിനംപ്രതി ചെറുപ്പവും ആയി വരുന്നു."
അവൾ ചിരിച്ചു.
ശിവൻ തുടർന്നു,"പണ്ട് ഞാൻ പുറത്തു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇതുപോലൊരു കേസ് ഉണ്ടായിരുന്നു. പ്രശസ്തനും സുന്ദരനുമായ തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ നോക്കാതിരിക്കാനായി ഒരു സ്ത്രീ- അവർക്ക് നല്ല തടിയുണ്ടായിരുന്നു, അവർ ഭർത്താവറിയാതെ ദിവസവും ഭക്ഷണത്തിലൂടെ ഹോർമോണ്‍ ഗുളികകൾ അരച്ചുചേർത്ത് കൊടുത്തിരുന്നു. അങ്ങനെ ഭർത്താവ് പ്രായത്തിനു മുൻപേ തടിച്ചു കിഴവനായി മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ഭാര്യയിൽ തന്നെ ഒതുങ്ങിക്കൂടി."

"പെണ്നല്ലേ ജാതി, ഇവയ്റ്റകൾ ഈ കമ്മ്യൂണിസ്ററ്റുകാരുടെ കാര്യം പറഞ്ഞ പോലെയാ. മുതലാളിമാരെ വലിച്ചു താഴെയിട്ടുകഴിഞ്ഞാ സമത്വമായി എന്നു വിചാരിക്കുന്ന പോലാ..." ഡേവിസ് പൊട്ടിച്ചിരിച്ചു.
"ഇതിലെന്റെ കുഴപ്പമൊന്നുമില്ല. കൂട്ടുകാരനോട് ഈ വലിച്ചു വാരിയുള്ള തീറ്റ കുറക്കാൻ പറയ് ശിവാ.., അല്ലെങ്കിൽ തന്നെ ഈ മൊതലിനെ ഞാനല്ലാതെ ആര് നോക്കാനാ..." ചിരിച്ചു കൊണ്ടവൾ അടുക്കളയിലേക്കു പോയി.

"കുപ്പിയൊന്നും ഇരിപ്പില്ലേ?" ശിവൻ സ്വകാര്യത്തിൽ ഡേവിസിനോട് ചോദിച്ചു.
"നീ വേണമെങ്കിൽ മുറിയിൽ പോയി ഒന്ന് ഫ്രഷ്‌ ആയിട്ടുവാ, കുറെ പറയാനുണ്ട്." ഡേവിസ് പറഞ്ഞു.
"പിന്നെ, ഫ്രഷ്‌ ആവാൻ !... നീ കുപ്പിയെടുക്ക്" ശിവൻ അക്ഷമനായി.
"ചേടത്തിയേയ്.. രണ്ടു കസേര വെളിയിലെക്കിട്ടോ.." ഡേവിസ് വിളിച്ചു പറഞ്ഞു.
"നീ ഇരിക്ക്, ഞാൻ സാധനങ്ങൾ എടുത്തോണ്ട് അങ്ങോട്ടു വരാം".ഡേവിസ് മുകളിലേക്ക് പോയി.


പുറത്ത് ജെറിമോൻ കോപ്പറുമായി കളിക്കുന്നത് ശിവൻ നോക്കി നിന്നു. അപ്പോഴേക്കും മറിയച്ചേടത്തി പുറത്തെ പുൽതകിടിയിൽ ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു.
"ഇന്ന് രണ്ടാളും കൂടി നേരം വെളുപ്പിക്കോ?" തിരികെ പോകുന്ന വഴി ചേടത്തി കളിയാക്കി ചോദിച്ചു.
ശിവൻ തിരികെ അർഥം വച്ച് മൂളുക മാത്രം ചെയ്തു.

അല്പ്പ സമയത്തിനു ശേഷം ഡേവിസ് കുപ്പിയും ഗ്ലാസ്സുമായി എത്തി.
"ജോണി വാക്കറാണ്, നിനക്ക് വിസ്ക്കി കുഴപ്പമില്ലല്ലോ അല്ലെ?" ഡേവിസ് ചോദിച്ചു.
"എന്തായാലും വിഷം തന്നെയല്ലേ... നീയോഴിക്ക് "
ഡേവിസ് മദ്യം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ശിവൻ ചോദിച്ചു,
"എന്താ നീ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് ?" 
"പറയാം...നമുക്ക് വയനാട്ടിൽ ഒരു കാപ്പി എസ്റ്റേറ്റ്‌ ഉണ്ട്.ഒരു ആയിരം ഏക്കർ അടുപ്പിച്ചുണ്ടത്. അപ്പച്ചൻ മന്ത്രിയായിരിക്കുന്ന കാലത്ത് ഒപ്പിച്ചെടുത്തതാണ്. പക്ഷെ ഇപ്പൊ അവിടെയൊരു  പ്രശ്നം."
ശിവൻ ചോദ്യ രൂപേണ മൂളി.
"പ്രേതബാധ"
"പ്രേതബാധയോ, കാപ്പി തൊട്ടതിനോ?" ശിവൻ ചിരിച്ചു.
"തമാശയല്ല. പണിക്ക് ആളെക്കിട്ടുന്നില്ല. പച്ചവെളിച്ചം, ചാത്തനേറ്, ബാധകൂടൽ എന്ന് വേണ്ട പല പല കഥകളാണ് പറയപ്പെടുന്നത്‌. ആദിവാസികളായിരുന്നു പ്രധാനമായും അവിടുത്തെ പണിക്കാർ. അവർ വരാതായത്തോടെ പുറത്ത് കൂർഗിൽ നിന്നൊക്കെ പണിക്കാരെ കൊണ്ടു വന്നു. ഇപ്പൊ അവരും തിരികെ പോകാനായി നില്ക്കുകയാണ്."
"കാരണം" ശിവൻ ചോദിച്ചു 
"കഴിഞ്ഞ ദിവസം എസ്റ്റേറ്റ്‌ മാനേജരുടെ ഭാര്യടെ ദേഹത്ത് എന്തോ ബാധ കൂടി. എന്ത് ചെയ്യും എന്നറിയാതെ ഞാനാകെ വിഷമിചിരിക്കുംപോഴാണ്  നീ വിളിക്കുന്നത്‌, നീ എന്നെയൊന്നു സഹായിക്കണം."
"ഛെ.. ഇത്രെയേ ഒള്ളോ.. ഞാൻ വിചാരിച്ചു....ങാ.. ആട്ടെ,നിന്റെ തോട്ടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാരൊക്കെ എങ്ങിനെയാ.., അല്ല,ചോദിക്കാൻ കാരണം ഈ ചാത്തനേറ്‌ എന്ന് പറയുന്നതൊക്കെ പൊതുവേ അസൂയക്കാരായ അയൽവാസികൾ എന്തെങ്കിലും ഉദ്ധേശത്തോടെ ചെയ്യുന്ന ഊന്നായിട്ടാണ് കണ്ടിട്ടുള്ളത്." ശിവൻ പറഞ്ഞു.
ഡേവിസ് താല്പ്പര്യപ്പൂർവ്വം മുന്നോട്ടാഞ്ഞിരുന്നു.
"ശരിയാണ് , ഇതിനിടയിൽ അങ്ങിനെയൊരു കളി നടക്കുന്നുണ്ടോ എന്നും അന്വേഷിക്കണം.കാപ്പിയുടെ മാർക്കറ്റ് കുറച്ചുകാലമായി ഇടിഞ്ഞു നില്ക്കുകയാണ്.അവിടെ ചെറുതും വലുതുമായി ഒരുപാട് തോട്ടം ഉടമകളുണ്ട്. ഈ ഓരോരോ തോട്ടങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടാറ്റാ- ബിനാമി പേരിൽ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ടാറ്റയുടെ പേരുകേട്ട് ആൾക്കാർ വില കൂട്ടാതിരിക്കാനാണ് ബിനാമിയെ വച്ച് വാങ്ങിപ്പിക്കുന്നത്. അവർക്ക് ചിലപ്പോൾ നമ്മുടെ തോട്ടത്തിലും കണ്ണുണ്ടാവാം. ഇങ്ങനെയൊരു പ്രശ്നമുണ്ടാക്കി തോട്ടം ചുളുവിൽ തട്ടിയെടുക്കാൻ വല്ല പദ്ധതിയും ഇതിനു പുറകിലുണ്ടോ എന്നറിയണം. നീയവിടെ വരെപ്പോയി കാര്യങ്ങളൊക്കെ ഒന്നന്വേഷിക്കണം"
"ഏറ്റു..."രണ്ടു കൈകളും വായുവിൽ ഉയർത്തിക്കൊണ്ട് ശിവൻ പറഞ്ഞു.
സമാധാനത്തിന്റെ ഒരു നെടുവീർപ്പോടെ ഡേവിസ് തന്റെ ആദ്യത്തെ ഗ്ലാസ് കാലിയാക്കി.
"നിനക്കവിടെ എന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ താമസിക്കാം.മാനേജറെ ഞാൻ വിളിച്ചു പറയാം." ഡേവിസ് പറഞ്ഞു.
"അതൊന്നും വേണ്ട. എനിക്കൊരു വീടുണ്ട്." ശിവൻ വാനിനെ ചൂണ്ടിക്കാണിച്ചു.
"എന്റെ പോക്കിനെക്കുരിച്ചോ താമസത്തേക്കുറിച്ചോ ഓർത്ത് നീ വിഷമിക്കണ്ട. നിന്റെ ആളായിട്ടല്ല ഞാൻ അങ്ങോട്ട്‌ പോകുന്നത്, അതുകൊണ്ടുതന്നെ എനിക്ക് നിന്റെ ബംഗ്ലാവിൽ താമസിക്കാനാകില്ല. പക്ഷെ, എനിക്കവിടെ നല്ല ഭക്ഷണവും വൃത്തിയുള്ള ടോയ് ലറ്റും എർപ്പാടാക്കിതരാൻ നിന്റെ മാനേജരോട് സ്വകാര്യമായി പറയണം, നിർബന്ധം."
"അതിനെന്താ... അത് ഞാനിപ്പോതന്നെ റഫീക്കിനെ വിളിച്ചു പറഞ്ഞേക്കാം" ഡേവിസ് പറഞ്ഞു.
വായ്‌ മുട്ടിക്കാതെ ഒരുഗ്ലാസ് മദ്യം വായിലേക്കൊഴിച്ചു.

കാർ പോർച്ചിൽ നിന്ന് കൊപ്പരിന്റെ കുരകേട്ട് അവർ അവിടേക്ക് ശ്രദ്ധിച്ചു. ജെറി അവനുമായി കളിച്ചു കൊണ്ട് നില്ക്കുന്നു.
"എടാ, ഇങ്ങു പോ..അതിനെ ഉപദ്രവിക്കല്ലേ.. നീ കടി മേടിക്കും." ഡേവിസ് മകനോട്‌ വിളിച്ചു പറഞ്ഞു.  
"ഏയ് , അവൻ കടിക്കുകയോന്നുമില്ല" ശിവൻ അടുത്ത ഗ്ലാസ്‌ നിറക്കുന്നതിനിടെ പറഞ്ഞു. 
"നിന്റെ കണ്‍സ്ട്രക്ഷൻ ബിസിനസ് ഒക്കെ എങ്ങിനെ പോകുന്നു?" ശിവൻ ചോദിച്ചു  
"കുഴപ്പമില്ല, ചില ലേബർ പ്രശ്നങ്ങളോക്കെയുണ്ട്"
"ശരിക്കും കെട്ടിടങ്ങളാണ് ഒരു നാടിന്റെ സംസ്കാരത്തിന്റെയും ആ നാട്ടിലെ ആളുകളുടെ അഭിരുചിയുടേയും  മുഖമുദ്ര, അല്ലെ ? 'സിവിൽ ഈസ്‌ ആക്ച്വലി സിവിലൈസെഷൻ...' 
ഇപ്പൊ  ഈഫൽ ടവർ എന്ന് പറയുമ്പോ പാരിസ്, സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്ന് പറയുമ്പോൾ ന്യൂ യോർക്ക്‌... എത്ര മനോഹരങ്ങളായ വാസ്തുശില്പങ്ങളാണവ. നമുക്കുള്ളതാണെങ്കിൽ പഴയ  ഒരു വൃത്തികെട്ട താജ് മഹലും. നമ്മുടെ വാസ്തു ശില്പ്പ അഭിരുചി ഇന്നും താജ് മഹലിനെ ചുറ്റിപ്പറ്റി കുരുങ്ങിക്കിടക്കുകയാണ്, അതിൽ നിന്ന് ഒട്ടും വളരാനും പോകുന്നില്ല."
"വാസ്തുശിൽപത്തെക്കുറിച്ച് ആധികാരികമായിപ്പറയുന്ന നിനക്ക് ഒരു വീട് വച്ച് താമസിച്ചു കൂടെ, കാശില്ലാഞ്ഞിട്ടല്ലല്ലോ?" ഡേവിസ് ഗൌരവത്തിൽ ചോദിച്ചു.
"ഓരോ മനുഷ്യരുടെയും മനസിനിണങ്ങുന്ന രീതിയിലായിരിക്കണം വീട്. സ്ഥിരമായ എന്തും എനിക്ക് പെട്ടെന്ന് മടുക്കും എന്ന് നിനക്കറിയാമല്ലോ.വണ്ടി ആകുമ്പോൾ ആ പ്രശ്നമില്ല. ഓരോ പ്രഭാതത്തിലും കണ്ണ് തുറക്കുമ്പോൾ പുതിയ ഓരോരോ മനോഹര തീരങ്ങൾ, കാണാൻ ഭംഗിയുള്ള സ്ഥലങ്ങളിൽ വണ്ടി നിർത്തി രണ്ടു ദിവസം താമസിച്ച് പിന്നെയും യാത്ര.യാത്രയിൽ കൂട്ട് കിട്ടുന്ന മദാമ്മകൾ. ഹാ...മനോഹരം." ശിവൻ സംസാരത്തിനിടെ ഗ്ലാസ്സിൽ മദ്യം നിറച്ചു കൊണ്ടിരുന്നു.
"നിന്റെ ജീവിതം കാണുമ്പോൾ എനിക്ക് ചെറിയ അസൂയയൊക്കെ ഇല്ലാതില്ല" ഡേവിസ് പറഞ്ഞു.
ഒരു ചെറിയ ചിരിയോടെ ശിവൻ പറഞ്ഞു,
"തുറഞ്ഞു പറഞ്ഞതിന് നന്ദി, എന്നാപ്പ്പിന്നെ ഞാനും ഒരു കാര്യം തുറന്നു സമ്മതിച്ചേക്കാം. നീയും നിന്റെ കുടുംബവും ആയിട്ടു മാത്രമേ ഈ ലോകത്ത് എനിക്കൊരു സ്ഥിര ബന്ധമൊള്ളൂ, ബാക്കിയെല്ലാം ഓർമ്മയിൽ നിർത്തേണ്ടതില്ലാത്ത അപരിചിത മുഖങ്ങൾ. മൂന്നു നാല് വർഷങ്ങൾ കൂടുമ്പോൾ നിന്നെ ഞാൻ ഇങ്ങനെ വന്നു കാണുന്നത് എന്തിനാണെന്നറിയാമോ? എനിക്ക് നഷ്ടപ്പെട്ടു പോയ എന്നെ ഒരു പ്രതിഫലനം പോലെ ഞാൻ നിന്നിൽ കാണുന്നു. ഒരേ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ രണ്ടുപേർ എടുത്ത തീരുമാനങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതരം ജീവിതം നയിക്കുന്നു എന്ന് മാത്രം. വാസ്തവത്തിൽ നമ്മൾ രണ്ടു പേരല്ല, ഇവിടെ ഒരാളെ ഒള്ളു. വിവാഹം കഴിച്ചു കുടുംബസ്ഥനായി കഴിയുന്ന എന്നെ തന്നെ കാണുവാനാണ് ഞാനിവിടെ വരുന്നത്."
"വിവാഹത്തോട് ഇത്ര വെറുപ്പാണോ ഇപ്പോഴും ?" ഡേവിസ് ചോദിച്ചു.
ശിവൻ ഒരു ചിരിയോടെ പറഞ്ഞു, "സ്ത്രീകളെ ഒരു കാര്യത്തിനോഴിച്ച് സ്നേഹിക്കാവുന്ന ഒരു കാലം വരുമ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ എന്റെ അച്ഛന്റെ ഗതിയായിത്തീരും എനിക്കും.വർഷങ്ങളോളം കൂടെ ജീവിച്ച് അച്ഛനെ ചതിച്ച് ഒടുവിൽ ഞങ്ങളെയുപെക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ ആ സ്ത്രീയെ മറക്കാൻ സാധിക്കുന്ന കാലത്ത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കാം. സ്വാർത്ഥകളാണെല്ലാം..സ്വാർഥകൾ....." 
ശിവൻ ഗ്ലാസ്സെടുത്തു, വെള്ളമോഴിക്കാത്ത മദ്യം അയാളിലേക്ക് കത്തിയിറങ്ങി.

ഡേവിസിന് ശിവനെ തടയാൻ തോന്നിയില്ല. ശിവൻ ആ കുപ്പി കാലിയാക്കി.
"വല്ലാത്ത കുടിയാണല്ലോടാ ഇത്?" ഡേവിസ് അതിശയപ്പെട്ടു. 
"ഇപ്പൊ കുടിക്കാറില്ല, കഞ്ചാവാ ഇഷ്ടം. ഇവിടെ ഇപ്പൊ ജെറിമോൻ ഒക്കെയുള്ളതുകൊണ്ടാ..."
"വാ, നല്ല വിശപ്പ്‌ വല്ലതും കഴിക്കാം" ഡേവിസ് പറഞ്ഞു 
അവർ ആടിയാടി അകത്തേക്കു നീങ്ങി.
റേച്ചൽ ഉറങ്ങിയിരുന്നില്ല.
"ചെടത്തിയുറങ്ങിയോ" ശിവൻ ചോദിച്ചു 
"പിന്നെ, പാതിരയായില്ലേ? അവർക്ക് രാവിലെ എഴുന്നെൽക്കേണ്ടാതാ.." അവൾ പറഞ്ഞു. 
ഭക്ഷണത്തിന് ശേഷം ശിവന് ശുഭരാത്രി നേർന്ന് ഡേവിസ് മുകളിലെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു.
പതറിയ കാലദികലുമായി ശിവൻ തന്റെ മുറി ലക്ഷ്യമാക്കി നടന്നു.
റേച്ചൽ മേശപ്പുറത്തു നിന്നും പാത്രങ്ങൾ എടുത്തു വയ്ക്കുന്ന ശബ്ദം കേട്ട് ശിവൻ തിരിഞ്ഞു നോക്കി.
അയാൾ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.
അൽപ്പം കഴിഞ്ഞാണ് റേച്ചൽ ശിവനെ ശ്രദ്ധിച്ചത്. എന്തുവേണമെന്ന് അവൾ ശിരസ്സുയർത്തി ആംഗ്യത്തിൽ ചോദിച്ചു.
അയാൾ നിശബ്ദനായി നിന്നിടത്തു നിന്നനങ്ങാതെ അവളെ തുറിച്ചു നോക്കി നിന്നു.
അയാളുടെ കണ്ണുകളിലെ അസ്വാഭാവികത അവളിൽ പേടിയെത്തിച്ചു. വിശാലമായ ആ ഹാളിൽ ഘടികാര ശബ്ദം ഹൃദയമിടിപ്പിന്റെ താളത്തിൽ അടിച്ചുകൊണ്ടിരുന്നു. 
അവൾ ജോലി തുടർന്നു. മേശ വൃത്തിയാക്കുന്നതിനിടയിൽ അവൾ ഒളികണ്ണിട്ട് അയാളെ ശ്രദ്ധിച്ചു.
അയാൾ പേടിപ്പെടുത്തുന്ന ഒരു പ്രതിമ പോലെ അവളെ മിഴിച്ചു നോക്കി നിന്നു.
അവൾ അസ്വസ്ഥതയോടെ സാരി വലിച്ചിട്ടു.
വേഗത്തിൽ വൃത്തിയാക്കി പാത്രങ്ങൾ എടുത്ത് അവൾ അടുക്കളയിലേക്ക് പോയി.
അടുക്കളയിലെത്തി എന്ത് ചെയ്യണമെന്നറിയാതെ അവൾ അലപ്പ സമയം അവിടെ നിന്നു. അടുക്കളയിൽ നിന്നും പുറത്തേക്കു വരാൻ അവളുടെ ഉള്ളിൽ ഭയം തോന്നി.
"മറിയച്ചേടത്തിയെ വിളിച്ചെഴുന്നെൽപ്പിച്ചാലോ" അവളോർത്തു.
ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ ഹാളിലേക്ക് സ്വാഭാവികമായി നടന്നു.
അയാൾ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. 
റേച്ചൽ ദീർഘനിശ്വാസത്തോടെ വിളക്കുകളണച്ച് മുറിയിലേക്ക് നടന്നു.


പിറ്റേന്ന് രാവിലെ ശിവൻ വണ്ടിയുമായി അപ്രത്യക്ഷനായിരുന്നു.
"ഇവനിതെന്തുപറ്റി ഒരു വാക്ക് പോലും പറയാതെ..." ഡേവിസ് ആരോടെന്നില്ലാതെ പറഞ്ഞു.
ഇതുകേട്ട് വീടിന്റെ  ഉമ്മറത്ത് ഉണ്ടായിരുന്ന മറിയതള്ള പറഞ്ഞു,
"കുഞ്ഞ് വയനാട്ടിലേക്ക് പോകുവാണെന്ന് പറയാൻ പറഞ്ഞു. രാവിലെ ആറുമണിക്ക് ഞാൻ മുറ്റമടിക്കാൻ വന്നപ്പോൾ ഗേറ്റ് തുറക്കുന്നതും കാത്തു നിൽക്കുകയായിരൂന്നു."
"അതിനു ഇത്ര രാവിലെ പോകേണ്ട കാര്യമുണ്ടോ..?" ഡേവിസ് ദേഷ്യത്തിൽ പറഞ്ഞു.

പുറത്തെ അവരുടെ സംസാരം അടുക്കളയിലെ ജോലിക്കിടയിൽ റേച്ചൽ ഒരു ചെവികൊണ്ട് കേട്ടു. അടുപ്പിൽ ഏതു നിമിഷവും പുറത്തേക്കു ചീറ്റാവുന്ന പ്രഷർ കുക്കറിന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് അവൾ മൂകയായി നിന്നു.


നോവൽ അദ്ധ്യായം 5 : പ്രണയം


പട്രീഷ്യ തീരം വിട്ടതോടെ ലിണ്ട റിസോർട്ടിലെ മുറിയോഴിഞ്ഞു കൊടുത്തു. അവൾ ശിവനോപ്പം താമസമാരംഭിച്ചു. പുതുവത്സരപ്പിറവി കഴിഞ്ഞതോടെ തീരം വീണ്ടും ശാന്തമായിതുടങ്ങി. കൂടാതെ
ഇന്ദിരാ ഗാന്ധിയുടെ മരണത്തോടനുബന്ധിച്ചുണ്ടായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ വിളിക്കുവാൻ തുടങ്ങിയിരുന്നു. അത് സീസണെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. 

മൂന്നു മാസങ്ങൾക്കു ശേഷം വേനലിന്റെ തുടക്കത്തിലെ ഒരു സന്ധ്യയിൽ അവർ കോവളം വിട്ടു. ശിവന്റെയോപ്പമുള്ള പുതിയ ജീവിതത്തിൽ ലിണ്ട ഒരു തിരിച്ചുപോക്കിനെക്കുറിച്ചു പോലും മറന്നു തുടങ്ങിയിരുന്നു. 
പാതിരാത്രിയോടെ അവർ ആലപ്പുഴയിലെത്തി. ചില ദീർഘദൂര ലോറികൾ ഒഴിച്ചാൽ ഹൈവേയിൽ വണ്ടികൾ ഒന്നും തന്നെയില്ല. വണ്ടിയിൽ താഴ്ന്ന ശബ്ദത്തിൽ വച്ചിരുന്ന പാട്ട് കേട്ട് കോപ്പർ പുറകിൽ ചുരുണ്ടുകിടന്നുറങ്ങി.ശിവന്റെ മിനോൾട കാമെറയിൽ മുൻ സീറ്റിലിരുന്നു ലിണ്ട രാത്രിചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ശിവൻ നിശബ്ദനായിരുന്നു.

"മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതകൾ അറിയാമോ ശിവന്?" വണ്ടിയോടിക്കുന്നതിനിടയിൽ അയാൾക്കുറക്കം വരാതിരിക്കാനായി അവൾ സംസാരം തുടങ്ങി വച്ചു.
"ങും..?" താല്പ്പര്യക്കുറവ് പുറത്തു കാണിക്കാതെ ചോദ്യ രൂപേണ അയാൾ മൂളി.
"പുതുമോടി പിടിച്ചു നിർത്താൻ വൃഥാ ശ്രമിക്കുന്നവരാണ് മലയാളികൾ.." അവൾ പറഞ്ഞു.
"എങ്ങനെ ?"
"കാറും സ്കൂട്ടറും മേടിച്ചാൽ കുറെ കാലം വരെ അതിന്റെ പ്ലാസ്റിക് കവർ സീറ്റിൽ നീന്നും ഊരില്ല. ബുദ്ധിമുട്ടി അതിനു പുറത്തിരുന്നു അസ്വസ്ഥതയോടെ യാത്ര ചെയ്യും എല്ലാവരും...അതുപോലെ തന്നെ വിലക്കൂടിയ ഭംഗിയുള്ള മേശ വീടുകളില മേടിച്ചിട്ടിട്ട് തുണി കൊണ്ടോ പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ടോ അത് കേടുവരാതെ മൂടിയിടും.." അവൾ പറഞ്ഞു 
ശിവൻ പുഞ്ചിരിച്ചു കൊണ്ട് ഗൌരവത്തോടെ പറഞ്ഞു," നല്ല പഠനം"

ശിവനെ അല്പ്പസമയം നോക്കിയിരുന്ന ശേഷം അവൾ ചോദിച്ചു, "എന്തുപറ്റി? കുറച്ചു ദിവസമായി ഞാൻ പറയണം എന്ന് വിചാരിക്കുന്നു. ശിവൻ ഈയിടെയായി ഒന്നും തന്നെ എന്നോട് സംസാരിക്കാറില്ല."
"ഏയ്‌, ഒന്നുമില്ല... നിനക്ക് തോന്നുന്നതാ.." അവൻ അവളെ നോക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അവൾ കാമെറാക്കണ്നിലൂടെ പുറം ലോകത്തെ നോക്കി കൊണ്ടിരുന്നു.
"ഇത് നല്ല കാമെറയാണ്.. ശിവൻ ഇതെവിടന്നു വാങ്ങിച്ചതാണ്?" അവൾ ചോദിച്ചു.
അൽപ്പ സമയത്തെ നിശബ്ദതക്കുശേഷം അവൻ ഉത്തരം പറഞ്ഞു," അത് എനിക്ക് പട്രീഷ്യ തന്നതാണ്."
 അവൾ പതിയെ കാമെറ മടിയിൽ വച്ച് ശിവനെ നോക്കിയിരുന്നു.

"അവൾക്കു ശിവനെ ഇഷ്ടമായിരുന്നു, അല്ലെ?" ഒരു ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചു.
ശിവൻ നിശബ്ദനായിരുന്നു.
അവർക്കിടയിൽ നിശബ്ദതയ്ക്കു ഊർന്നിറങ്ങാൻ വേണ്ടത്ര സമയം ശിവൻ കൊടുത്തു.


നോവൽ അദ്ധ്യായം 4 : ഹിപ്പി

കൊപ്പറിന്റെ കുരകേട്ടാണ് ശിവൻ രാവിലെ എഴുന്നേറ്റത്. ഉറക്ക ചടവോടെ അയാൾ സമയം നോക്കി. പന്ത്രണ്ടു മണി. വാനിന്റെ പിൻഭാഗത്ത്‌ നിവർത്തിയിട്ടിരുന്ന കിടക്കയിൽ അയാൾ അലസനായി എഴുന്നേറ്റിരുന്നു. അയാൾ സൂര്യനെ നോക്കി.പന്ത്രണ്ടു മണിയായിക്കാണണം.
കൈ നീറുന്നുണ്ടായിരുന്നു. ശിവൻ പച്ചകുത്തിയ ഭാഗം ശ്രദ്ധിച്ചു. അവിടം നീരു വച്ച് ചുവന്നു കിടക്കുന്നു. അർദ്ധനഗ്നനായിരുന്ന അയാൾ കിടക്കയുടെ വശത്തായി സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ഗണപതിയുടെ ചിത്രമുള്ള കൈയ്യില്ലാത്ത ഒരു ബനിയനെടുത്തിട്ടു.
ഒരു കുപ്പി വെള്ളവും ബ്രഷുമെടുത്തു അയാൾ പുറകുവശത്തെ ഡോർ തുറന്നു പുറത്തിറങ്ങി. കോപ്പർ ശിവനെതള്ളിമാറ്റി ധൃതിയിൽ ചാടിപ്പുറത്തിറങ്ങി അവിടമാകെ മണം പിടിച്ചു നടന്നു. 
അയാൾ അടുത്തുള്ള പൊതു ശൌചാലയം ലക്ഷ്യമാക്കി നീങ്ങി. പ്രഭാത കർമ്മങ്ങൾക്ക് ശേഷം തിരികെയെത്തി വണ്ടിയിൽ നിന്ന് ഒരു ടവൽ എടുത്ത് കടൽത്തീരത്തേക്കു നടന്നു. പുറകെ കോപ്പറും.

തീരത്തുണ്ടായിരുന്ന വലിയ കുടയ്ക്കടിയിലായി പട്രീഷ്യ കിടക്കുന്നുണ്ടായിരുന്നു.
"നിന്റെ കറുത്ത ചിത്ര ശലഭങ്ങൾക്ക് ചുവപ്പ് നിറമായിരിക്കുന്നു" ശിവൻ ചിരിച്ചുകൊണ്ടവളോട് പറഞ്ഞു.
"നിന്റെ കൈ എങ്ങനെയുണ്ട്?" അവൾ അന്വേഷിച്ചു.
"നിലത്തു വീണുരഞ്ഞു പൊട്ടിയതു പോലുള്ള നീറ്റൽ" അവൻ പറഞ്ഞു.
ശിവൻ കടലിലേക്ക്‌ നോക്കി .നല്ല വെയിൽ.ലിണ്ട വേറൊരാളുടെ കൂടെ കടലിൽ നീന്തുന്നത് കണ്ടു.
"വരൂ, ഉപ്പു വെള്ളത്തിൽ കുളിച്ചാൽ പെട്ടെന്ന് നീരു വറ്റും"  അവൻ പട്രീഷ്യയോടു പറഞ്ഞു.
"ഞാൻ കുളിച്ചു, നീ പോയിട്ട് വരൂ... അവൾ അവിടെയുണ്ട്."
വസ്ത്രങ്ങൾ തീരത്തഴിച്ചു വച്ചിട്ടയാൾ കടലിലേക്കിറങ്ങി.
അവർ കുളിക്കുന്നത് ശ്രദ്ധിക്കാതെ പട്രീഷ്യ ഒരു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി.

ഒന്നര മണിയോടെ അവർ കുളികഴിഞ്ഞെത്തി.
" യെസ്... ലഞ്ച് ടൈം..നമുക്കു സീ ബ്രീസിൽ പോകാം" ശിവൻ പറഞ്ഞു.
തലേ ദിവസം പോലെ പ്രശ്നമുണ്ടാക്കുമോ എന്നു ഭയന്ന പോലെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി.
"പേടിക്കണ്ട.കുഴപ്പമോന്നുമുണ്ടാവില്ല... വരൂ.'' ശിവൻ അവരെ സമാധാനിപ്പിച്ചു.
അവർ സീ ബ്രീസിലേക്ക് നടന്നു. തൊട്ടടുത്ത പച്ചകുത്തുന്ന കടയിലെ മൊട്ടത്തലയൻ കടയുടെ പടിയിൽ ഇരുന്ന് അവർ അടുത്ത് വരുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കടയുടെ അടുത്തെത്തിയപ്പോൾ ശിവൻ ഒരു നിമിഷം നിന്നു.
തിരിഞ്ഞ് അയാളുടെ അടുക്കലേക്കു നടന്നു. പട്രീഷ്യ പേടിയോടെ അവനെ തിരിച്ചു വിളിച്ചു 
"ഷിവാ..."
അവൻ കേൾക്കാത്തതു പോലെ നടന്ന് അയാളുടെ മുന്നിലെത്തി.
"ക്ഷമിക്കണം. എനിക്ക് തെറ്റു പറ്റി. നിങ്ങളായിരുന്നു ശരി. ഇന്നലെ അങ്ങിയൊക്കെ സംഭവിച്ചതിൽ വിഷമമുണ്ട്." ഒരു ചെറു ചിരിയോടെ ശിവൻ അയാളോട് പറഞ്ഞു.
"ഹും...അത് സാരമില്ല.." നിർവികാരമായ മുഖത്തോടെ അയാൾ മറുപടി പറഞ്ഞു.
ശിവൻ യാത്രപറഞ്ഞ് തിരിച്ച് അവർക്കരികിലേക്ക് നടന്നു.

അവർ കഴിക്കാനായി തീൻ മേശക്കു ചുറ്റുമിരുന്നു. കോപ്പര്‍ അവരുടെ വശത്തായി താഴെ മണൽ വിരിച്ച തറയിൽക്കിടന്നു.
ഭക്ഷണം ഓർഡർ  ചെയ്തു കാത്തിരിക്കുമ്പോൾ ലിണ്ട ശിവനോട് ചോദിച്ചു,
"എന്തിനാ അയാളോട് മാപ്പ് പറഞ്ഞത് ?"
"അവർ വരച്ചത് ശരിയായത് കൊണ്ട്"
"എന്നു വച്ചാൽ ഈ കറുപ്പിലെ വെളുത്ത വട്ടം ചെറുതായി നമുക്ക് തോന്നുന്നതാണോ?" ലിണ്ടക്ക് സംശയം 
"അതെ...അതു കണ്ണിന്റെ തോന്നൽ മാത്രമല്ല. ജീവിതത്തിലും അങ്ങിനെ തന്നെയാണ്.നീചനായ ഒരാൾ ചെയ്യുന്ന നന്മ എത്ര വലുതായാലും അതിനാരും വലിപ്പം കാണില്ല. നേരെ മരിച്ചു നന്മ മാത്രം ചെയ്യുന്ന ഒരാൾ ഒരു ചെറിയ തെറ്റു ചെയ്താൽ അതിനെ എല്ലാവരും പെരുപ്പിച്ചു കാണിക്കും. 
ഇനിയിപ്പോ ഇത് അവർക്ക് അബദ്ധം പറ്റിയതാണെങ്കിലും എന്റെ കണ്ണിന്റെ കുഴപ്പമാണെങ്കിലും   ഇതെനിക്കിഷ്ട്ടപ്പെട്ടു." അവൻ ചിരിച്ചു.

"മാപ്പുപറയുന്ന ഒരു പ്രകൃതക്കാരനായിട്ടു നിങ്ങളെ ഇന്നലെക്കണ്ടപ്പോൾ എനിക്കു തോന്നിയില്ല, ശരിക്കും...പകരം ഒരു പെർഫെക്ഷനിസ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്". ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ശരിയാണ്, ഞാൻ  പെർഫെക്ഷനിസ്റ്റ് തന്നെയാണ്. ചെറിയ ഇത്തരം തെറ്റുകൾ എന്നെ പെട്ടെന്ന് അസ്വസ്തനാക്കും. എന്തോ...പക്ഷെ ഈ പച്ചകുത്തിയത് ഇപ്പൊ എനിക്ക് ഇഷ്ടമാകുന്നു."
അവർ ചിരിച്ചു.പട്രീഷ്യ അല്പ്പം ഗൌരവത്തോടെ മാത്രം പുഞ്ചിരിച്ചു.
"ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചതാ, ഒരു സൈക്കാറ്റ്രിസ്റ്റ് ആയിട്ട് നിങ്ങളെന്തിനാ ഇങ്ങനെ അലഞ്ഞു തിരിയുന്നത്. ഹിപ്പികളുടെ കാലമെല്ലാം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു." ലിണ്ട ആകാംഷയോടെ ചോദിച്ചു.
"നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു,ഞാനൊരു ഹിപ്പിയല്ല. നിങ്ങൾക്കു വേണമെങ്കിൽ എന്നെ 'ഗോസ്റ്റ് ഹണ്ടർ' എന്ന് വിളിക്കാം.
'ഗോസ്റ്റ് ഹണ്ടർ' അവർ പൊട്ടിച്ചിരിച്ചു.
അല്പ്പം ഗൌരവത്തോടെ ശിവൻ പറഞ്ഞു,"സത്യം, അത് തന്നെയാണ് എന്റെ ജോലി.പ്രേതബാധയുള്ള വീടുകൾ,ഹോട്ടൽ മുറികൾ എന്നിവ അന്വേഷിച്ചു നടക്കലാണ് പ്രീയപ്പെട്ട വിനോദം.ഇപ്പോൾ പക്ഷെ അത്തരം കേസുകൾ മടുത്തു തുടങ്ങി. ഇന്ത്യയിൽ എല്ലായിടത്തും എനിക്ക് പരിചയക്കാരുണ്ട്, എന്തെങ്കിലും നല്ല കേസുകൾ വന്നുപെടുകയാനെങ്കിൽ അവർ ബന്ധപ്പെടും.
പുനർജന്മം പോലെ പാരസൈക്കോളജിക്ക് ഉത്തരം കിട്ടാത്ത കേസുകളിലാണ് ഇപ്പൊ എനിക്ക് താല്പ്പര്യം. അങ്ങിനെയൊരു കേസുമായി ബന്ധപ്പെട്ടാണ് ഞാൻ തിരിച്ച് കേരളത്തിലെത്തിയത്."
"പുനർജ്ജന്മം?!" ലിണ്ടക്ക് വിശ്വസിക്കാനായില്ല.
''അതെ, വടക്കൻ കേരളത്തിൽ മലപ്പുറത്തിനടുത്തു കൊടിഞ്ഞി എന്നൊരു സ്ഥലമുണ്ട്. ആ സ്ഥലം തന്നെ വളരെ പ്രത്യകത നിറഞ്ഞതാണ്‌, കാരണം ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇരട്ടകളാണ്. അറുപതിൽപ്പരം ഇരട്ടകളുള്ള ഒരു ഗ്രാമം. രണ്ടു മൂന്നു തലമുറകളായി ഇരട്ടകൾ ഉണ്ടാകുന്ന വീട്ടുകാർ അവിടുണ്ട്. ഞാനിതു പറയാൻ കാരണം ഞാൻ അന്വേഷിച്ചു ചെന്ന കുട്ടിയും ഇരട്ടയായിരുന്നു.ആറേഴു വയസ്സുള്ള രണ്ടു പയ്യന്മാർ.അതിൽ ഇളയവന് കഴിഞ്ഞയാഴ്ച ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ  എങ്ങിനെയോ പനിക്കാൻ തുടങ്ങി. അപ്പോൾ മുതൽ  ആ കുട്ടി തന്റെ മരിച്ചു പോയ മുത്തച്ഛന്റെ പോലെ സംസാരിച്ചു എന്നാണ് കൂടെയുണ്ടായിരുന്ന അവന്റെ ചേട്ടനും,വീട്ടുകാരും, സ്കൂളിലെ അധ്യാപകരും കുട്ടികളും ഒക്കെ പറയുന്നത്.ഇരട്ടകളിൽ മൂത്തവന് മുത്തച്ഛന്റെ പേരാണ് ഇട്ടിരിക്കുന്നത്. തന്റെ പേര് തനിക്കിടാതെ മൂത്തയാൾക്ക് ഇട്ടതിനെ ചോദ്യം ചെയ്തായിരുന്നു തുടക്കം. വീട്ടുകാർ ആദ്യം പനിയിൽ പിച്ചും പേയും പറയുന്നതായിരിക്കും എന്ന് കരുതി. പക്ഷെ കുട്ടിയുടെ മുത്തച്ഛന്റെ ചെറുപ്പകാലത്തെ അതായത് മുത്തച്ഛൻ കല്യാണം കഴിക്കുന്ന സമയത്തെ ചില കാര്യങ്ങൾ പറഞ്ഞത് കുട്ടിയുടെ ജീവിച്ചിരിക്കുന്ന മുത്തശ്ശി ശരി വച്ചതോടെ വീട്ടുകാർ പേടിക്കുവാൻ തുടങ്ങി. എന്റെ  ദൌർഭാഗ്യം എന്ന് പറഞ്ഞാൽ  മതിയല്ലോ, ഞാൻ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയുടെ പനിയും മാറി, ഓർമ്മകളും നഷ്ടപ്പെട്ടു കുട്ടി പഴയത് പോലെയായി." ശിവൻ ചിരിച്ചു. 

ലിണ്ട ആശ്ചര്യത്തിന്റെ കണ്ണുകളുമായി ശിവനെ നോക്കിയിരുന്നു.

സംസാരത്തിനിടെ ഭക്ഷണം എത്തി. അവർ ഭക്ഷണം കഴിച്ചു തുടങ്ങി.
പട്രീഷ്യ നിശബ്ദയായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ലിണ്ട ഉത്സാഹത്തോടെ വീണ്ടും ചോദിച്ചു.
"പ്രേതങ്ങളെ പിടിക്കുന്നത്‌ മടുക്കാൻ കാരണം? "
കഴിക്കുന്നതിനിടെ അവൻ പറഞ്ഞു,"പ്രേതം എന്നാ വാക്കിനെക്കാൾ പിശാച്ച് എന്നാ വാക്കാണ്‌ കൂടുതൽ ചേരുക. സംസാരഭാഷയിൽ പൊതുവെ പ്രേതം എന്നാണു നമ്മൾ പറയുക. ഇത്തരം കേസുകൾ എനിക്ക് മടുക്കാൻ കാരണം മിക്കവയിലും ആൾക്കാരുടെ തോന്നൽ തന്നെയായിരിക്കും പ്രേതമായിട്ടു അവതരിക്കുന്നത്. ശരിക്കും പ്രേതബാധയുള്ള ഒരു സ്ഥലത്ത് മിക്കവാറും ദുർഗന്ധത്തിന്റെയോ അല്ലെങ്കിൽ സുഗന്ധത്തിന്റെയോ സാന്നിധ്യം. അപശബ്ദങ്ങൾ, മുരളലുകൾ, കെട്ടിടത്തിനകത്ത് ആരോ നടക്കുന്നതായി അനുഭവപ്പെടുക,സാധനങ്ങൾ തട്ടി മറിച്ചിടുക, വാതിലും ജനലും താനേ അടയുക.. തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കും. മനുഷ്യന്റെ മിഥ്യാദർശനത്തിന്റെ ഭാഗമായും ഈ പറഞ്ഞതൊക്കെ അനുഭവ്യമാകും. സംഭവ സ്ഥലത്ത് ചെന്ന് പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാകൂ.ഇനി അഥവാ അവിടെ പ്രേത ബാധയുണ്ടെങ്കിൽ അതോഴിപ്പിക്കാനറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരേണ്ടി വരും. "
"പ്രേതത്തിൽ വിശ്വസിക്കുന്ന ഒരു മനശാസ്ത്രജ്ഞനെ ഞാനാദ്യമായി കാണുകയാണ്" ലിണ്ട പറഞ്ഞു.
"ആധുനിക മനശാസ്ത്രജ്ഞരിൽ ഓസ്റ്റർ റെയിക്കിനെപ്പോലെ പലരും ഇങ്ങനെയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. പിശാചിനെ നമുക്ക് അവഗണിക്കാം പക്ഷെ അതിന്റെ അസ്ഥിത്വം തള്ളിക്കളയാനാകില്ല. ധ്യാനത്തിന്റെ ഉച്ചസ്ഥായിയിൽ നാം സ്വയം ദൈവമാകുന്നു അല്ലെങ്കിൽ ദൈവചൈതന്യം അറിയുന്നു എന്ന് പറയുന്നു. അതിനു നേർഎതിർ ദിശയിൽ സഞ്ചരിച്ചാൽ നാം പിശാചിനെ കണ്ടു മുട്ടും, തീർച്ച."

ഭക്ഷണത്തിനിടെ ശിവൻ കൊപ്പറിന്‌ എല്ലുകൾ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്ന കൊപ്പറിനെ ലിണ്ട വാത്സല്യത്തോടെ നോക്കിയിരുന്നു.

ഭക്ഷണം കഴിഞ്ഞ്  അവർ എഴുന്നേറ്റു. ശിവൻ കാശ് കൊടുത്ത് ഒടുവിലായി കടയിൽ  നിന്നും പുറത്തേക്കിറങ്ങി.
"നിങ്ങൾ പ്രേതത്തെ കണ്ടിട്ടുണ്ടോ?" ലിണ്ട വിടര്ന്ന കണ്ണുകളോടെ ചോദിച്ചു.
അവരുടെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ട് പട്രീഷ്യ ലിണ്ടയോട് ജർമ്മൻ ഭാഷയിൽ പറഞ്ഞു,"എനിക്ക് പോയിട്ട് ധൃതിയുണ്ട്.നീ വരുന്നുണ്ടോ?"
"ഇല്ല, ഞാൻ വാന്നോള്ളാം" ലിണ്ട മറുപടി പറഞ്ഞു.
ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം ഒരു കൃത്രിമ ചിരിയോടെ പട്രീഷ്യ അവരോടു യാത്ര പറഞ്ഞകന്നു.
അവളുടെ തടിച്ച പിൻഭാഗം ഇളക്കി നടന്നു നീങ്ങുന്നത്‌ നോക്കി നിന്നുകൊണ്ട് അവൻ ചോദിച്ചു,
"ഇവൾക്കെന്തു പറ്റി? അവൾ ഒന്നും സംസാരിച്ചില്ലല്ലോ ഇന്ന് !''
"അറിയില്ല" ലിണ്ട പറഞ്ഞു.
ശിവൻ അവളുടെ മുഖത്തേക്ക് നോക്കി. തിളങ്ങുന്ന കണ്ണുകളുമായി തന്നെ നോക്കി നിന്നിരുന്ന അവളെക്കണ്ടപ്പോൾ അയാൾ മനസ്സിലോർത്തു.
'' സുന്ദരിയാണിവൾ. കറുത്ത മുടിയുള്ള മെലിഞ്ഞ സുന്ദരി. സംസാരം അവൾക്കിഷ്ടമുള്ള പ്രേത വിഷയങ്ങളിൽ തന്നെ കുരുക്കി നിർത്താം."
ശിവൻ സംസാരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി, "അതെ അല്ലെങ്കിൽ അല്ല എന്നുത്തരം കിട്ടുന്ന കാര്യങ്ങൾ മാത്രമേ ശാസ്ത്രം കൈകാര്യം ചെയ്യൂ. ഇതിനിടയിൽ ദശാംശം വരുന്ന ഉത്തരങ്ങൾ തേടിയാണ് എന്റെയാത്ര...."
അയാളുടെ സംസാരം അവൾക്കു വളരെയിഷ്ടപ്പെടുന്നുവെന്ന് അവളുടെ ശരീര ഭാഷയിൽ നിന്ന് ആർക്കും എത്ര ദൂരെ നിന്നും വ്യക്തം. അവർ കോവളം കവല ലക്ഷ്യമാക്കി ചരിഞ്ഞ പടികളുള്ള ഇടനാഴികളിലൂടെ നടന്നു നീങ്ങി.

മൂന്നു മണിയുടെ വെയിലിൽ കടപ്പുറം മയങ്ങിക്കിടന്നു. ആകാശ നീലിമയിൽ കൊവളത്തിനു മാത്രം സ്വന്തമായ മരതകപച്ചനിറത്തിലുള്ള ആ കടൽ ചെറു ചൂടിൽ തീരത്ത് പതഞ്ഞു കയറിക്കൊണ്ടിരുന്നു.

മരങ്ങളുടെ തണൽ ചേർന്നു നടന്നു അവർ കവലയിലെത്തി. 
"എന്റെ വീട് കണ്ടിട്ടില്ലല്ലോ?" ശിവൻ ചോദിച്ചു.
"ഇല്ല, നമുക്കങ്ങോട്ടു പോകാം"  അവൾ ഉത്സാഹത്തോടെ പറഞ്ഞു.
അവർക്കു പിന്നിലായി കോപ്പർ മണം പിടിച്ചു വാനിനടുത്തേക്ക് നടന്നു വന്നു.
"ഹാ! ഇറ്റ്‌ ഈസ്‌ സൈക്കഡെലിക് !" ദൂരെനിന്ന് വാനിന്റെ പുറത്തെ വർണ്ണചിത്രങ്ങൾ  കണ്ടപ്പോൾ ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ഒരു സോപ്പു കുമിളയിലെ വർണ്ണങ്ങൾ പോലെ മനോഹരമായിട്ടുണ്ട് നിങ്ങളുടെ വീട്, പക്ഷെ ഇതൊരു ഹിപ്പി വാൻ പോലെയിരിക്കുന്നല്ലോ മിസ്റ്റർ ഗോസ്റ്റ് ഹണ്ടർ"
ശിവൻ ചിരിച്ചുകൊണ്ട് വാനിന്റെ പിൻഭാഗം തുറന്നു.  
ആകെ വലിച്ചു വാരിയിട്ടിരിക്കുന്ന ശിവന്റെ വീട്ടിലേക്ക് അവൾ കണ്ണോടിച്ചു. വാനിന്റെ മുകളിൽ ചെറിയ ടാർപ്പായയിൽ പൊതിഞ്ഞ സൈക്കിൾ കെട്ടി വച്ചിട്ടുണ്ട്.
വാനിന്റെ ഉൾഭാഗത്ത്‌ ഇളം പച്ച നിറമാണ്.പിൻഭാഗത്ത്‌ നടുക്കായി ചുളുങ്ങിയ ഒരു കിടക്കയുണ്ട്. വശത്തായി ബാഗിൽ നിന്നും പുറത്തേക്കു വലിച്ചു വാരിയിട്ടിരിക്കുന്ന തുണികൾ. മറ്റൊരു കുട്ടയിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ,മണ്ണെണ്ണ സ്റ്റൗ എന്നിവ ഇട്ടു വച്ചിരിക്കുന്നു.താഴെയായി അരിയും മറ്റു സാധനങ്ങളും ഇരിക്കുന്നുണ്ട്‌. കിടക്കയ്ക്ക് വലതു ഭാഗത്തായി ചെറിയൊരു തുറന്ന പെട്ടിയിൽ നിറയെ പുസ്തകങ്ങളുംവീഡിയോ കാസെറ്റുകളും അടുക്കി വച്ചിട്ടുണ്ട്. അതിനു താഴെയായി ചാരം കുമിഞ്ഞു കൂടിയ ഒരു ആഷ് ട്രേ, ഒരു നൈറ്റ്‌ ലാംപ്, കിടക്കയ്ക്ക് ഇടതു വശത്തായി ഒരു ചെറിയ ടീവീയും വീസീആറും പുറത്തു കുത്തി വയ്ക്കാനുള്ള അന്റെനയും ഇരിക്കുന്നത് കണ്ടു.
പെട്ടെന്നവൾ സംശയത്തിന്റെ മുഖത്തോടെ ശിവനു നേരെ നോക്കിയിട്ടു പറഞ്ഞു,

"നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റ് ആണെന്നു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ കിടക്കുന്നത് ?"
"എക്സ്ട്രീംസ് ഇപ്പോഴും തിരിച്ചറിയാനാകാത്ത വിധം സമാനമായിരിക്കും.ശബ്ദത്തിന്റെ ഉച്ച സ്ഥായി നിശബ്ദത എന്ന് പറയും പോലെ. ഞാൻ ഒരു പെർഫെക്ഷനിസറ്റും അതേ സമയം തന്നെ അങ്ങേയറ്റം അലങ്കോലമായി ജീവിക്കുന്നവനുമാണ്. രണ്ടിലും വ്യത്യാസമൊന്നും കണ്ടുപിടിക്കാനാകില്ല."
ചിന്താമാഗ്നയായി അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,"നമ്മുടെ കഴിവുകേടിനെ മറക്കാനെന്തിനാ തത്ത്വചിന്തയെ കൂട്ടുപിടിക്കുന്നത്‌ ?"
ശിവൻ ചിരിച്ചു.
"ടീവീയൊക്കെയുണ്ടല്ലൊ !" ലിണ്ട വണ്ടിക്കകത്തേക്കു നോക്കി പറഞ്ഞു. 
ശിവൻ പറഞ്ഞു, "ഗോവയിൽ വച്ച് ഒരു കൂട്ടുകാരന്റെയടുത്തു നിന്നും വാങ്ങിച്ചതാ. ഇവിടെ ആകെ ഒരു ചാനലേ കിട്ടു, യൂറോപ്പിലെപ്പോലെയല്ല. അതും തെളിച്ചവും കുറവാ. പിന്നെ അന്റെന വല്ല മരത്തിന്റെ മുകളിൽ വല്ലതും വച്ചാൽ അല്പ്പം കൂടി വ്യക്തത വരും അത്ര മാത്രം. ഞാൻ കൂടുതലും വീസീആറിൽ കാസെറ്റിട്ടുകാണുകയാണ് പതിവ്."
അവൾ വണ്ടിക്കകത്തേക്കു കയറി. 
വശത്തായി തൂക്കിയിരുന്ന കണ്ണാടിയിൽ മുഖം നോക്കി മുടി ഒതുക്കി വച്ചു.അപ്പോഴാണ്‌ അവൾ അത് ശ്രദ്ധിച്ചത്. കണ്ണാടിക്കു ചുറ്റുമായി വാനിന്റെ ഭിത്തിയിൽ സൂപ്പർമാന്റെയും സ്പൈഡർമാന്റെയും ബാറ്റ്മാന്റെയും ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു.
കൌതുകത്തിന്റെ ഒരു ചെറുചിരിയോടെ അവൾ ശിവനു നേരെ തിരിഞ്ഞു.
"ഇതെന്താ കുട്ടികളുടെ മുറി പോലെ?" അവൾ ചോദിച്ചു.
"എനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. ഇരുളും പകലും പോലെ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങൾ ഉള്ളിലോളിപ്പിക്കുന്ന പാരനോയിഡ് ഷിസൊഫ്രീനിയാക്സ് ആണവർ, എന്നെപ്പോലെ ! "
അവൾ പൊട്ടിച്ചിരിച്ചു.
"ഞാൻ പറഞ്ഞില്ലേ, ഒരാളിൽ തന്നെ ഇരട്ടവ്യക്തിത്ത്വം അല്ലെങ്കിൽ ബാധകൂടുക,ദേവി കൂടുക, രണ്ടാം ജന്മം... ഈ വിഷയങ്ങളിലൊക്കെയാണ് എനിക്കിപ്പോൾ താല്പ്പര്യം. പ്രേതങ്ങളെ തൽക്കാലം ഞാൻ വെറുതെ വിട്ടിരിക്കുകയാണ്... !" ശിവൻ കൃത്രിമഗൌരവത്തോടെ കൈവീശിക്കൊണ്ട്‌ പറഞ്ഞു.
ലിണ്ട ഒരു പൊട്ടിച്ചിരിയോടെ മിഴി ചിമ്മാതെ അവൾ അവനെനോക്കി പറഞ്ഞു,
"ഇന്ററെസ്റ്റിങ്ങ്" 
ശിവൻ ആംഗലേയരീതിയിൽ തലയാട്ടിക്കൊണ്ട് വാനിനകത്തേക്ക് കയറി കിടക്കയിൽ കിടന്നു.
"കഞ്ചാവിന്റെ മണമുള്ള വീട് !"വണ്ടിക്കകത്ത് ചുറ്റും നോക്കികൊണ്ട്‌  അവൾ പറഞ്ഞു.
"ഞാൻ കഞ്ചാവ് മാത്രമേ വലിക്കൂ, വേറൊന്നും എനിക്കിഷ്ടമല്ല" അവൻ പറഞ്ഞു.
"എനിക്കും...നമുക്കൊരെണ്ണം റോൾ ചെയ്യാം?" അവൾ ചോദിച്ചു.
ചെറിയൊരു നിശബ്ധതക്ക് ശേഷം അവൻ പറഞ്ഞു,
"കുറച്ചകലെയായി നല്ല ഒരു ക്ലിഫ് ഉണ്ട്. വൈകുന്നേരം ഇരിക്കാൻ പറ്റിയ ആളൊഴിഞ്ഞ ഒരു സ്ഥലം. നേരത്തെ ഒരിക്കൽ വന്നപ്പോൾ കണ്ടു പിടിച്ചതാ... നമുക്കവിടെ പോയാലോ?"
അവൾ തലയാട്ടി.
കൊപ്പറിനെ വിളിച്ച് വണ്ടികകത്താക്കി ശിവൻ വാതിലടച്ചു.
ലിണ്ട മുന്നിലിരുന്നു. വണ്ടി ഉരുണ്ടു തുടങ്ങി.


വണ്ടി കുന്നിനു താഴെ ആൾസഞ്ചാരം കുറഞ്ഞ  വഴിയോരത്ത് ചേർത്തിട്ടു. അരമണിക്കൂറിനുള്ളിൽ അവർ കുന്നുകയറി ക്ലിഫിലെത്തി. പുൽത്തകിടികൾകൊണ്ട് സമ്പന്നമായ ഒരു തെങ്ങിൻ തോപ്പായിരുന്നു അവിടം. 
സയാന്ഹമായിതുടങ്ങിയിരുന്നു. താഴെ കടപ്പുറത്ത് ആൾക്കാരുടെ തിരക്കുകൂടിയിരിക്കുന്നതു കാണാം. ദൂരെ റിസോർട്ടുകളിൽ വച്ചിരിക്കുന്ന പാടുകൾ ചെറുതായി കേൾക്കുന്നുണ്ട്. അപ്പുറത്തുള്ള ലൈറ്റ് ഹൗസ് കുന്നിന്റെ പാറപ്പുറത്ത് മാറു മറക്കാതെ സൂര്യസ്നാനം ചെയ്യുന്നവരെ അവ്യക്തമായി കാണാം.
ശിവൻ പോക്കറ്റിൽ നിന്നും കഞ്ചാവു പൊതിയെടുത്ത്‌ കുരുക്കൾ എടുത്തുകളഞ്ഞ് പുകയിലയുമായി ചേർത്ത് സിഗരട്ട് തെറുക്കാൻ തുടങ്ങി.
സായാന്ഹരശ്മികൾ മുഖത്തടിച്ചപ്പോൾ ലിണ്ട പറഞ്ഞു,
"മനോഹരമായ സ്ഥലം"
തെറുത്ത രണ്ടു സിഗരറ്റുകളിൽ ഒന്ന് അവൻ ലിണ്ടക്ക് നേരെ നീട്ടി.
അവർ സിഗരട്ട് കത്തിച്ച്‌ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. കഞ്ചാവിന്റെ വെണ്ണപുക പുറത്തേക്കു വരാതെ ഇരുവരുടെയും ശ്വാസകോശത്തിന്റെ ഭിത്തികളിൽ ചുരുണ്ടുകൂടി. 
ലഹരി രക്തത്തിൽ വർണ്ണങ്ങൾ കോരിയിട്ടു തുടങ്ങി. അകലെ നിന്ന് കേൾക്കുന്ന പാട്ടുകൾ ഇപ്പോൾ വ്യക്തമായി കേൾക്കാം. അവർ ആ പാട്ടിൽ ലയിച്ചിരുന്നു. സായാന്ഹത്തിന്റെ കാറ്റിനൊപ്പം പതിയെ ഇരുട്ട് വന്നു തുടങ്ങി.
അവർ എത്ര സമയം നിശബ്ദമായി ആ സ്ഥലത്തെ ഭംഗിയാസ്വദിച്ചുകൊണ്ടിരുന്നു എന്നറിയില്ല.
ഇരുട്ട് വീണുകഴിഞ്ഞപ്പോൾ ശിവൻ പതിയെ എഴുന്നേറ്റ് അവളോട്‌ ചോദിച്ചു'
"പോകാം, ഇറങ്ങാൻ ബുദ്ധിമുട്ടായിരിക്കും" അവൻ അവൾക്കെഴുന്നെൽക്കാനായി കൈ നീട്ടി.
"സിറ്റ് ഡൌണ്‍, കൌ ബോയ്‌...." വശ്യമായ ഒരു ചിരിയോടെ അവൾ അവന്റെ കൈ പിടിച്ചു വലിച്ചു.
"ആഹ്...." പച്ച കുത്തിയ നീര് അവന്റെ കൈ വേദനപ്പിച്ചു.
അവൻ താഴെയിരുന്നു. അവൻ പ്രതീക്ഷിച്ചിരുന്ന ഒരു ചുംബനം ഒടുവിൽ അവന്റെ ചുണ്ടിൽ പുതഞ്ഞു.
അവർ വേഗത്തിൽ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇഴപിരിഞ്ഞ ഉരഗങ്ങളെപ്പോലെ അവർ ആ പുൽത്തകിടിയിൽ പിണഞ്ഞു കിടന്നു.

അകലെ വക്രാകൃതിയിൽ കാണപ്പെട്ട ചക്രവാളത്തിൽ വെളുത്ത അരികുകളുള്ള മേഘങ്ങൾ ഒഴുകി നടന്നു. അവിടുത്തെ നിലയ്ക്കാത്ത കാറ്റിൽ അവർ എപ്പോഴോ തളർന്നു മയങ്ങിക്കിടന്നു.

"പുനയിലെ ഓഷോയുടെ ആശ്രമത്തിൽ പോകുന്നതിനു വേണ്ടിയാണ് ഞാൻ ഇന്ത്യയിലെത്തിയത്."
കാറ്റിലാടുന്ന തെങ്ങിൻതലപ്പുകളെ നോക്കി കിടന്നപ്പോൾ അവൾ പറഞ്ഞു.
ശിവൻ ഒന്നു മൂളുക മാത്രം ചെയ്തു.
"എന്താണ് ഓഷോയെക്കുറിച്ചുള്ള ശിവന്റെ അഭിപ്രായം ?" അവൾ ചോദിച്ചു.

"അയാൾ ഒന്നുകിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജീനിയസ് അല്ലെങ്കിൽ ഏറ്റവും വലിയ ഫ്രോഡ്... ഞാൻ നേരത്തെ പറഞ്ഞില്ലേ എക്സ്ട്രീമുകളിൽ ഉള്ളതിനെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ രണ്ടും ഒന്നായി തന്നെ തോന്നും. അവയ്ക്കിടയിലുള്ള അകലം വെറും കടലാസ് കനം മാത്രം."
"ശരിയാണ് " അല്പ്പസമയം ചിന്തിച്ച ശേഷം അവൾ പറഞ്ഞു.
"അവിടെപ്പോയി അദ്ധേഹത്തെ കാണണം. അവിടെ കുറച്ചു നാൾ തങ്ങി ധ്യാനം പഠിക്കണം... വരുന്നോ എന്റെ കൂടെ?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു 
"വരാം... നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം " അവൻ പറഞ്ഞു.
ലിണ്ട അവനെ കെട്ടിപ്പിടിച്ചു.

"എനിക്ക് ധ്യാനം പഠിക്കണം എന്നാ ആഗ്രഹം എങ്ങിനെ ഉണ്ടായി എന്നറിയാമോ ?"
ശിവൻ ചോദ്യ രൂപേണ മൂളി.

"ഞാനൊരു പുസ്തകത്തിൽ വായിച്ചസംഭവ കഥയാണ്‌, ഒരു സ്ത്രീ- അവർ ശാസ്ത്രജ്ഞയായിരുന്നു. ഒരിക്കൽ അവർ കുളിക്കുന്നതിനിടെ രക്ത്സസമ്മർദം മൂലമോ എങ്ങിനെയോ അവരുടെ ഇടതു തലച്ചോറിലെക്കുള്ള ഞരമ്പ് പൊട്ടി.ഇടതു തലചോറിലാണ് നാം കണക്കു കൂട്ടുന്നത്‌,പേരുകൾ, ഭാഷ, അഹം എന്ന ബോധം എല്ലാം നിറച്ചിരിക്കുന്നത്. അഹം എന്നാ ബോധമാണ് നമ്മെ ഒരു വ്യക്തി എന്നാ നിലയിൽ മറ്റുള്ളവരിൽ നിന്നും വേര്തിരിക്കുന്നത്.
വലതു തലച്ചോറിൽ സംഗീതം ,കല, എന്നീ സർഗവാസനകൾ നിറച്ചിരിക്കുന്നു. അവരുടെ ഇടത്തെ തലച്ചോർ പ്രവർത്തനരഹിതമായത്തോടെ അവരുടെ അഹം എന്നാ ബോധം നഷ്ടപ്പെട്ടു അവർ അവിടെ ഇല്ലാതെയായി തീര്ന്നു.അവരുടെ ശരീരത്തെയും ചുട്ടുപാടുകളെയും അവർ തന്മാത്രകളും കണികകളുമായി മാത്രം കാണുവാൻ തുടങ്ങി. അവർക്ക് അവരുടെ ദേഹത്തിന്റെ അതിര് വരമ്പുകൾ നിശ്ചയിക്കുവാൻ സാധിക്കാതെയായി. അവരുടെ ദേഹം ഉണ്ടാക്കിയിരിക്കുന്ന അതേ തന്മാത്രകൾ കൊണ്ട് ചുറ്റുപാടുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നു.  അവര് അവിടമാകെ വ്യാപിക്കുന്ന പോലെ തോന്നി. ചുറ്റുപാടുകളും കുളിമുറിയും അതിലെ പൈപ്പുകളും വരെ അവരുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമായി അവർക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നാണു പറയുന്നത്. അകാരണമായ ഒരു സന്തോഷവും സമാധാനവും അവര്ക്കുണ്ടായി എന്ന് പറയുന്നു.
ഒരു അപകടത്തിലൂടെയാണെങ്കിലും അവർക്ക് അന്നുണ്ടായത് ബോധോദയമാണ്. അത് നമുക്ക് ധ്യാനത്തിലൂടെ സാധിക്കും. അതിലൂടെ മാത്രമേ അത് സാധിക്കൂ."

"ഈ കഥ ഇപ്പൊ ഇവിടെ പറയാൻ കാരണം " അവൻ ചോദിച്ചു .
"എനിക്ക് ഇപ്പോൾ നമ്മൾ രണ്ടു വ്യക്തികളായി തോന്നുന്നില്ല. പ്രണയത്തിനും ബോധോദയം ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ മനസിലാക്കുന്നു." അവൾ ഒരു കള്ള ചിരിയോടെ അവനോടു പറഞ്ഞു.
അവനവളെ ചേർത്തു പിടിച്ചു.

നിലാവിൽ നക്ഷത്രങ്ങളെണ്ണിക്കിടന്ന് അവർ എപ്പോഴോ ഉറങ്ങി.അവർക്കു ചുറ്റും രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.പിറ്റേന്ന് പ്രഭാതത്തിൽ അവരെക്കാത്ത് പട്രീഷ്യയുടെ ഒരു കത്ത് അവരുടെ മുറിയിൽ കിടന്നു.

"ഈ തീരം മടുത്തിരിക്കുന്നു. ഞാൻ ശ്രീലങ്കയ്ക്ക് പോകുന്നു. മുറിയുടെ പകുതി വാടക ഇതോടൊപ്പം വക്കുന്നു. വീണ്ടും കാണാം."

വളരെ ചുരുങ്ങിയ വാക്കുകളിൽ യാത്ര പറഞ്ഞ് അവൾ യാത്രയായിരിക്കുന്നു.
ഒന്നും മനസിലാകാതെ പലകുറി കത്ത് വായിച്ചുകൊണ്ട് ലിണ്ട ശിവനെ നോക്കി.

അവൻ നിശബ്ദമായി മുറിയിൽ നിന്നിറങ്ങി കടൽതീരത്തേയ്ക്ക് നടന്നു.


Friday, August 15, 2014

ശലഭഗതി

മഴക്കോളിൽ രാത്രിയാകാശമാകെ മൂടിക്കെട്ടി നിന്നു.

മണ്‍സൂണ്‍ തുടങ്ങിയതോടെ വിദേശികൾ തീരമൊഴിഞ്ഞുതുടങ്ങിയിരുന്നു. സീസണിന്റെ അവസാന ശ്വാസം പോലെ കടപ്പുറത്തെ റിസോർട്ടുകളിൽ നിന്നുള്ള ബൾബിന്റെ മങ്ങിയ വെളിച്ചം അവിടവിടായി കാണാം. വിദേശികളോഴിയുന്നതോടെ മണ്‍സൂണാഘോഷിക്കാനെത്തുന്ന സ്വദേശികൾ മുറികൾ ഏറ്റെടുത്തുതുടങ്ങി

ചെമ്പരത്തികൾ വേലിയായി നിന്നിരുന്ന റിസോർട്ടിനു മുന്നിലായി ധാരാളം കാറ്റാടി മരങ്ങൾ നിൽക്കുന്നുണ്ട്. സീസണിൽ കഞ്ചാവുവിറ്റുനടന്നിരുന്ന- സ്ഥലത്തെ പയ്യന്മാരുടേയും ഹിപ്പികളുടെയും താവളമായിരുന്നു അത്. തീകായുന്ന ഗിറ്റാർ സംഗീതത്തിന്റെയും ആർപ്പുവിളികളുടേയും വിടവാങ്ങലിൽ തീരത്തിന് ഒരു ശ്മശാനമൂകത കൈവന്നിരുന്നു. കടൽക്കാറ്റിൽ ചൂളം വിളിക്കുന്ന കാറ്റാടികൾ വിജനമായ  തീരത്തെ രാത്രിയുടെ ഭീകരത വർധിപ്പിച്ചു.

തിര കുറഞ്ഞ ഒരു കടപ്പുറമായിരുന്നു അത്. തീരത്തെങ്ങും അപായസൂചനയുടെ ചുവന്ന ബോർഡുകൾ. മഴക്കോളിന്റെ നരച്ചവെളിച്ചത്തിലും തിളങ്ങുന്ന മണലിൽ  ബോർഡുകൾ മിഴിച്ചു നിന്നു. ഭയപ്പെടുത്തുന്ന ഒരു ശാന്തതയായിരുന്നു അവിടുത്തെ തിരകൾക്ക്. ശബ്ദമുണ്ടാക്കാതെ മറിയുന്ന തിരകൾഅടിയൊഴുക്കിന്റെ അപായം മറച്ചുപിടിക്കുന്ന നിഗൂഢശാന്തതയായിരുന്നു തീരത്തിന്

പക്ഷെ രാവേറെയാവുന്തോറും തിരകളുടെ സ്വഭാവം മാറുന്നപോലെ തോന്നി. അവ കൂടുതൽ ശക്തിയാർജിച്ചപോലെആരും കാണാതെ തിരകൾ മണൽപ്പരപ്പുകൾ കയ്യേറി പുതിയ അതിർത്തികൾ തീർത്തുകൊണ്ടിരുന്നു

അകലെ മറയുന്ന കടൽക്കാക്കകളുടെ കരച്ചിലുംനിഗൂഢ സ്വഭാവമുള്ള തിരകളും സഞ്ചരിക്കുന്ന ഒരു വിചിത്ര തീരമായിരുന്നു അത്ആരെയോ കണ്ടിട്ടെന്ന പോലെ മണൽപ്പരപ്പിലെ ചെറു ജീവികൾ തങ്ങളുടെ മാളങ്ങളിലേക്ക് വേഗത്തിൽ ഊർന്നിറങ്ങി.  

റിസോർട്ടിന്റെ വേലിയിലെ ഇതൾ കൂമ്പിയ ചെമ്പരത്തിപ്പൂക്കൾ രാത്രിക്കാറ്റിൽ ആടിക്കൊണ്ടിരുന്നു. കമാനാകൃതിയിൽ  ചെടികൾ പടർത്തിയ തുറന്ന കവാടത്തിനു വശത്തായി റിസോർട്ടിന്റെ കാവൽക്കാരൻ ഗാഡ  നിദ്രയിലാണ്ടിരുന്നു. റിസോർട്ടിനകത്തു നിന്നും തന്നിലേക്കടുത്തു വന്ന പെണ്‍കുട്ടിയുടെ  കാലടിശബ്ദം അയാളെ ഉണർത്തിയില്ല. കാവല്ക്കാരനും, കാവൽ നിറുത്തിയ ചെമ്പരത്തിപ്പൂക്കളും കാണാതെ കവാടം കടന്നവൾ അകലെയുള്ള തിരകളെ ലക്ഷ്യമാക്കി ഇറങ്ങി നടന്നു. അവളുടെ കണ്ണുകൾ ഒരു യോഗിയെപ്പോലെ ശാന്തമായിരുന്നു.

നീളമുള്ള വെളുത്ത ഗൌണായിരുന്നു അവളുടെ രാത്രിവസ്ത്രം. കുഞ്ഞു റോസാപ്പൂക്കൾ തയ്ച്ചുപിടിപ്പിച്ച, കഴുത്തിലും കൈത്തണ്ടയിലും ഫ്രിൽ ഉള്ള ഒരു വെളുത്ത ഗൌണ്‍. കാറ്റിലുലയുന്ന അവളുടെ അയഞ്ഞ വസ്ത്രത്തിന്റെ ശബ്ദം ഒരു പായ്ക്കപ്പലിനെ ഓർമിപ്പിച്ചു. ലക്ഷ്യബോധമുണ്ടെന്ന് തെറ്റുധരിപ്പിക്കാവുന്ന പതിയെ നീങ്ങുന്ന വളരെച്ചെറിയ കാലടികളായിരുന്നു അവളുടേത്‌. കാറ്റാടിമരങ്ങളും കടന്ന് നിശ്ചലോളങ്ങൾ ഉറങ്ങിക്കിടക്കുന്ന പൂഴിമണ്ണിലൂടെ അവളുടെ സ്വപ്നാടനം തുടർന്നു

നടത്തിനനുസരിച്ച് ഉയർച്ചതാഴ്ച്ചകളില്ലാത്ത, കൈകൾ വീശാത്ത  ഒരു യന്ത്രപ്പാവയെപ്പോലെ അവൾ ഒഴുകിനീങ്ങി

ചാളത്തടികൾ കൂട്ടിയിട്ടിരുന്ന വിസ്തൃതമായ വിജനതീരത്തിലൂടെ തെരുവുനായ്ക്കൾ കടിപിടികൂടിക്കളിച്ചുകൊണ്ട് അവളെ കടന്നുപോയി.

അവളുടെ നിദ്രയുടെ ആഴങ്ങളിലേക്ക് ശബ്ദങ്ങൾ എത്തിച്ചെർന്നില്ലചക്രവാളത്തിൽ നിന്നും വ്യതിചലിക്കാത്ത കണ്ണുകളുമായി രാത്രിയുടെ നിഗൂഢതിരകളെപ്പോലെ അവൾ പതിയെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

സ്വപ്നസഞ്ചാരത്തിന്റെ പാത കടൽത്തിട്ടയിലവസാനിച്ചു.തിരകളിപ്പോൾ കടൽതിട്ട വരെയെത്തുന്നുണ്ട്. പകലിനെയപേക്ഷിച്ച് തീരം നേർപകുതിയായി ചുരുങ്ങിയിരിക്കുന്നു. താഴ്ച്ചയുള്ള മണൽപ്പടി കടലിനെ വരിഞ്ഞു നിർത്തിയിരിക്കുന്ന പോലെ തോന്നി.

അവൾ ദൂരെയേതോ ബിന്ദുവിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കാറ്റിൽ അഴിച്ചിട്ട അവളുടെ ചുരുളൻമുടി മുഖത്തടിക്കുന്നുണ്ട്. തുലനം നഷ്ടപ്പെട്ടതു പോലെ അവൾ  കാറ്റിൽ  ചെറുതായി ആടിക്കൊണ്ടിരുന്നു.

പെട്ടെന്നെവിടെനിന്നോ ഒരൊഴിഞ്ഞ മദ്യക്കുപ്പി അവൾക്കു മുന്നിലായി കടലിൽ വന്നു വീണു. അയാൾ അത് മനപ്പൂർവ്വം അവളെ ഭയപ്പെടുത്താൻ ചെയ്തതാണ്.

പക്ഷെ അവളിൽ ഒരു മാറ്റവും ഉണ്ടായില്ല. അവൾ നിർവികാരയായി ദൂരേക്ക്നോക്കി നിന്നു.

അയാൾക്ക്കൌതുകം തോന്നി.

വശത്തായി അൽപ്പം മാറി ലൈറ്റ് ഹൌസിലേക്കുള്ള  പാറക്കെട്ടുകളിൽ ഇരിക്കുകയായിരുന്നു അയാൾഅവളുടെ അടുത്തേക്ക് എഴുന്നേറ്റ് നടക്കുന്നതിനിടെഅവൾ നോക്കുന്ന ഭാഗത്തേക്ക് അയാൾ ശ്രദ്ധിച്ചു. കടലിൽ ദൂരെയൊരു ഭാഗത്ത്കുറച്ചിടത്തായി വെളിച്ചം വീഴുന്നതായി കണ്ടു.

അയാൾ നടന്ന് അവൾക്കരികിലെത്തി.

"ബ്യൂട്ടിഫുൾ.., അല്ലെ?" കുഴയുന്ന നാവുമായി അയാൾ സംസാരം തുടങ്ങിവച്ചു.

അവൾ നിശബ്ദയായി തന്നെ തുടർന്നു.

മദ്യം തളർത്തിയ അയാളുടെ കണ്ണുകൾ  ഇരുട്ടിലും അവളുടെ ദേഹത്തിഴഞ്ഞുകയറി. കാറ്റിൽ ദേഹത്തൊട്ടിയ വെളുത്ത ഗൌണിലൂടെ അവളുടെ മാറിടത്തിന്റെ ഉയർച്ച താഴ്ചകൾ അയാൾ ശ്രദ്ധിച്ചുനിന്നു

അയാൾ ഉമിനീരിറക്കി.

ദൂരെയെവിടെയോ നായ്ക്കൾ വല്ലാതെ കുരക്കുകയും ഉച്ചത്തിൽ ഓലിയിടുകയും ചെയ്യുന്നുണ്ട്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ അവയുടെ ശബ്ദം ഇങ്ങുവരെ വളരെ വ്യക്തമായി കേൾക്കാം.

അയാൾ കണ്ണുകൾ കൂർപ്പിച്ച് ചുറ്റും നോക്കി.അവളുടെ കൂടെ ആരുമില്ലെന്നു മനസിലാക്കി.

ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ല. പാറിപ്പറക്കുന്ന മുടിയുമായി ചുറ്റുപാടുകളെ അവഗണിച്ച് കാറ്റിലാടുന്ന പ്രതിമപോലെ അവൾ നിന്നു.

ചിതറിയ ചിന്തകൾ അയാളിൽ എങ്ങുനിന്നോ പേടിയെത്തിച്ചുഅയാൾ അവളുടെ കൈനഖങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പറയാൻ വന്നതെന്തോ മറന്നിട്ടെന്നപോലെ പെട്ടെന്നയാൾ ഒരു മൂളലോടെ സംസാരം ആരംഭിച്ചു,

"ങാ......ഒറ്റയ്ക്കാണോ?"  ഒരു അഭിസാരികയോടെന്ന പോലെ പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.

അൽപ്പസമയം ഉത്തരത്തിനായി അയാൾ നിശബ്ദത പാലിച്ചു. അയാൾ വീണ്ടും തുടർന്നു,

"ആത്മഹത്യാശ്രമമാണോ..ങേ .. ?" അയാൾ അർഥം വച്ചു മൂളിക്കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി.

അവളിൽ വികാരവ്യതിയാനങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

അവളെ എന്തോ അലട്ടുന്നതായി അയാൾക്കു തോന്നി. ഒരുപക്ഷെ പേടി കൊണ്ടായിരിക്കാം അവൾ ഒന്നും മിണ്ടാത്തത്അയാളുടെ മനസ്സിൽ ചെറുതായുണ്ടായിരുന്ന പേടിയും മാറി.

അയാൾ വീണ്ടും ചുറ്റും നോക്കി. എങ്ങും ഇരുട്ട് മാത്രം. ലൈറ്റ് ഹൌസിൽ നിന്നും വെളിച്ചത്തിന്റെ ഒരു ദണ്ട് ആകാശത്തെ കീറിമുറിച്ചുകൊണ്ട് അവർക്കു മുകളിലായി ഇടയ്ക്ക് റോന്തുച്ചുറ്റുന്നുണ്ടായിരുന്നുദൂരെ കാറ്റാടികൾക്കപ്പുറത്ത് ചില വെളിച്ചം കാണാം. പക്ഷെ അവിടന്ന് ഇരുട്ടത്തു നോക്കിയാൽ ഒന്നും വ്യക്തമാകില്ലഅയാൾ വീണ്ടും ഉറപ്പുവരുത്തി.

മദ്യത്തിൽ തൂങ്ങിയ അയാളുടെ കണ്ണുകൾ അവളുടെ ചലനങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

അയാളുടെ ശ്വാസോച്ച്വാസങ്ങൾക്ക് വേഗത കൈവന്നുഅയാൾ പതിയെ അവളുടെ ചുമലിൽ കൈവച്ചു.
അവളിൽ എതിർപ്പൊന്നും ഉണ്ടായില്ലഅയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

" ഇരിക്ക് " ഒരാജ്ഞയുടെ സ്വരം അയാളുടെ ശബ്ദത്തിൽ വന്നു ചേർന്നു.

അയാൾ അവളുടെ ചുമലിൽ ബലമായമർത്തി. അനുസരണയുള്ള ഒരു വളർത്തുമൃഗത്തെപ്പോലെ അവൾ മണലിലേക്ക് നിവർന്നു കിടന്നു

പ്രതീക്ഷിക്കാതെ കൈവന്ന സൌഭാഗ്യത്തേക്കുറിച്ചോർത്തപ്പോൾ അയാളിൽ ഉദ്ധാരണമുണ്ടായി. സന്തോഷവും ഉദ്വേഗവും കലർന്ന ഒരു പുഞ്ചിരി അയാളുടെ മുഖത്തു മിന്നിമാഞ്ഞുമണലിൽ പുതഞ്ഞു കിടന്നിരുന്ന അവളുടെ ഗൌണ്‍ അയാൾ മുകളിലെക്കുയർത്തി അവളുടെ മുഖത്തേക്കിട്ടു.അവളുടെ അടിവസ്ത്രങ്ങൾ അയാൾ ശ്രദ്ധയോടെ അഴിച്ചു മാറ്റി. രാത്രിയുടെ ഇരുട്ടിലും ശരീരത്തെ അയാൾ നോക്കി നിന്നുകാമവെറി അയാളുടെ കണ്ണുകളിലെ തിളക്കം കെടുത്തിമദ്യം മണക്കുന്ന അയാളുടെ ചുണ്ടുകൾ അവളിലമർന്നുഉപ്പുകാറ്റേറ്റ് മയപ്പെട്ട അവളുടെ ശരീരത്തിന്റെ രുചി നുകർന്നപ്പോൾ ആർത്തിക്കു മാത്രം ഉണ്ടാക്കാൻ കഴിയുന്ന ശബ്ദങ്ങൾ അയാൾ പുറപ്പെടുവിച്ചു. പ്രതികരിക്കുകയോ,അഭിനയിക്കുകയോ ചെയ്യാത്ത ഒരു വേശ്യയെപ്പോലവൾക്കിടന്നു

അയാൾ വസ്ത്രങ്ങളഴിച്ച് അവളിലേക്കമർന്നു. നിദ്രയുടെ കാണാകയങ്ങളിൽപ്പെട്ടൊഴുകിയിരുന്ന അവൾ ഒന്നു ഞരങ്ങുക മാത്രം ചെയ്തുഅവർക്കടിയിൽപ്പെട്ട മണ്‍‍തരികൾ കൂടുതൽ കൂടുതൽ ഞെരിഞ്ഞമർന്നുകൊണ്ടിരുന്നു.

അയാൾ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയെ തിരകൾ വീണ്ടും തീരത്തെത്തിച്ചു . കുപ്പി മണൽത്തിട്ടയിൽ വന്നിടിച്ച്ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അരോചകമായ ശബ്ദം കാറ്റിലവിടമാകെ പാറിനടന്നു.

ആവർത്തനവിരസതക്കൊടുവിൽ അയാളുടെ വെറിയടങ്ങി.

കിതപ്പോടെ എഴുന്നേറ്റ് മദ്യമയമായ കണ്ണുകൾ ചുറ്റും ഓടിച്ചുഅയാളുടെ കൈത്തണ്ടയിലും കാൽമുട്ടിലും പറ്റിയിരുന്ന മണൽത്തരികൾ തട്ടിക്കളഞ്ഞു വൃത്തിയായി. അയാൾ വസ്ത്രങ്ങൾ ധരിച്ചു.അയാൾ പതിയെ അവളുടെ മുഖത്തുനിന്നും ഗൌണിന്റെ അറ്റം എടുത്ത് അവളുടെ ശരീരം മറച്ചിട്ടു.

ചുരുൾമുടികൾ മറച്ച അവളുടെ മുഖത്തേക്ക് അയാൾ ഒരു നിമിഷം നോക്കി നിന്നു. മുടിയുടെ മറ നീക്കി മുഖം ആദ്യവും അവസാനവുമായി ഒരു നോക്കു നോക്കാൻ അയാൾക്കു തോന്നിയില്ല.

കടലിൽ പ്രഭാതത്തിന്റേതായ വെട്ടം കണ്ടു തുടങ്ങി.

പോകുന്നതിനു മുൻപ് അയാൾ ഒരു നിമിഷം തിരയിലാടുന്ന തന്റെ മദ്യക്കുപ്പിയെ നോക്കി നിന്നു. തീരത്തെ വെട്ടിപ്പിടിക്കലിന്റെ അർത്ഥശൂന്യത മനസിലാക്കിയിട്ടെന്നപോലെ കടൽത്തിരകളപ്പോൾ പാശ്ചാതാപത്തോടെ ഉൾവലിയുകയായിരുന്നു

ഉറക്കാത്ത കാലുകളുമായി തിരിഞ്ഞുനോക്കാതെ മണൽ തെറിപ്പിച്ചുകൊണ്ട് അയാൾ അവിടന്നു നടന്നു നീങ്ങി.

തീരത്തടിഞ്ഞൊരു പ്രേതം പോലെ അവളവിടെക്കിടന്നു. മദ്യത്തിന്റെ വിയർപ്പുഗന്ധം പറ്റിയ അവളുടെ വസ്ത്രങ്ങൾ കടൽക്കാറ്റിൽ വിറച്ചുകൊണ്ടിരുന്നു.

തീരത്തെ ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു. കടലിൽ ദൂരെയെവിടെയോ മിന്നലിന്റെ വേരുകളിറങ്ങി.

അപ്പോഴേക്കും അയാൾ നടന്ന് ദൂരെ തീരത്തെ ഈർപ്പത്തിന്റെ മറയിലേക്കായിക്കഴിഞ്ഞിരുന്നു

ഒരു ദുശ്ശകുനം പോലെ എങ്ങുനിന്നോ വന്ന നിശാശലഭങ്ങൾ കടൽക്കരയിൽ കിടക്കുന്ന അവളെ വട്ടമിട്ടു പറന്ന് എവിടേക്കോ പോയിമറഞ്ഞു.

രാത്രിയുടെ അവസാന യാമങ്ങൾ പിന്നിടുമ്പോഴും അവൾ നിദ്രയിലാണ്ടുകിടന്നു

അകലെക്കണ്ട മിന്നലുകൾ തീരത്തിന്റെയാകാശത്തും മുഴങ്ങിത്തുടങ്ങി

മഴയുടെ ആദ്യതുള്ളികൾ മുഖത്തു വീണപ്പോൾ അവൾ കണ്നുകൾ തുറന്നു.അവിടം അപ്പോഴും വിജനമായിരുന്നു. പെട്ടെന്ന് മഴക്ക് ശക്തിയാർജിച്ചു.

ഞെട്ടലോടെ അവൾ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. സ്ഥലകാലബോധം വീണ്ടെടുക്കാനാവാത്ത വിഭാന്തിയുടെ കണ്ണുകൾ പിടയാൻ തുടങ്ങി.
പേടിയോടെ ധൃതിയിൽ എഴുന്നെൽക്കാൻ ശ്രമിച്ച അവൾ താഴെ വീണു.അപ്പോഴാണ്ദേഹത്തെ ചുവന്ന പാടുകൾ ശ്രദ്ധിച്ചത്മാറിടം നീറുന്ന പോലെ തോന്നി. കൈകാലുകൾ കുഴഞ്ഞവൾ മണ്ണിലിരുന്നു. വിഭ്രാന്തിയുടെ കണ്ണുകൾ താഴേക്കു നീണ്ടു.
വയറിനടിയിൽ പറ്റിപ്പിടിച്ചിരുന്ന രക്തം മഴയിൽ ഒലിച്ചു തുടങ്ങിയിരുന്നു. കൌമാരം പിന്നിടാത്ത അവളെ ഒരുതരം മരവിപ്പ് ബാധിക്കുന്നതുപോലെ തോന്നി.
അവൾ പൊട്ടിക്കരഞ്ഞു.
ആർത്തിരമ്പുന്ന മഴ അവളുടെ ശബ്ദത്തെ പുതഞ്ഞു.
തീരത്തു വീണ മഴത്തുള്ളികൾ അവളുടെ വെളുത്ത വസ്ത്രങ്ങളിൽ മണല്‍ തെറുപ്പിച്ചുകൊണ്ടിരുന്നു. ഉൾക്കടലിൽ മഴയുടെ പേടിപ്പെടുത്തുന്ന ഭീമാകാരമായ വെളുത്ത രൂപങ്ങൾ മാറി മറിയുന്നതു കണ്ടു
എങ്ങലുകൾ മരവിപ്പായി മാറിത്തുടങ്ങി

തീരത്തേക്ക് തിര കൊണ്ടുവന്ന കുഞ്ഞുശംഖുകളെ അവൾ നിസങ്കമായി നോക്കിയിരുന്നു. മഹാസമുദ്രതാളസ്വഭാവങ്ങൾ മുഴുവൻ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന കുഞ്ഞു സമുദ്രബീജങ്ങളാണവ

കോരിച്ചൊരിയുന്ന മഴയിൽ അവളുടെ ചെവികൾ കൊട്ടിയടഞ്ഞു.വിളറി പിടിച്ചോടിയ ചിന്തകൾ എല്ലാം ഒരു വടക്കുനോക്കിയന്ത്രം പോലെ ഒടുവിൽ ഒരേ ചോദ്യത്തിൽ തന്നെ വന്നു നിന്നു.
"ആര്‌ ?"
തേങ്ങുന്ന അവളുടെ പല്ലുകൾ പരസ്പരം കടിച്ചമർന്നു.

ഉത്തരം കിട്ടാതെ  വലിയ തീരത്തു സ്ഥാപിച്ചൊരു പ്രതിമ പോലെ അവൾ മഴയിൽ കുതിർന്നോലിച്ചുകൊണ്ടിരുന്നു

ഒഴിഞ്ഞൊരു മദ്യക്കുപ്പിയെ തിരകൾ അപ്പോഴും തീരമാകെ കൊണ്ടുനടക്കുകയായിരുന്നു.